HomeLatest Jobഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജോലി ഒഴിവുകള്‍, ഇന്റര്‍വ്യൂ മാത്രം

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന ജോലി ഒഴിവുകള്‍, ഇന്റര്‍വ്യൂ മാത്രം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

എംപ്ലോയബിലിറ്റി സെന്റര്‍ മുഖേ തൊഴിലവസരം

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് മാനേജര്‍, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍, മാര്‍ക്കറ്റിംഗ് റിസര്‍ച്ച് എക്‌സിക്യൂട്ടീവ്, സിവില്‍ എന്‍ജിനീയര്‍(ഡിപ്ലോമ), ണ്‍സ്ട്രക്ഷന്‍ സൈറ്റ് മാനേജര്‍, ഓവര്‍സീയിംഗ് ലാബര്‍, സൈറ്റ് മെഷറര്‍, ടെലികോളര്‍, ബ്രാഞ്ച് മാനേജര്‍, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഓഫീസര്‍, ടീം ലീഡര്‍, ആയുര്‍വേദ റിസപ്ഷനിസ്റ്റ്, തെറാപ്പിസ്റ്റ്. ഫ്രന്റ്് ഓഫീസ് എക്‌സിക്യൂട്ടീവ്, കസ്റ്റമര്‍ കെയര്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, ഓഫീസ് സ്റ്റാഫ് എന്നീ് തസ്തികകളിലേക്ക് ഇന്റര്‍വ്യൂ നടത്തുന്നു. മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ വച്ച് ആഗസ്റ്റ് എട്ട്, ആഗസ്റ്റ് 14 എന്നീ ദിവസങ്ങളിലായി രാവിലെ 10 മുതല്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ യോഗ്യതയുള്ളവര്‍ക്ക് നേരിട്ട് ങ്കെടുക്കാം. ഫോണ്‍: 0483 2734737, 8078428570

ജലനിധിയില്‍ പ്രൊജക്ട് കമ്മീഷണര്‍ നിയമനം

ജലനിധി മലപ്പുറം മേഖലാ കാര്യാലയത്തിൽ പ്രോജെക്റ്റ്‌ കമ്മീഷണറുടെ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബി.ടെക്/ബി ഇ (സിവിൽ) എഞ്ചിനീയറിങ് ബിരുദവും കുടിവെള്ള പദ്ധതി മേഖലയിൽ പ്രവർത്തന പരിചയവുമാണ് യോഗ്യത. പ്രതിദിനം 1185 രൂപ വേതനം ലഭിക്കും. താല്പര്യമുള്ളവര്‍ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ സഹിതം കെ.ആര്‍.ഡബ്ല്യു.എസ്.എ(ജലനിധി) മലപ്പുറം മേഖല കാര്യാലയത്തില്‍ ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. ഫോൺ: 0483 2738566, 8281112185.

ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ നിയമനം

ആലപ്പുഴ: ഒരു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഓപ്പണ്‍, എസ്.സി. വിഭാഗങ്ങള്‍ക്കായുളള രണ്ട് താല്‍ക്കാലിക ഒഴിവ് നിലവിലുണ്ട്. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 17 നകം യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി അടുത്തുളള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ടെത്തണം. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റ് സമുദായക്കാരേയും പരിഗണിക്കും. യോഗ്യത : അംഗീകൃത പോളിടെക്നിക്കില്‍ നിന്നുളള ത്രിവത്സര ഡിപ്ലോമ ഇന്‍ ടെക്സ്റ്റൈല്‍ ടെക്നോളജി. പ്രായം 18-41 വയസ്സ് (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം 15,000 രൂപ.

പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ പബ്ലിക് റിലേഷൻ ഓഫീസർ തസ്തികയിലേക്ക് 1,100 രൂപ ദിവസവേതന നിരക്കിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജേണലിസം മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. മൂന്ന് വർഷം മാധ്യമങ്ങളിലോ പബ്ലിക് റിലേഷൻസ് സ്ഥാപനത്തിലോ ഉള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 20നും 45നും ഇടയിൽ. എഴുത്ത് പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ ആഗസ്റ്റ് 16ന് രാവിലെ 11ന് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം. അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ ലഭ്യമാണ്.

തൊഴിൽമേള സെപ്റ്റംബർ 7 ന്

സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയോട് അനുബന്ധിച്ച് എംപ്ലോയ്മെന്റ് വകുപ്പ് വഴുതക്കാട് ഗവ വിമൻസ് കോളേജിൽ സെപ്റ്റംബർ 7 ന് നിയുക്തി 2024 മെഗാ തൊഴിൽ മേള സംഘടിപ്പിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ തൊഴിൽദായകരെയും ഉദ്യോഗാർഥികളെയും പങ്കെടുപ്പിച്ചു നടത്തുന്ന തൊഴിൽ മേളയിൽ ഐ.ടി ഹോസ്പിറ്റാലിറ്റി, ഓട്ടോമൊബൈൽ, പാരാമെഡിക്കൽ, മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ 70 ൽ പരം പ്രമുഖ തൊഴിൽദായകർ പങ്കെടുക്കും. 10, +2, ബിരുദം, ഐടിഐ, ഡിപ്ലോമ, ബി ടെക് പാരാമെഡിക്കൽ, ട്രാവൽ ആൻഡ് ടൂറിസം യോഗ്യത ഉള്ളവർക്ക് അവസരം. www.jobfest.kerala.gov.in വഴി തൊഴിൽദായകർക്കു ആഗസ്റ്റ് 10 മുതലും ഉദ്യോഗാർഥികൾക്ക് 16 മുതലും രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: 8921916220, 8304057735, 7012212473.

റെസ്‌ലിംങ്‌ അസിസ്റ്റന്റിനെ ആവശ്യമുണ്ട്

കായിക യുവജന കാര്യാലയത്തിന്റെ നിയന്ത്രണത്തിലുള്ള തൃശ്ശൂർ സ്പോർട്സ് ഡിവിഷനിലെ കുന്നംകുളം സ്കൂളിലേക്ക് ഒരു റെസ്‌ലിംങ്‌ അസിസ്റ്റന്റ് പരിശീലകനെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കോച്ചിങ്ങിൽ ഡിപ്ലോമ, അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള രണ്ടവർഷത്തെ പ്രവൃത്തിപരിചയം എന്നീ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. പ്രവൃത്തിപരിചയമുള്ളവരുടെ അഭാവത്തിൽ പ്രവൃത്തിപരിചയമില്ലാത്തവരെയും പരിഗണിക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 13ന് രാവിലെ 10 മണിക്ക് കായിക യുവജന കാര്യാലയത്തിൽ എത്തിചേരണം. അപേക്ഷാ ഫോം വകുപ്പിൽ നിന്ന് നേരിട്ട് ലഭിക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2326644.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments