Distribution of free food kit for Blue Card holders to start from May 8, for White Card holders from May 15
മുൻഗണനേതര (സബ്‌സിഡി) വിഭാഗത്തിന് (നീല കാർഡ്) സൗജന്യ പലവ്യഞ്ജന കിറ്റുകൾ എട്ടു മുതൽ റേഷൻ കടകളിലൂടെ വിതരണം ചെയ്യും. റേഷൻ കാർഡ് നമ്പരുകളുടെ അവസാന അക്കം കണക്കാക്കി തിയതി ക്രമീകരിച്ചിട്ടുണ്ട്.
തീയതി | കാര്‍ഡിന്‍റെ അവസാന അക്കം |
---|---|
08.05.2020 | 0 |
09.05.2020 | 1 |
11.05.2020 | 2,3 |
12.05.2020 | 4,5 |
13.05.2020 | 6,7 |
14.05.2020 | 8,9 |
എട്ടിന് കാർഡിന്റെ അവസാന അക്കം പൂജ്യത്തിനും, ഒൻപതിന് 1, 11ന് 2, 3, 12ന് 4, 5, 13ന് 6, 7, 14ന് 8, 9 എന്നിങ്ങനെയാണ് കിറ്റ് വിതരണം. മേയ് 15 മുതൽ മുൻഗണന ഇതര (നോൺ സബ്‌സിഡി) വിഭാഗത്തിന് (വെള്ളകാർഡുകൾക്ക്) കിറ്റ് വിതരണം ചെയ്യും.