HomeLatest Jobകേന്ദ്ര സര്‍ക്കാര്‍ IIGM ല്‍ സ്ഥിര ജോലി - വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ ഓൺലൈനായി അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ IIGM ല്‍ സ്ഥിര ജോലി – വിവിധ ഒഴിവുകളിലേക്ക് ഇപ്പോള്‍ ഓൺലൈനായി അപേക്ഷിക്കാം

കേന്ദ്ര സര്‍ക്കാര്‍ IIGM ല്‍ ജോലി : ശാസ്ത്ര സാങ്കേതിക വകുപിന് കീഴിൽ IIGM ൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസം ഇപ്പോള്‍ വിവിധ അക്കാദമിക്, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി യോഗ്യത ഉള്ളവർക്ക് IIGM ൽ മൊത്തം 24 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ജനുവരി 3 മുതല്‍ 2024 ഫെബ്രുവരി 9 വരെ അപേക്ഷിക്കാം.

പ്രധാനപെട്ട തിയതികള്‍

അപേക്ഷ ആരംഭിക്കുന്ന തിയതി2024 ജനുവരി 3
അപേക്ഷ അയക്കേണ്ട അവസാന തിയതി2024 ഫെബ്രുവരി 9

കേന്ദ്ര സര്‍ക്കാര്‍ IIGM ല്‍ ജോലി ഒഴിവുകളുടെ വിശദമായ വിവരണം

ശാസ്ത്ര സാങ്കേതിക വകുപിന് കീഴിൽ IIGM ൽ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ്‌ എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.

IIGM Recruitment 2024 Latest Notification Details
സ്ഥാപനത്തിന്റെ പേര് Indian Institute of Geomagnetism
ജോലിയുടെ സ്വഭാവം Central Govt
Recruitment Type Direct Recruitment
Advt No 05/IIG/HRD/2023
തസ്തികയുടെ പേര് Various Academic Technical and Administrative posts
ഒഴിവുകളുടെ എണ്ണം 24
ജോലി സ്ഥലം All Over All Over India
ജോലിയുടെ ശമ്പളം Rs.25,500 – 1,12,400/-
അപേക്ഷിക്കേണ്ട രീതി ഓണ്‍ലൈന്‍
അപേക്ഷ ആരംഭിക്കുന്ന തിയതി 2024 ജനുവരി 3
അപേക്ഷിക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 9
ഒഫീഷ്യല്‍ വെബ്സൈറ്റ് https://iigm.res.in/

കേന്ദ്ര സര്‍ക്കാര്‍ IIGM ല്‍ ജോലി ഒഴിവുകള്‍ എത്ര എന്നറിയാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസം യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക

തസ്തികയുടെ പേര്ഒഴിവുകളുടെ എണ്ണം ശമ്പളം
പ്രൊഫസർ ഇ01ലെവൽ 13
ഫെലോ ​​(കമ്പ്യൂട്ടർ സയൻസ്)01ലെവൽ 10
ഫെലോ ​​(സ്‌പേസ് ഫിസിക്‌സ്)01ലെവൽ 10
ടെക്നിക്കൽ ഓഫീസർ- III01ലെവൽ 11
ടെക്‌നിക്കൽ ഓഫീസർ – I(ജിയോഫിസിക്‌സ്)01ലെവൽ 7
ടെക്നിക്കൽ ഓഫീസർ – I( ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ / ഡിജിറ്റൽ
കമ്മ്യൂണിക്കേഷൻ )
01ലെവൽ 7
ടെക്നിക്കൽ ഓഫീസർ – I(സൈറ്റ് എഞ്ചിനീയർ)01ലെവൽ 7
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഫിസിക്സ്)01ലെവൽ 6
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഫിസിക്സ് / ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ്)01ലെവൽ 6
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ജിയോഫിസിക്‌സ്)01ലെവൽ 6
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ജിയോളജി)01ലെവൽ 6
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ഇലക്ട്രോണിക്സ്)01ലെവൽ 6
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(മാത്‍സ്)01ലെവൽ 6
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ജിയോഫിസിക്കൽ ഉപകരണങ്ങൾ)01ലെവൽ 6
സ്റ്റെനോഗ്രാഫർ ഗ്രേഡ് -II01ലെവൽ 4
ഡ്രൈവർ01ലെവൽ 2
പ്യൂൺ / മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്01ലെവൽ 1

കേന്ദ്ര സര്‍ക്കാര്‍ IIGM ല്‍ ജോലി പ്രായപരിധി മനസ്സിലാക്കാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസം ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ ‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്പ്രായ പരിധി
പ്രൊഫസർ ഇ45 വയസ്സ്
ഫെലോ ​​(കമ്പ്യൂട്ടർ സയൻസ്)35 വയസ്സ്
ഫെലോ ​​(സ്‌പേസ് ഫിസിക്‌സ്)35 വയസ്സ്
ടെക്നിക്കൽ ഓഫീസർ- III40 വയസ്സ്
ടെക്‌നിക്കൽ ഓഫീസർ – I(ജിയോഫിസിക്‌സ്)30 വയസ്സ്
ടെക്‌നിക്കൽ ഓഫീസർ – I(ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ / ഡിജിറ്റൽ
കമ്മ്യൂണിക്കേഷൻ)
35 വയസ്സ്
ടെക്നിക്കൽ ഓഫീസർ – I(സൈറ്റ് എഞ്ചിനീയർ)30 വയസ്സ്
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഫിസിക്സ്)30 വയസ്സ്
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഫിസിക്സ് / ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ്)33 വയസ്സ്
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ജിയോഫിസിക്‌സ്)35 വയസ്സ്
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ജിയോളജി)35 വയസ്സ്
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(മാത്‍സ്)30 വയസ്സ്
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ജിയോഫിസിക്കൽ ഉപകരണങ്ങൾ)28 വയസ്സ്
സ്റ്റെനോഗ്രാഫർ ഗ്രേഡ് -II30 വയസ്സ്
ഡ്രൈവർ33 വയസ്സ്
പ്യൂൺ / മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്UR 25 വയസ്സ്
OBC 28 വയസ്സ്

കേന്ദ്ര സര്‍ക്കാര്‍ IIGM ല്‍ ജോലി വിദ്യഭ്യാസ യോഗ്യത അറിയാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസം ന്‍റെ പുതിയ Notification അനുസരിച്ച് വിവിധ അക്കാദമിക്, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക

തസ്തികയുടെ പേര്വിദ്യാഭ്യാസ യോഗ്യത
പ്രൊഫസർ ഇജിയോളജി / ജിയോഫിസിക്സ്/ അപ്ലൈഡ് ജിയോളജിയിൽ ഒരു ഫസ്റ്റ് ക്ലാസ് മാസ്റ്റർ ബിരുദം
മേൽപ്പറഞ്ഞ വിഷയത്തിൽ പിഎച്ച്.ഡി ബിരുദം
കുറഞ്ഞത് 10 വർഷത്തെ പോസ്റ്റ്-ഡോക്ടറൽ ഗവേഷണ പരിചയം
ഉയർന്ന നിലവാരമുള്ള സ്വതന്ത്ര ഗവേഷണ പ്രവർത്തനത്തിന്റെ തെളിവ് ഭൂമിയിലെ പ്രശസ്തമായ ജേണലുകളിലെ പ്രസിദ്ധീകരണങ്ങളുടെ മികച്ച റെക്കോർഡ്
ഫെലോ ​​(കമ്പ്യൂട്ടർ സയൻസ്)കമ്പ്യൂട്ടർ സയൻസിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദം.
കമ്പ്യൂട്ടറിലും ഡാറ്റ കൈകാര്യം ചെയ്യലിലും 2-3 വർഷത്തെ പ്രവൃത്തിപരിചയം
ഫെലോ ​​(സ്‌പേസ് ഫിസിക്‌സ്)ഫിസിക്സിൽ ഒന്നാം ക്ലാസ് മാസ്റ്റർ ബിരുദം
സ്‌പേസ് ഫിസിക്‌സിൽ 2-3 വർഷത്തെ പ്രവൃത്തിപരിചയം
ടെക്നിക്കൽ ഓഫീസർ- IIIകമ്പ്യൂട്ടർ സയൻസിൽ 55 ശതമാനവും അതിൽ കൂടുതലുമുള്ള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ തത്തുല്യമായ CGPA.കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ്, ഡാറ്റ എന്നിവയിൽ ജോലി ചെയ്ത 8 വർഷത്തെ പരിചയം
ടെക്‌നിക്കൽ ഓഫീസർ – I(ജിയോഫിസിക്‌സ്)ജിയോഫിസിക്സിൽ 55 ശതമാനവും അതിനുമുകളിലും അല്ലെങ്കിൽ തത്തുല്യമായ മാസ്റ്റർ ബിരുദം സിജിപിഎ
ഒരു പ്രശസ്ത റിസർച്ചിൽ ജിയോഫിസിക്സിൽ ജോലി ചെയ്തതിന്റെ 2 വർഷത്തെ പരിചയം
ടെക്‌നിക്കൽ ഓഫീസർ – I(ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ / ഡിജിറ്റൽ
കമ്മ്യൂണിക്കേഷൻ)
ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ / ഡിജിറ്റലിൽ ബിരുദം/ബിഇ/ബിടെക് ബിരുദം 55% ഉം അതിനുമുകളിലും അല്ലെങ്കിൽ തത്തുല്യമായ CGPA.
ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ / ഡിജിറ്റലിൽ ബിരുദാനന്തര ബിരുദം / ME / M.Tech ബിരുദം 55% ഉം അതിനുമുകളിലും അല്ലെങ്കിൽ തത്തുല്യമായ CGPA
ടെക്നിക്കൽ ഓഫീസർ – I(സൈറ്റ് എഞ്ചിനീയർ)സിവിൽ എഞ്ചിനീയറിംഗിൽ ബി.ഇ/ബി.ടെക്
55% ഉം അതിനുമുകളിലും അല്ലെങ്കിൽ തത്തുല്യമായ CGPA
കൂടെ 2 വർഷത്തെ പരിചയം. പരിചയം ഡിസൈനിലും ഡ്രോയിംഗിലും ആയിരിക്കണം,
വലിയതോതിൽ സിവിൽ ഘടനകളുടെ പൂർണ്ണമായ മേൽനോട്ടവും പരിപാലനവും
പ്രശസ്തമായ ഓർഗനൈസേഷനും പ്രധാന RCC യുടെ സൈറ്റ് എഞ്ചിനീയറായി പ്രവർത്തിച്ചിട്ടുണ്ടാവണം
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഫിസിക്സ്)ഭൗതികശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം 55% ഉം അതിനുമുകളിലും അല്ലെങ്കിൽ തത്തുല്യമായ CGPA
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഫിസിക്സ് / ഇലക്ട്രോണിക്സ് / കമ്പ്യൂട്ടർ സയൻസ്)എം.എസ്.സി. ഫിസിക്‌സ്/ഇലക്‌ട്രോണിക്‌സ്/കമ്പ്യൂട്ടർ സയൻസിൽ 55 ശതമാനവും അതിൽ കൂടുതലും അല്ലെങ്കിൽ തത്തുല്യമായ സിജിപിഎ.
ഒരു പ്രശസ്ത റിസർച്ച് ലബോറട്ടറി / ഇൻസ്റ്റിറ്റ്യൂട്ട് / യൂണിവേഴ്സിറ്റിയിൽ ജോലി ചെയ്തതിന്റെ 3 വർഷത്തെ പരിചയം
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ജിയോഫിസിക്‌സ്)എം.എസ്.സി. ജിയോഫിസിക്സിൽ 55% ഉം അതിനുമുകളിലും അല്ലെങ്കിൽ തത്തുല്യമായ CGPA
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ജിയോളജി)എം.എസ്.സി. ജിയോളജിയിൽ 55% ഉം അതിനുമുകളിലും അല്ലെങ്കിൽ തത്തുല്യമായ CGPA
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(മാത്‍സ്)എം.എസ്.സി. പ്യുവർ മാത്‌സ് / അപ്ലൈഡ് മാത്‌സിൽ 55 ശതമാനവും അതിൽ കൂടുതലോ അല്ലെങ്കിൽ തത്തുല്യമോ സിജിപിഎ
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്(ജിയോഫിസിക്കൽ ഉപകരണങ്ങൾ)എം.എസ്.സി. ജിയോഫിസിക്സിൽ 55% ഉം അതിനുമുകളിലും അല്ലെങ്കിൽ തത്തുല്യമായ CGPA
ടെക്നിക്കൽ അസിസ്റ്റന്റ് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ
ടെക്നിക്കൽ അസിസ്റ്റന്റ് കമ്പ്യൂട്ടർ സയൻസ്ബിഎസ്‌സി കമ്പ്യൂട്ടർ സയൻസിൽ 55 ശതമാനവും അതിനുമുകളിലും അല്ലെങ്കിൽ തത്തുല്യമായ സിജിപിഎയോ ഉണ്ടായിരിക്കണം
സ്റ്റെനോഗ്രാഫർ ഗ്രേഡ് -IIഅംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 12-ാം ക്ലാസ് പാസ്സ് അല്ലെങ്കിൽ തത്തുല്യം
ഡ്രൈവർഎട്ടാം ക്ലാസ്
പ്യൂൺ / മൾട്ടി-ടാസ്കിംഗ് സ്റ്റാഫ്എട്ടാം ക്ലാസ്
അടിസ്ഥാന കംപ്യൂട്ടർ ഓപ്പറേഷൻ, ടൈപ്പിംഗ് എന്നിവയെ കുറിച്ചുള്ള ഉണ്ടായിരിക്കണം

കേന്ദ്ര സര്‍ക്കാര്‍ IIGM ല്‍ ജോലി അപേക്ഷാ ഫീസ്‌ എത്ര?

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസം യുടെ 24 ഒഴിവുകളിലേക്ക് ‌അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്‌ കൂടി ഉദ്യോഗാര്‍ഥികള്‍ നല്‍കണം.അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല . ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ്‌ ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ്‌ കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. അപേക്ഷാ ഫീസ്‌ അടക്കാത്ത അപേക്ഷകള്‍ യാതൊരു മുന്നറിയിപ്പും കൂടാതെ നിരസിക്കുന്നതാണ്. ഒരിക്കല്‍ അടച്ച ഫീസ്‌ തിരികെ ലഭിക്കുനതല്ല കൂടാതെ അപേക്ഷാ ഫീസിന് പുറമേ വരുന്ന ബാങ്ക് ചാര്‍ജുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ വഹിക്കേണ്ടതാണ്. അപേക്ഷാ ഫീസ്‌ അടക്കുന്നതിനു മുമ്പ് PDF Notification വായിക്കുക, കാരണം പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്കും, വനിതകള്‍ക്കും ഫീസ്‌ ഇളവുകള്‍ നല്‍കാറുണ്ട്. നിങ്ങള്‍ അതിനു അര്‍ഹാരാണോ എന്ന് നോക്കിയതിനു ശേഷം അപേക്ഷിക്കുക

കാറ്റഗറിഅപേക്ഷ ഫീസ്
General / Unreserved/ OBC/ EWS / othersRs.800/
Female /SC/ST/PwBD/Ex-servicemenRs.300/-

കേന്ദ്ര സര്‍ക്കാര്‍ IIGM ല്‍ ജോലി എങ്ങനെ അപേക്ഷിക്കാം?

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്നറ്റിസം വിവിധ വിവിധ അക്കാദമിക്, ടെക്നിക്കൽ, അഡ്മിനിസ്ട്രേറ്റീവ് തസ്തികകൾ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ഫെബ്രുവരി 9 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.

അപേക്ഷിക്കേണ്ടതെങ്ങനെ?

  • ഔദ്യോ​ഗിക വെബ്സൈറ്റായ https://iigm.res.in/ സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക

കേന്ദ്ര സര്‍ക്കാര്‍ IIGM ല്‍ ജോലി അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?

  • അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത Official Notification PDF പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക
  • അപേക്ഷിക്കുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ യോഗ്യതകള്‍ , പ്രായ പരിധി, വിദ്യാഭ്യാസ യോഗ്യത etc.. ഇല്ലേ എന്ന് ഉറപ്പ് വരുത്തുക. ഇതില്‍ എന്തെങ്കിലും മാറ്റങ്ങള്‍ വന്നാല്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ് കൂടാതെ ഈ ജോലി അവസരം നിങ്ങളുടെ അശ്രദ്ധ കാരണം നഷ്ട്ടപ്പെടുന്നതാണ്
  • നിങ്ങള്‍ ഏതൊരു ജോലിക്ക് അപേക്ഷിക്കുമ്പോഴും ശ്രദ്ധിക്കേണ കാര്യമാണ്, അപേക്ഷാ ഫോം ഫില്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ ഉപയോഗിക്കുന്ന Mobile No., Email ID, എന്നിവ കൊടുക്കുക. കാരണം പിന്നീടുള്ള പരീക്ഷാ തിയതി, അഡ്മിഷന്‍ ടിക്കറ്റ് തുടങ്ങിയ പ്രധാനപെട്ട കാര്യങ്ങള്‍ അറിയാന്‍ ഇത് നിര്‍ബന്ധമാണ്‌
  • ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
Official Notification Click Here
Apply Now Click Here
Official Website Click Here
For PVT Jobs Click Here
For Latest Jobs Click Here
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ Click Here
Join WhatsApp Channel Click Here
RELATED ARTICLES

Latest Jobs

Recent Comments