HomeLatest Jobആരോഗ്യ കേരളത്തില്‍ നിരവധി അവസരങ്ങള്‍

ആരോഗ്യ കേരളത്തില്‍ നിരവധി അവസരങ്ങള്‍

കോവിഡ് 19 പ്രതിരോധ നിയന്ത്രണ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ജില്ലകളില്‍ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ആരോഗ്യകേരളം മുഖേന കരാർ വ്യവസ്ഥയിൽ വിവിധ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

Table of Contents

ആരോഗ്യ കേരളത്തില്‍ അറ്റന്‍ഡ്ര്‍ ഒഴിവുകള്‍

നിരവധി തസ്തികകളില്‍ നിയമനം

ഹെല്‍ത്ത് മിഷനില്‍ ക്ലീനിംഗ് സ്റ്റാഫ് നിയമനം

ആലപ്പുഴ ആരോഗ്യ കേരളത്തില്‍ അവസരം

ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റില്‍ ലാബ് അസ്സിസ്ന്റ്റ് ഒഴിവുകള്‍

പത്തനംതിട്ട ജനറല്‍ ആശുപതിയില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡര്‍ ഒഴിവുകള്‍

തിരുവല്ല താലൂക്ക് ആശുപത്രിയില്‍ അറ്റന്‍ഡര്‍ ഒഴിവുകള്‍

റാന്നിയിലെ താലൂക്ക് ആശുപത്രിയിലേക്ക് അറ്റന്‍ഡര്‍ ഒഴിവുകള്‍

ആരോഗ്യ കേരളത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ആവാം

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളിലേയ്ക്ക് നിയമനം നടത്തുന്നു

പാലക്കാട്‌ ജില്ലയില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികകളിലേയ്ക്ക് ( കൊറോണ അടിയന്തിര സാഹചര്യം നിലനില്‍ക്കുന്നതിനാല്‍) അഡ്‌ഹോക് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കേരള നഴ്‌സസ് ആന്റ് മിഡ്‌വൈഫ്‌സ് രജിസ്‌ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികള്‍ എസ്.എസ്.എല്‍.സി, എ.എന്‍.എം സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികള്‍ സഹിതം മെയ് 22ന് വൈകിട്ട് 5ന് മുന്‍പായി [email protected] എന്ന ഇ മെയിലില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും ജില്ലയില്‍ സ്ഥിരതാമസമാക്കിയവര്‍ക്കും മുന്‍ഗണന.

ആരോഗ്യ സ്ഥാപനങ്ങളിൽ താൽക്കാലിക ഒഴിവ്

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ജെ പി എച്ച് എൻ, ഡയാലിസിസ് ടെക്നിഷ്യൻ, സി എസ്സ് എസ്സ് ഡി ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്കാണ് താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നത്. ജെ പി എച്ച് എൻ ഒഴിവിലേക്കുള്ള യോഗ്യത സർക്കാർ അംഗീകൃത സ്ഥാപങ്ങളിൽ നിന്നുള്ള ജെപി എച്ച് എൻ കോഴ്സ് ബിരുദമാണ്, കേരള നഴ്‌സസ് ആന്റ് മിഡ് വൈഫ്‌സ് കൗൺസിൽ രജിസ്‌ട്രേഷനും വേണം. ഡയാലിസിസ് ടെക്നിഷ്യൻ പോസ്റ്റിലേക്ക് ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സ് പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ഓട്ടോ ക്ലേവ് ടെക്നിഷ്യൻ കോഴ്സ് പാസായവർക്ക് സി എസ്സ് എസ്സ് ഡി ടെക്നിഷ്യൻ പോസ്റ്റിലേക്ക് അപേക്ഷിക്കാം. മൂന്ന് വിഭാഗത്തിലേക്കും അപേക്ഷിക്കുന്നവർക്ക് പ്രായപരിധി മെയ് ഒന്നിന് 55 വയസ്സ് കവിയരുത്. ദിവസ ശമ്പളം 450 രൂപയായിരിക്കും.
മേൽ തസ്തികകളുടെ നിയമന കാലാവധി 2020 ജൂൺ 30 വരെയാണ്. തസ്തികകളുടെ ഒഴിവ് അനുസരിച്ച് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതാണ്. ഉദ്യോഗാർഥികൾ അപേക്ഷ, ജനന തിയതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ അപേക്ഷയോടൊപ്പം [email protected] എന്ന ഇമെയിലിലോ നേരിട്ടോ ഓഫീസിൽ മെയ് 23 ന് 5 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണെന്ന് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികകളിലേക്ക് താല്ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു

വിദ്യാഭ്യാസ യോഗ്യത :-

  1. പ്ലസ് ടു വിദ്യാഭ്യാസം
  2. രണ്ട് വര്‍ഷത്തെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കോഴ്സ് പാസ്സായിരിക്കണം
  3. പ്രവര്‍ത്തിപരിചയം അഭികാമ്യം
    മാസ വേതനം :- 14000/ രൂപ ദിവസവേതനാടിസ്ഥാനത്തില്‍
    ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വിശദമായ ബയോഡേറ്റ എന്നിവ സഹിതം [email protected] എന്ന വിലാസത്തില്‍ മെയ് 24 ന് മുന്‍പായി അയക്കണം.ജില്ല പ്രോഗ്രാം മാനേജര്‍

തിരുവനന്തപുരം ജില്ലയില്‍ ലാബ്‌ ടെക്നീഷ്യന്‍ നിയമനം

തിരുവനന്തപുരം ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാര്‍ നിയമനം

തിരുവനന്തപുരം ജില്ലയില്‍ ഫാര്‍മിസ്റ്റ് നിയമനം

മലപ്പുറം ജില്ലയില്‍ ലേഡി ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍മാര്‍ നിയമനം

മലപ്പുറം ജില്ലയില്‍ നേഴ്സുമാരെ നിയമിക്കുന്നു

മലപ്പുറം ജില്ലയില്‍ ഡെവലപ്പ്മെന്റ് തെറാപ്പിസ്റ്റ് നിയമിക്കുന്നു

ആലപ്പുഴ ജില്ലയില്‍ മൈക്രോ ബയോളജിസ്റ്റ് ഒഴിവുകള്‍

ആരോഗ്യ കേരളത്തില്‍ ഫിനാന്‍സ് മാനേജര്‍ ആവാം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments