How To Apply എങ്ങനെ തൊഴിൽ വാർത്തകൾക്ക് അപേക്ഷിക്കാം ?

ഗ്രൂപ്പിലുള്ള പല സുഹൃത്തുക്കൾക്കും ഇപ്പോഴും അറിയില്ല എങ്ങനെയാണ് അപേക്ഷ സമർപ്പിക്കേണ്ടതെന്ന് ആയതിനാൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധയിൽ പെടുത്താൻ ആഗ്രഹിക്കുകയാണ്..

Step 1: വാർത്തയോടൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക.

Step 2 : വെബ്സൈറ്റിൽ നൽകിയിരിക്കുന്ന വിവരങ്ങൾ വിശദമായി വായിച്ചു മനസ്സിലാക്കുക.ഒഴിവുകളുടെ എണ്ണം,വിദ്യാഭ്യാസയോഗ്യത,പ്രായപരിധി,അപേക്ഷാഫീസ്,ശമ്പളം, അപേക്ഷിക്കേണ്ട അവസാന തീയതിതുടങ്ങിയവ വിശദമായി തന്നെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.

Step 3: വെബ്സൈറ്റിൽ സ്ക്രോൾ ചെയ്തു താഴോട്ട് വരുമ്പോൾ ഏറ്റവും ഒടുവിൽ കാണുന്ന ‘Official Notification & Application Link’ സെക്ഷനിൽ കൊടുത്തിരിക്കുന്ന ലിങ്കുകൾ വഴി നിങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ് ഒപ്പം തന്നെ ഒഫീഷ്യൽ അപ്ലൈ ലിങ്കും ലഭ്യമാണ്. സാധാരണയായി രണ്ട് രീതിയിലാണ് അപേക്ഷകൾ ക്ഷണിക്കുന്നത്.

1: ഓൺലൈനായുള്ള അപേക്ഷകൾ
2: തപാൽ വഴിയുള്ള അപേക്ഷകൾ
Note: മറ്റു ചില അവസരങ്ങളിൽ നേരിട്ടുള്ള അഭിമുഖം വഴിയും തിരഞ്ഞെടുപ്പുകൾ നടത്താറുണ്ട്

അപ്ലൈ ചെയ്യുന്നതിനൊപ്പം സുഹൃത്തുകൾക്കും ഷെയർ ചെയ്യുക