HomeLatest Jobജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വാക് ഇൻ ഇൻറർവ്യൂ

ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വാക് ഇൻ ഇൻറർവ്യൂ

അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ്/അക്കൗണ്ടന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അപേക്ഷ കഷണിച്ചു. പ്രതിമാസം 12,000 രൂപ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനമാണ്. ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ ഇ-കോര്‍പ്പറേഷനില്‍ അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയവരോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ ദിവസവേതനാടിസ്ഥനത്തിലോ ജോലി ചെയ്തിരുന്നവരോ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളിലോ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖലയിലെ രജിസ്റ്റേര്‍ഡ് ധനകാര്യ സ്ഥാപനങ്ങളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉള്ളവരുമായിരിക്കണം.
ഒരു വര്‍ഷത്തേക്കോ സ്ഥിരം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെയോ ആയിരിക്കും നിയമനം. പ്രായപരിധി 18-35 വയസ്. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 9 ന് മുന്‍പ് ജില്ലാ മാനേജര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി-685603 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232365, 9400068506.

Kerala Employability Centre Job Vacancies
Kerala Employability Centre Job Vacancies

കെയർ ടേക്കർ ഒഴിവ്

കൊരട്ടി ഗ്രാമ പഞ്ചായത്തിലെ ചിറങ്ങരയിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിൽ കെയർ ടേക്കർ ഒഴിവ്. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവരിൽ നിന്നാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. പ്രതിമാസ ശമ്പളം 7000 രൂപ. വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസി . അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 7 വൈകിട്ട് 5 മണി വരെ. ഫോൺ 949 5692656, 04802700380

ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വാക് ഇൻ ഇൻറർവ്യൂ 30 ന്

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ നിരവധി ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു.
ഓഫീസ് സ്റ്റാഫ് സർവീസ് എൻജിനീയർ – ഇലക്ട്രിക്കൽ, സൈറ്റ് എൻജിനീയർ – സിവിൽ,ഡിജിറ്റൽ മാർക്കറ്റിംഗ് എക്സിക്യുട്ടിവ്, ബ്രാൻഡ് പ്രമോട്ടർ, മാർക്കറ്റിംഗ് എക്സിക്യുട്ടിവ്, എംഎംവി – ഇൻസ്ട്രക്ടർ തുടങ്ങിയ ഒഴിവുകളിലേക്കാണ് അഭിമുഖം. മെയ് 30 ന് ഉച്ചയ്ക്ക് 1.30 മുതൽ 4 മണിവരെയാണ് അഭിമുഖം നടത്തുന്നത്.
ഏതെങ്കിലും വിഷയത്തിൽ ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും, ഐടിഐ ഇലക്ട്രിക്കൽ, ഐടി അല്ലെങ്കിൽ സിവിൽ ഡിപ്ലോമ, ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്സ്, എംഎംവി ഐടിഐ/ഓട്ടോമൊബൈൽ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്/ഐടിഐ അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ), സിവിൽ എഞ്ചിനീയറിങ് ഐടിഐ/സിവിൽ എഞ്ചിനീയറിങ് ഡിപ്ലോമ, ഏതെങ്കിലും വിഷയത്തിൽ ബിരുദം, പ്ലസ് ടു തുടങ്ങി യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റ ത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഒരുക്കിയിട്ടുണ്ട്.ഫോൺ:9446228282.

RELATED ARTICLES

Latest Jobs

Recent Comments