HomeLatest Jobകേരള ആയുര്‍വേദ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ആവാം | Kerala Ayurveda hospital data...

കേരള ആയുര്‍വേദ ആശുപത്രിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ആവാം | Kerala Ayurveda hospital data entry operator Jobs

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

Kerala Ayurveda hospital data entry operator Jobs: പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ താത്ക്കാലിക ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ ഒഴിവ്. യോഗ്യത എസ്.എസ്.എല്‍.എസി, കമ്പ്യൂട്ടര്‍ പരിചയം. മാസവേതനം 8,000 രൂപ. അഭിമുഖം 25ന് രാവിലെ 10ന് പടന്നക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍.

clerk cum data entry operator jobs
clerk cum data entry operator jobs

സ്റ്റാഫ് നഴ്‌സ് നിയമനം: അപേക്ഷ ഏപ്രില്‍ 27 വരെ

ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. സയന്‍സ് വിഷയത്തില്‍ പ്ലസ് ടു/പ്രീഡിഗ്രി, വി.എച്ച്.എസ്.ഇ, ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് വി.എച്ച്.എസ്.സി ഡൊമസ്റ്റിക് നഴ്‌സിങ് അല്ലങ്കില്‍ തത്തുല്യം എന്നിവയാണ് യോഗ്യത. അംഗീകൃത സര്‍വ്വകലാശാലയുടെ ബി.എസ്.സി നഴ്സിങ് അല്ലെങ്കില്‍ ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് മൂന്ന് വര്‍ഷത്തില്‍ കുറയാത്ത ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി കോഴ്സ് വിജയിച്ചിരിക്കണം. കേരള നഴ്‌സസ് ആന്‍ഡ് മിഡവൈഫ്സ് കൗണ്‍സിലില്‍ നഴ്‌സ്/മിഡ്വൈഫ് രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ഏപ്രില്‍ 27 ന് വൈകിട്ട് അഞ്ചിനകം നേരിട്ട് നല്‍കണം. വിവരങ്ങള്‍ ആരോഗ്യ കേന്ദ്രം ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0466 2256368

ഫാര്‍മസിസ്റ്റ് നിയമനം: അപേക്ഷ ഏപ്രില്‍ 27 വരെ

ചാലിശ്ശേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ഫാര്‍മസിയിലേക്കും മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിലേക്കും ഫാര്‍മിസിസ്റ്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തുന്നു. പ്രായപരിധി 18-40. സയന്‍സ് വിഷയങ്ങളില്‍ പ്രീ ഡിഗ്രി/പ്ലസ് ടു/വൊക്കേഷണല്‍ ഹയര്‍ എഡ്യൂക്കേഷന്‍, ഫാര്‍മസിയില്‍ ബിരുദം/ഡിപ്ലോമ അല്ലെങ്കില്‍ തത്തുല്യ യോഗ്യത, സംസ്ഥാന ഫാര്‍മസി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം അപേക്ഷ ഏപ്രില്‍ 27 ന് വൈകിട്ട് അഞ്ചിനകം നേരിട്ട് നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. വിവരങ്ങള്‍ ആരോഗ്യ കേന്ദ്രം ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0466 2256368.

അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം: കൂടിക്കാഴ്ച 27 ന്

ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന പദ്ധതിയിലേക്ക് (പി.എം.കെ.എസ്.വൈ ഡബ്ല്യു.ഡി.സി 2.0)അസിസ്റ്റന്റ് എന്‍ജിനീയര്‍ നിയമനം. സിവില്‍ എന്‍ജിനീയറിങ് അല്ലെങ്കില്‍ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനീയറിങില്‍ ബിരുദമാണ് യോഗ്യത. പി.എം.കെ.എസ്.വൈ പദ്ധതി/തദ്ദേശസ്വയംഭരണ/സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖല/സര്‍ക്കാര്‍ മിഷന്‍/സര്‍ക്കാര്‍ ഏജന്‍സിയില്‍ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യതയും തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം ഏപ്രില്‍ 27 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ടെത്തണമെന്ന് സെക്രട്ടറി അറിയിച്ചു. അന്നേദിവസം രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0466 2261221.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

പുറക്കാട് ഗ്രാമപഞ്ചായത്തിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത – സംസ്ഥാന സാങ്കേതിക പരീക്ഷാ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഷ്യൽ പ്രാക്ടീസ് (ഡി.സി.പി), ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് വിജയം അല്ലെങ്കിൽ
കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസ്സായിരിക്കണം. പ്രായപരിധി 18-നും 30-നും മധ്യേ. (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷത്തെ ഇളവ് അനുവദിക്കും. താത്പ്പര്യമുള്ളവർ ഏപ്രിൽ 26നകം പഞ്ചായത്തോഫീസിൽ അപേക്ഷ നൽകണം. 29ന് രാവിലെ 11ന് അഭിമുഖം നടക്കും.

ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷിക്കാം

മാവേലിക്കര ഐ.സി.ഡി.എസ്. പരിധിയിലെ തഴക്കര, തെക്കേക്കര, ചെട്ടികുളങ്ങര, മാന്നാർ എന്നീ പഞ്ചായത്തുകളിലെ വിവിധ അങ്കണവാടികളിൽ ഹെൽപ്പർ തസ്തികയിൽ നിലവിലുള്ളതും അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഉണ്ടാകാൻ സാധ്യതയുള്ളതുമായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് പഞ്ചായത്ത് പരിധിയിൽ സ്ഥിര താമസമുള്ള 18-നും 46നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
പത്താം ക്ലാസ് പാസാകാത്തവരും എഴുത്തും വായനയും അറിയാവുന്നവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ മെയ് അഞ്ചിന് വൈകിട്ട് അഞ്ചിനകം മാവേലിക്കര ഐ.സി.ഡി.എസ് ഓഫീസിൽ നൽകണം. ഫോൺ: 0479- 234046

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള ചിറ്റാറ്റുകര പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും അങ്കണവാടി ഹെൽപ്പർമാരുടെയും നിലവിലുള്ളതും ഭാവിയിൽ ഉണ്ടാവുന്ന ഒഴിവുകളിലേക്കും നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പഞ്ചായത്തിലെ സ്ഥിരം താമസക്കാരാവണം.
പ്രായം 2023 ജനുവരി ഒന്നിൽ 18 വയസ്സ് പൂർത്തിയാകേണ്ടതും, 46 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്. അപേക്ഷകൾ മെയ് 10ന് വൈകിട്ട് അഞ്ചിനു മുൻപായി നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിൽ സ്വീകരിക്കുന്നതാണ്. അപേക്ഷയുടെ മാതൃക നോർത്ത് പറവൂർ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് ,ചിറ്റാറ്റുകര പഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭ്യമാണ്.

അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ ഒരു അർദ്ധ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പട്ടിക ജാതി (എസ്.സി) വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ട്രാക്ടർ ഡ്രൈവറുടെ ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29/04/2023 മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
പത്താം ക്ലാസ് യോഗ്യതയും, സാധുവായ ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ്, നിശ്ചിത മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം, മോട്ടോർ മെക്കാനിസത്തിൽ അറിവ് ഉണ്ടായിരിക്കണം. പ്രായപരിധി 18-30 (അനുവദനീയമായ വയസിളവ് SC-35), പ്രതിമാസ ശമ്പളം- 27462 രൂപ.

അപേക്ഷ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താത്കാലികാടിസ്ഥാനത്തില്‍ വിവിധ തസ്തികകകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, പള്‍മൊണറി ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത : ഡിപ്ലോമ/ബിരുദം, പാരാമെഡിക്കല്‍/നഴ്‌സിംഗ്/ ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 35 വയസ്സില്‍ താഴെ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഏപ്രില്‍ 26 ന് രാവിലെ 10 മണിക്ക് തൊടുപുഴ ജില്ലാ ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 – 332680

പ്രോജക്ട് ഫെല്ലോ ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയെ നിയമിക്കുന്നു. ബോട്ടണി/ പ്ലാന്റ് സയൻസ് എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. മോളിക്യൂലാർ മൈക്രോബയൽ ടാക്‌സോണമി/ മോളിക്യൂലാർ പ്ലാന്റ് പത്തോളജി/ മോളിക്യുലാർ ബയോളജി എന്നിവയുമായി ബന്ധപ്പെട്ട മേഖലകളിൽ പരിചയമുള്ളവർ പ്രസിദ്ധീകരണങ്ങളുടെ തെളിവ് ഹാജരാക്കിയാൽ മുൻഗണന ലഭിക്കും. 2026 ജനുവരി 24 വരെയാണ് നിയമനം. പ്രതിമാസം 22000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയനാനുസൃത വയസിളവ് ലഭിക്കും. താത്പര്യമുള്ളവർ 26 ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

RELATED ARTICLES

Latest Jobs

Recent Comments