HomeLatest Jobകേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് ഇന്റര്‍വ്യൂ | Kerala...

കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് ഇന്റര്‍വ്യൂ | Kerala Govt Data entry job Vacancy 2023

കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവിലേക്ക് ഇന്റര്‍വ്യൂ | Kerala Govt Data entry job Vacancy 2023: കോട്ടയം തലപ്പാടി അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ ഒരൊഴിവിൽ കരാർ നിയമനത്തിനുള്ള വാക്-ഇൻ ഇൻറർവ്യു ഏപ്രിൽ 28ന് നടക്കും.
ബിരുദവും സർക്കാർ സ്ഥാപനങ്ങളിലോ സർവകലാശാലകളിലോ ( ഡിഡിഎഫ്എസ്, ഇ ടെൻഡർ, ഓഫീസ് ഓട്ടമേഷൻ എന്നിവയിൽ പ്രാവീണ്യത്തോടെ) മൂന്നു വർഷത്തിൽ കുറയാതെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത.
താല്പര്യമൂള്ളവർ യോഗ്യതാ രേഖകളുടെ അസ്സലും പകർപ്പുകളും സഹിതം 28നു രാവിലെ 11ന് പുതുപ്പള്ളി തലപ്പാടിയിലെ അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾ http://www.iucbr.ac.in എന്ന വെബ്‌സൈറ്റിൽ. ഫോൺ:7034345031

clerk cum data entry operator jobs
clerk cum data entry operator jobs

മറ്റു താല്‍കാലിക ഒഴിവുകള്‍

വാക് ഇന്‍ ഇന്റര്‍വ്യൂ

കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ രണ്ട് ഡോക്ടര്‍മാരെ നിയമിക്കുന്നതിന് എപ്രില്‍ 20 ന് ഉച്ചക്ക് 2.00 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. താല്പര്യമുള്ളവര്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 296711.

വാക് ഇന്‍ ഇന്റര്‍വ്യൂ

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയിലെ നാടുകാണിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐയില്‍ ഇലക്ട്രീഷ്യന്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ മെയ് 5 ന് രാവിലെ 9.30 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐടിഐയില്‍ ഹാജരാകണം. പട്ടികവര്‍ഗ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 9895669568, 04862 259045

ജൂനിയർ ഇൻസ്ട്രക്ടർ – താൽക്കാലിക നിയമനം

തിരുവനന്തപുരം, ചാക്ക ഗവ. ഐ ടി ഐ യിൽ മഷിനിസ്റ്റ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രിക്ടർ ഒഴിവിലേക്ക് പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് ഒ ബി സി കാറ്റഗറിയിൽ താത്കാലികമായി ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ 20 രാവിലെ 10.30 ‌ന് അസൽ സർട്ടിഫിക്കറ്റുകളുമായി ചാക്ക ഗവ. ഐ ടി ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം.
എസ്.എസ്.എൽ.സിയും ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയുമാണ് യോഗ്യതകൾ. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ എ സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എഞ്ചിനീയറിങ് ഡിപ്ലോമ / ഡിഗ്രിയും വേണം

ഹയർ സെക്കൻഡറി ടീച്ചർ: ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ (ബോട്ടണി) തസ്തികയിൽ ഭിന്നശേഷി – ശ്രവണപരിമിതർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. യോഗ്യത : MSc Botany, B Ed, SET or Equivalent. ശമ്പള സ്കെയിൽ 55,200 – 1,15,300. പ്രായപരിധി 01.01.2023ന് 40 കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).
യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഏപ്രിൽ 25നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ സ്ഥാപന മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

കോഴിക്കോട് ഗവൺമെന്റ് ലോ കോളജിൽ ഗസ്റ്റ് ലക്ചറർ

കോഴിക്കോട് ഗവ. ലോ കോളജിൽ 2023-24 അധ്യയന വർഷത്തിൽ ഇംഗ്ലീഷ്, നിയമം, മാനേജ്മെന്റ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററായി സേവനം ചെയ്യാനാഗ്രഹിക്കുന്ന കോഴിക്കോട് കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തരബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാഗവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. യു.ജി.സി റെഗുലേഷൻ ആക്ട് അനുസരിച്ചാണ് നിയമനം.
താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോഴിക്കോട് ഗവ. ലോ കോളജ് പ്രിൻസിപ്പൽ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഇംഗ്ലീഷ് വിഷയത്തിൽ ഏപ്രിൽ 27നും മാനേജ്മെന്റിൽ 28നും നിയമത്തിൽ 29നുമാണ് അഭിമുഖം. രാവിലെ 10.30ന് അഭിമുഖം ആരംഭിക്കും.

എഫ് ആൻഡ് ബി മാനേജർ

സർക്കാർ പൊതുമേഖലാ സ്ഥാപനമായ സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനു (കെപ്‌കോ) കീഴിൽ പ്രവർത്തിക്കുന്ന റെസ്റ്റൊറന്റിലേക്ക് കരാർ അടിസ്ഥാനത്തിൽ എഫ് ആൻഡ് ബി മാനേജരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 35നും 50 വയസിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്‌മെന്റ് പാസ്സായിരിക്കണം. 10 വർഷത്തിൽ കുറയാത്ത മുൻപരിചയവും വേണം. അപേക്ഷകർ ബയോഡേറ്റ സഹിതം മേയ് രണ്ടിനു മുൻപായി മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ ലിമിറ്റഡ് (കെപ്‌കോ) ടി.സി 30/697 പേട്ട, തിരുവനന്തപുരം – 695 024, എന്ന മേൽ വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 9446364116, ഇ-മെയിൽ: [email protected], [email protected].

ആയുഷ് മിഷൻ മൾട്ടി പർപ്പസ് വർക്കറുടെ ഒഴിവ്

എറണാകുളം : ജില്ലയിലെ നാഷണല്‍ ആയുഷ്മിഷന്‍ വഴി ഗവ. ആയുർവേദ / ഹോമിയോ ആശുപത്രികളിലേയ്ക്കും ഒഴിവു വരാവുന്ന മറ്റ് പദ്ധതികളിലേയ്ക്കുമായി ആയുഷ് മിഷൻ മൾട്ടി പർപ്പസ് വർക്കറുടെ തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും 28 ന് വെള്ളിയാഴ്ച എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപതിയിൽ രാവിലെ 9 ന് നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം എറണാകുളം കച്ചേരിപ്പടിയിലെ ജില്ലാ ആയുർവേദ ആശുപതിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസിൽ ഏപ്രിൽ 25 ന് ചൊവ്വാഴ്ച വൈകുന്നേരം 5 മണി വരെ അപേക്ഷ സ്വീകരിക്കും.
യോഗ്യത- ഹയർ സെക്കണ്ടറി [ പ്ലസ് ടു ] വിജയത്തോടൊപ്പം സർക്കാർ അംഗീകൃത മൂന്നു മാസത്തിൽ കുറയാതെയുള്ള കംപ്യൂട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം. പ്രതിമാസ വേതനം 10500 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്, ഫോൺ_ 9847287481

ട്രസ്റ്റി നിയമനം

പാലക്കാട് താലൂക്കിലെ ലിംഗര്‍പ്പട്ടമഠം ശ്രീ മീനാഷി സുന്ദരേശ്വര സ്വാമി ക്ഷേത്രം, മണ്ണാര്‍ക്കാട് താലൂക്കിലെ തിരുവിഴാംകുന്ന് ശ്രീ ഞെരളത്ത് ക്ഷേത്രം എന്നിവിടങ്ങളില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ളവര്‍ ഏപ്രില്‍ 29 ന് വൈകിട്ട് അഞ്ചിനകം നിശ്ചിത ഫോറത്തില്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കണമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. അപേക്ഷാ ഫോം അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ നിന്നും നേരിട്ടോ www.malabardevaswom.kerala.gov.in ലോ ലഭിക്കും. ഫോണ്‍: 0491 2505777.

RELATED ARTICLES

Latest Jobs

Recent Comments