HomeLatest Jobകേരള സര്‍ക്കാര്‍ ഓഫീസില്‍ ക്ലർക്ക് – കം – ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് -...

കേരള സര്‍ക്കാര്‍ ഓഫീസില്‍ ക്ലർക്ക് – കം – ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ് – PSC പരീക്ഷ ഇല്ലാതെ നേരിട്ട് നിയമനം

ക്ലർക്ക് – കം – ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്

എസ്.എസ്.കെ തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിൽ നിപുൺ ഭാരത് മിഷൻ 2022-23 ന്റെ ഭാഗമായി ക്ലർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം മേയ് 22 ന് വൈകീട്ട് അഞ്ചിനകം എസ്.എസ്.കെ ജില്ലാ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഒരു ഒഴിവാണുള്ളത്. ശമ്പളം 21175.
ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡാറ്റാ പ്രിപ്പറേഷൻ, കംപ്യൂട്ടർ സോഫ്റ്റ് വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ ഗവൺമെന്റ് അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, മണിക്കൂറിൽ 6000 കീ ഡിപ്രഷൻ സ്പീഡ് എന്നിവയാണ് യോഗ്യത. മലയാളം ടൈപ്പിംഗ് അറിഞ്ഞിരിക്കണം. ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ ആറുമാസത്തിൽ കൂറയാത്ത പ്രവൃത്തിപരിചയം. B.Ed/DLEd യോഗ്യത എന്നിവ അഭിലഷണീയം. പ്രായപരിധി 36 (സംവരണ ഇളവ് ഒ.ബി.സി 3 വർഷം, എസ്.സി/എസ്.ടി – 5 വർഷം). അപേക്ഷ സമർപ്പിക്കേണ്ട സ്ഥലം: ജില്ലാ പ്രോജക്ട് കോർഡിനേറ്ററുടെ ഓഫീസ്, സമഗ്രശിക്ഷാ കേരളം, തിരുവനന്തപുരം, ഗവ.ഗേൾസ് എച്ച്.എസ്. ചാല, തിരുവനന്തപുരം, പിൻ – 695036. ഫോൺ: 0471-2455590, 2455591.

clerk cum data entry operator jobs
clerk cum data entry operator jobs

മറ്റു താല്‍കാലിക ഒഴിവുകള്‍

വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവുകൾ

തൃശ്ശൂർ പീച്ചിയിലെ സംസ്ഥാന വനഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോയുടെ രണ്ട് ഒഴിവുകളുണ്ട്.
യോഗ്യത: അഗ്രിക്കൾച്ചർ/ഫോറസ്റ്ററി/എൻവിറോൺമെന്റൽ സയൻസ്/എൻവയോൺമെന്റൽ ടെക്‌നോളജി എന്നിവയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീൽഡ് ഡാറ്റാ ശേഖരണത്തിലും ലാബ് വിശകലനത്തിലുമുള്ള ഗവേഷണം അഭികാമ്യ യോഗ്യതയാണ്. 2028 ഏപിൽ 18 വരെ കാലാവധിയുള്ള ഫെല്ലോഷിപ്പിൽ പ്രതിമാസം 22000 രൂപ ലഭിക്കും. 2023 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ് ഇളവുണ്ട്. ഉദ്യോഗാർഥികൾ മേയ് 22 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ രണ്ട് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ഡിഎൻഎ ബാർകോഡിംഗിനും തടി ഫോറൻസിക്‌സിനും വേണ്ടിയുള്ള ഒരു കേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 2023 മേയ് 23 ചൊവ്വാഴ്ച രാവിലെ 10 നു കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റ് (www.kfri.res.in) സന്ദർശിക്കുക.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഒഴിവ്

നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേർന്ന് പ്രവർത്തിക്കുന്ന വിമുക്തി ഡി-അഡിക്ഷൻ സെന്ററിലെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നതിനായി മെയ് 23ന് രാവിലെ 10.30ന് കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും.
അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എം.എ/എം.എസ്.സി സൈക്കോളജി അല്ലെങ്കിൽ എം.എസ്.സി ക്ലിനിക്കൽ സൈക്കോളജി, ഗവ. അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും ക്ലിനിക്കൽ സൈക്കോളജിയിൽ രണ്ട് വർഷത്തെ എം.ഫിൽ അല്ലെങ്കിൽ പി.എച്ച്.ഡി, റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (ആർ.സി.ഐ) രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യതകൾ. നിശ്ചിത വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ഓരോ പകർപ്പുകളും സഹിതം നേരിട്ട് ഹാജരാകണം.

കുക്ക്, ആയ തസ്തികകളിൽ അഭിമുഖം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ കുക്ക്, ആയ തസ്തികകളിൽ താത്കാലിക നിയമനത്തിനായി അഭിമുഖം നടത്തുന്നു. പത്താം ക്ലാസ് വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യത, ഗവൺമെന്റ് ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മറ്റ് സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നോ ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ് എന്നിവയാണ് കുക്ക് തസ്തികയിലേക്കുള്ള യോഗ്യത. ഏഴാംക്ലാസ് വിജയിച്ചവർക്കോ തത്തുല്യയോഗ്യത നേടിയവർക്കോ ആയ തസ്തികയിലേക്ക് അപേക്ഷിക്കാം. കുക്ക് തസ്തികയിൽ മെയ് 22 രാവിലെ 11നും ആയ തസ്തികയിൽ മെയ് 23 രാവിലെ 11നും അഭിമുഖം നടക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം ബയോഡാറ്റയും തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം വെള്ളയമ്പലം കനകനഗറിലുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഈ ദിവസങ്ങളിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക് 0471 2314238

ടെക്‌നിഷ്യൻ താത്കാലിക നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിഞ്ജാന വിഭാഗത്തിൽ ഹോണറേറിയം അടിസ്ഥാനത്തിൽ താത്ക്കാലികമായി ബയോടെക്‌നോളജി ടെക്‌നിഷ്യനെ നിയമിക്കുന്നു. വാക്ക്-ഇൻ- ഇന്റർവ്യൂ മെയ് 25 രാവിലെ 11ന് ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. എം.എസ്.സി, ബി.എസ്.സി ബയോടെക്‌നോളജിയും, ടിഷ്യുകൾച്ചർ മേഖലയിൽ 2 വർഷത്തെ പ്രവർത്തി പരിചയവുമാണ് യോഗ്യത. പ്രസ്തുത വിഷയത്തിൽ പി.എച്ച്.ഡി ഉളളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം രാവിലെ 10.30ന് ഹാജരാകണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

പനത്തടി ഗ്രാമപഞ്ചായത്തില്‍ താത്ക്കാലിക ഒഴിവ്

പനത്തടി ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണം 2023ന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനും ഡിപ്ലോമ സിവില്‍, ഐ.ടി.ഐ (ഡ്രാഫ്റ്റ്മാന്‍, സിവില്‍), ഐ.ടി.ഐ (സര്‍വേയ്യര്‍) യോഗ്യതയുള്ളവരെ താത്ക്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ളവര്‍ മെയ് 24ന് രാവിലെ 11ന് ബയോഡാറ്റ സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് എത്തണം. ഫോണ്‍ 0467 2227300.

ലാബ് ടെക്‌നീഷ്യന്‍ നിയമനം

കോങ്ങാട് ഗവ ഹോമിയോ ഡിസ്‌പെന്‍സറിയില്‍ താത്ക്കാലിക ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡി.എം.എല്‍.ടി (ഡി.എം.ഒ അംഗീകരിച്ച) ആണ് യോഗ്യത. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം മെയ് 22 ന് ഉച്ചയ്ക്ക് രണ്ടിനകം ഗവ ഹോമിയോ ഡിസ്‌പെന്‍സറി, കോങ്ങാട്, പാലക്കാട്-678631 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2845040.

ആയ തസ്തികയിൽ ഒഴിവ്

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങളിൽ ആയ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിനായി ഏഴാം ക്ലാസ്സ് പാസ്സ് / തത്തുല്യ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളിൽ നിന്നും തിരുവനന്തപുരം ജില്ലാ പട്ടികജാതി വികസന ഓഫീസർ അപേക്ഷ ക്ഷണിക്കുന്നു. വെളളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിശദമായ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, ജാതി തെളിയിയ്ക്കുന്നതിനുളള സർട്ടിഫിക്കറ്റ് പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ അസ്സലും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം കൂടിക്കാഴ്ചയ്ക്കായി മെയ് 23 പകൽ 11.00 മണിയ്ക്ക് വെള്ളയമ്പലം കനകനാർ അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ എത്തിചേരേണ്ടതാണ്. യോഗ്യരായ അപേക്ഷകരെ അഭിമുഖത്തിലൂടെ നിയമനത്തിനായി തെരഞ്ഞെടുക്കുന്നതാണെന്നും ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

കടൽ രക്ഷാ ഗാർഡുമാരെ നിയമിക്കുന്നു

ഈ വർഷത്തെ ട്രോളിംഗ് നിരോധന കാലയളവായ ജൂൺ 09 മുതൽ ജൂലായ് 31 വരെ ദിവസ വേതനാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ വിഴിഞ്ഞം, മുതലപ്പൊഴി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചുകൊണ്ട് ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന രക്ഷാ ബോട്ടുകളിലേക്ക് കടൽ രക്ഷാ ഗാർഡുമാരെ നിയമിക്കുന്നു. അപേക്ഷകൾ രജിസ്റ്റേർഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സ് പരിശീലനം പൂർത്തിയാക്കിയവരും 20 വയസ്സിനു മുകളിൽ പ്രായമുള്ളവരും ആയിരിക്കണം. കടൽ രക്ഷാ പ്രവർത്തനങ്ങളിൽ ഇതിനു മുമ്പ് പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കുന്നതാണ്. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് , മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, മുൻ പരിചയം തെളിയിക്കുന്ന രേഖകളുടെ പകർപ്പ് എന്നിവ സഹിതം മെയ് 20 ന് 5 മണിയ്ക്ക് മുമ്പായി അസിസ്റ്റന്റ് ഡയറക്ടർ ഓഫ് ഫിഷറീസ്, ഫിഷറീസ് സ്റ്റേഷൻ, വിഴിഞ്ഞം- കാര്യാലയത്തിൽ കിട്ടത്തക്ക വിധം അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ക്ലീനിങ് സ്റ്റാഫ് കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രിക്ക് കീഴില്‍ വരുന്ന മുഴുവന്‍ കെട്ടിടങ്ങളിലേക്കുമായി ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ ആശുപത്രി വികസന സമിതി മുഖേന കരാറടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 17-ന് രാവിലെ 11-ന് നടക്കുന്ന അഭിമുഖ പരീക്ഷയ്ക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. യോഗ്യത: എസ്.എസ്.എല്‍.സി. വനിതകളെ മാത്രമേ പരിഗണിക്കൂ. ഉയര്‍ന്ന പ്രായരിധി 40 വയസ്. സമീപവാസികള്‍ക്കും ആരോഗ്യവകുപ്പിന്റെ കീഴിലുളള ജില്ലാ/ജനറല്‍ ആശുപത്രികളിലും സമാന തസ്തികയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

RELATED ARTICLES

Latest Jobs

Recent Comments