HomeLatest Jobതാലൂക്ക് ആശുപത്രിയിൽ വിവിധ ഒഴിവുകൾ - എട്ടാംക്ലാസ് , പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം

താലൂക്ക് ആശുപത്രിയിൽ വിവിധ ഒഴിവുകൾ – എട്ടാംക്ലാസ് , പത്താം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് അവസരം

പാറശാല  താലൂക്ക് ആസ്ഥാന ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്‌,  ആംബുലൻസ്  ഡ്രൈവർ, നൈറ്റ് വാച്ചർ, ആശുപത്രി അറ്റൻഡർ എന്നീ തസ്തികകളിൽ  ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

kerala govt jobs malayalam 2023
kerala govt jobs malayalam 2023

സ്റ്റാഫ് നഴ്‌സ്‌

നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച നഴ്സിംഗ് ഡിപ്ലോമ അല്ലെങ്കിൽ ജിഎൻഎം/ ബി.എസ്.സി നഴ്സിംഗ്  ബിരുദവും ആറു മാസത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ള 18നും 40 നും ഇടയിൽ പ്രായമുള്ളവർക്ക് സ്റ്റാഫ് നഴ്‌സ്‌ തസ്തികയിലേക്ക് അപേക്ഷിക്കാം

ആംബുലൻസ് ഡ്രൈവർ

പത്താം ക്ലാസ് പാസായ ലൈറ്റ് ആൻഡ് ഹെവി ലൈസൻസുള്ള  ആറുമാസത്തിൽ കുറയാത്ത പ്രവർത്തി പരിചയമുള്ളവർക്ക് ആംബുലൻസ് ഡ്രൈവർ തസ്തികയിൽ അപേക്ഷിക്കാം. പ്രായപരിധി 18നും 40നും ഇടയിൽ.

നൈറ്റ് വാച്ചർ, ആശുപത്രി അറ്റൻഡർ

18നും 50നും  ഇടയിൽ പ്രായമുള്ള എട്ടാം ക്ലാസ് പാസായവർക്ക് നൈറ്റ് വാച്ചർ തസ്തികയിലേക്കും, 18നും 40 നും ഇടയിൽ പ്രായമുള്ള  എട്ടാം ക്ലാസ് പാസായവർക്ക് ആശുപത്രി അറ്റൻഡർ തസ്തികയിലേക്കും അപേക്ഷിക്കാം.

ഈ തസ്തികകളിലേക്കുള്ള നിയമനത്തിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമാണ്.

താത്പര്യമുള്ളവർ നവംബർ 16 വൈകുന്നേരം 5 മണിയ്ക്ക് മുൻപായി യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ ഓഫീസിൽ സമർപ്പിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

അഭിമുഖ തീയതി

സ്റ്റാഫ് നഴ്‌സ്‌ -നവംബർ  23 രാവിലെ 10 മണി മുതൽ,
ആംബുലൻസ് ഡ്രൈവർ നവംബർ 23 ഉച്ചയ്ക്ക് രണ്ട് മണി മുതൽ.
നൈറ്റ് വാച്ചർ  നവംബർ 24 രാവിലെ 10 മണി മുതൽ,
ആശുപത്രി അറ്റൻഡർ നവംബർ 24  ഉച്ചയ്ക്ക് രണ്ടു മണി മുതൽ

RELATED ARTICLES

Latest Jobs

Recent Comments