HomeLatest JobPSC പരീക്ഷ ഇല്ലാതെ നിങ്ങളുടെ അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി

PSC പരീക്ഷ ഇല്ലാതെ നിങ്ങളുടെ അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

സീ റസ്‌ക്യൂ ഗാര്‍ഡ്; വാക്ക് ഇന്‍ ഇന്റര്‍വ്യു

ട്രോളിംഗ് നിരോധന കാലയളവില്‍ (2024 ജൂണ്‍ 9 അര്‍ദ്ധ രാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസങ്ങള്‍) എറണാകുളം ജില്ലയിലെ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതനാടിസ്ഥാനത്തില്‍ സീ റസ്‌ക്യൂ ഗാര്‍ഡ്മാരെ നിയമിക്കുന്നതിന് കേരള ഫിഷറീസ് വകുപ്പ് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനി പറയുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളി ആയിരിക്കണം. ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോര്‍ട്സില്‍ പരിശീലനം പൂര്‍ത്തിയായവര്‍ ആയിരിക്കണം. 20 – 45 വയസിനും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. പ്രതികൂല കാലവസ്ഥയിലും കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരായിരിക്കണം. സീ റസ്‌ക്യൂ ഗാര്‍ഡായി ജോലി ചെയ്തുള്ള പ്രവൃത്തി പരിചയമുള്ളവര്‍ക്കും അതത് ജില്ലയില്‍ താമസിക്കുന്നവര്‍ക്കും 2018-ലെ പ്രളയരക്ഷാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും.
താല്പര്യമുള്ളവര്‍ക്ക് പ്രായം, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം മേയ് 28-ന് രാവിലെ 10.30 ന് എറണാകുളം മേഖലാ ഫിഷറീസ് ഡെപ്യുട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2502768.

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയില്‍ ക്ലർക്ക് കം ടൈപ്പിസ്റ്റ്

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയിൽ ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ വെബ്സൈറ്റ് www.kelsa.keralacourts.in സന്ദർശിക്കുക.

സംഗീത കോളേജിൽ ഒഴിവ്

ശ്രീ സ്വാതിതിരുനാൾ സംഗീത കോളേജിൽ വിവിധ വിഭാഗങ്ങളിൽ ഗസ്റ്റ് ജീവനക്കാരെ നിയമിക്കുന്നതിന് അഭിമുഖം നടത്തും. ഡാൻസ് വിഭാഗത്തിൽ സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ മൃദംഗം തസ്തികയിൽ മേയ് 29ന് രാവിലെ 10നും സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ വോക്കൽ ഫോർ ഡാൻസ് (കേരളനടനം) തസ്തികയിൽ ഉച്ചയ്ക്ക് ഒരു മണിക്കും അഭിമുഖം നടക്കും. സംസ്‌കൃതത്തിൽ ഒഴിവുള്ള ഗസ്റ്റ് അധ്യാപക തസ്തികയിൽ മേയ് 28ന് രാവിലെ 10നാണ് അഭിമുഖം. നിലവിലെ സർക്കാർ ഉത്തരവുകൾക്ക് വിധേയമായാണ് നിയമനം. ഗസ്റ്റ് അധ്യാപക തസ്തികയിൽ നിശ്ചിത യോഗ്യതയുള്ളതും കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ട്രേറ്റിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതുമായി ഉദ്യോഗാർത്ഥികൾക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റുകൾ എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം.

ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കരാര്‍ നിയമനം

കരുനാഗപ്പളളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്/എല്‍.ഡി.ടൈപ്പിസ്റ്റ് തസ്തികയിലേയ്ക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍നിന്നും വിരമിച്ച യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം’ വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി മെയ് 25.
കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേയ്ക്കും കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ച യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62 വയസ്സ്. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുളളവരെയും പരിഗണിക്കും. അപേക്ഷകള്‍ ഫോട്ടോ പതിച്ച പൂര്‍ണ്ണമായ ബയോഡേറ്റയും വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം’ വിലാസത്തില്‍ സമര്‍പ്പിക്കണം അവസാന തീയതി- മെയ് 25.

ഗവ.പോളിടെക്‌നിക്ക് കോളേജില്‍ അപേക്ഷ ക്ഷണിച്ചു

മാനന്തവാടി ഗവ.പോളിടെക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍, സിവില്‍, മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ ലക്ചറര്‍ തസ്തികയിലേക്കും ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് തസ്തികയിലേക്കും ദിവസ വേതനാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. സിവില്‍, കമ്പ്യൂട്ടര്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളിലെ ലക്ചറര്‍ തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ചകള്‍ യഥാക്രമം ജൂണ്‍ 5,6,7 തിയതികളില്‍ രാവിലെ 09.30 ന് നടക്കും. സിവില്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ അഞ്ചിനും കംമ്പ്യൂട്ടര്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ ആറിനും മെക്കാനിക്കല്‍ ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ് ഇന്‍സ്ട്രക്ടര്‍, ട്രേഡ് ടെക്‌നീഷ്യന്‍ ലാബ് തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച്ച ജൂണ്‍ ഏഴിനും ഉച്ചയ്ക്ക് 1.30 ന് നടക്കും. താല്പ്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി കൂടിക്കാഴ്ച്ചയ്ക്ക് ദ്വാരകയിലുള്ള കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍; 04935 293024, 6282293965

പാരാലീഗല്‍ വളണ്ടിയര്‍ നിയമനം

ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാരാലീഗല്‍ വളണ്ടിയര്‍മാരെ തെരഞ്ഞെടുക്കുന്നു. അപേക്ഷകര്‍ പത്താം ക്ലാസ് പാസായവരും കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായിരിക്കണം. അധ്യാപകര്‍, വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ഡോക്ടര്‍മാര്‍, നിയമ വിദ്യാര്‍ഥികള്‍, രാഷ്ട്രീയേതര സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍ സി സി, എന്‍ എസ് എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്‍കും. അപേക്ഷാ ഫോറം ജില്ലാ കോടതി സമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ നിയമസേവന അതോറിറ്റിയില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ, അപേക്ഷകന്റെ ഫോട്ടോ സഹിതം ജൂണ്‍ 10ന് വൈകിട്ട് അഞ്ച് മണിക്കകം ഓഫീസില്‍ ലഭ്യമാക്കണം.
നിലവില്‍ പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാരില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവര്‍ വീണ്ടും അപേക്ഷിക്കുകയും അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് മുമ്പായി നിലവിലെ തിരിച്ചറിയല്‍ കാര്‍ഡ് ഓഫീസില്‍ തിരിച്ചേല്‍പ്പിക്കുകയും വേണം. ഫോണ്‍: 0490 2344666.

വെറ്ററിനറി സര്‍വ്വകലാശാലയിലേക്ക് അപേക്ഷ ക്ഷണിച്ചു

പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റ്, ലബോറട്ടറി അറ്റന്‍ന്റന്റ്, ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം www.kvasu.ac.in ല്‍ ലഭിക്കും. താത്പര്യമുള്ളവര്‍ അപേക്ഷയും യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി മെയ് 27 നകം കോഴ്സ് ഡയറക്ടര്‍, ഡിപ്ലോമ ഇന്‍ ഡയറി സയന്‍സ്, കോളേജ് ഓഫ് വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ്, പൂക്കോട്, ലക്കിടി (പി. ഒ.) വയനാട്- 673576 വിലാസത്തില്‍ നല്‍കണം. ഫോണ്‍; 9447436130

RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article