എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി : എയര്‍ ഇന്ത്യക്ക് കീഴില്‍ എയര്‍പോര്‍ട്ടുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL) ഇപ്പോള്‍ ഓഫീസർ സെക്യൂരിറ്റി, ജൂനിയർ ഓഫീസർ സെക്യൂരിറ്റി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ഇന്ത്യയിലെ എയര്‍പോര്‍ട്ടുകളില്‍ ഓഫീസർ സെക്യൂരിറ്റി, ജൂനിയർ ഓഫീസർ സെക്യൂരിറ്റി തസ്തികകളില്‍ ആയി മൊത്തം 172 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ എയര്‍പോര്‍ട്ടില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി 2024 ഡിസംബര്‍ 24 മുതല്‍ 2025 ജനുവരി 6,7,8 വരെ അപേക്ഷിക്കാം.
പ്രധാനപെട്ട തിയതികള്‍
Address for Walkin Interview | AI Airport Services Limited, 2nd Floor, GSD Building, Air India Complex, Terminal2, IGI Airport, New Delhi – 110037. |
ഇന്റര്‍വ്യൂ തിയതി | 2025 ജനുവരി 6,7,8 |
എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി ഒഴിവുകളുടെ വിശദമായ വിവരണം
എയര്‍ ഇന്ത്യക്ക് കീഴില്‍ എയര്‍പോര്‍ട്ടുകളില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
AIASL Recruitment 2025 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL) |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Temporary Recruitment |
Advt No | REF NO.AIASL/05-03/HR/932 |
തസ്തികയുടെ പേര് | ഓഫീസർ സെക്യൂരിറ്റി, ജൂനിയർ ഓഫീസർ സെക്യൂരിറ്റി |
ഒഴിവുകളുടെ എണ്ണം | 172 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs. 29,760 – Rs. 45,000/- |
അപേക്ഷിക്കേണ്ട രീതി | നേരിട്ട് ഇന്റര്‍വ്യൂ |
Notification Date | 2024 ഡിസംബര്‍ 24 |
ഇന്റര്‍വ്യൂ തിയതി | 2025 ജനുവരി 6,7,8 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.aiasl.in/ |
എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി ഒഴിവുകള്‍ എത്ര എന്നറിയാം
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
S.No | Name of the Post | Number of Posts |
1. | Officer Security | 85 |
2. | Junior Officer Security | 87 |
Total | 172 Posts |
എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി പ്രായപരിധി മനസ്സിലാക്കാം
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Age limit (years) |
Officer Security | 50 |
Junior Officer Security | 45 |
എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി വിദ്യഭ്യാസ യോഗ്യത അറിയാം
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL) ന്‍റെ പുതിയ Notification അനുസരിച്ച് ഓഫീസർ സെക്യൂരിറ്റി, ജൂനിയർ ഓഫീസർ സെക്യൂരിറ്റി തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
തസ്തികയുടെ പേര് | വിദ്യാഭ്യാസ യോഗ്യത |
Officer Security | യോഗ്യത: 10+2+3 സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷൻ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈർഘ്യം) സർട്ടിഫിക്കറ്റും. കൂടാതെ മികച്ച ആശയവിനിമയശേ ഷിയും കംപ്യൂട്ടർ പരിജ്ഞാനവും. ഏവിയേഷൻ സൂപ്പർവൈസർ കോഴ്‌സ്/കാർഗോ സൂപ്പർവൈ സർ കോഴ്സ്/ഏവിയേഷൻ കാർഗോ സെക്യൂരിറ്റി/ഡി.ജി.ആർ സർട്ടിഫിക്കറ്റുകളുള്ളവർക്ക് മുൻഗണന ലഭിക്കും. |
Junior Officer Security | യോഗ്യത: 10+2+3 സ്ട്രീമിൽ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും ഏവിയേഷൻ സെക്യൂരിറ്റിയിലുള്ള (കുറഞ്ഞത് 13 ദിവസം ദൈർഘ്യം) സർട്ടിഫിക്കറ്റും. കൂടാതെ മികച്ച ആശയവിനിമയശേഷിയും കംപ്യൂട്ടർ പരിജ്ഞാനവും നിർബന്ധം. |
എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി അപേക്ഷാ ഫീസ് എത്ര?
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL) യുടെ 172 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ് അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല .
- For all other candidates: Rs. 500/-
- For SC/ ST/ Ex-Servicemen candidates: Nil
- Mode of Payment: Demand Draft
എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി എങ്ങനെ അപേക്ഷിക്കാം?
എയർ ഇന്ത്യ എയർ ട്രാൻസ്പോർട്ട് സർവീസസ് ലിമിറ്റഡ് (AIATSL) വിവിധ ഓഫീസർ സെക്യൂരിറ്റി, ജൂനിയർ ഓഫീസർ സെക്യൂരിറ്റി ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ ആയി അപേക്ഷിക്കാം. വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട രേഖകൾ സഹിതം അഭിമുഖത്തിന് നേരിട്ട് ഹാജരാവണം.
വാക്- ഇൻ ഇൻ്റർവ്യൂ: ജനുവരി 6, 7, 8 തീയതികളിൽ.
എയര്‍പോര്‍ട്ടില്‍ ഇന്റര്‍വ്യൂ വഴി ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
- അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
- നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്
- ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join WhatsApp Channel | Click Here |