HomeLatest Jobനിങ്ങളുടെ പഞ്ചായത്തിലും ജോലി - പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലികള്‍

നിങ്ങളുടെ പഞ്ചായത്തിലും ജോലി – പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലികള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Temp Jobs
Kerala Temp Jobs

ഓഫീസ് അറ്റൻഡന്റ് അഭിമുഖം

സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഓർഫനേജ് കൺട്രോൾ ബോർഡിൽ ഓഫീസ് അറ്റൻഡന്റിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ജൂൺ 22 രാവിലെ 10.30ന് വികാസ് ഭവൻ കോംപ്ലക്‌സിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡ് കാര്യാലയത്തിലാണ് അഭിമുഖം നടക്കുന്നത്. പത്താം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 40 വയസിന് താഴെ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ തയാറാക്കിയ ബയോഡാറ്റ, സ്‌കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ അസൽ സഹിതം അന്നേദിവസം ഹാജരാകണമെന്ന് മെമ്പർ സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2303077

കൗണ്‍സിലര്‍ നിയമനം

വയനാട് ജില്ലയിലെ അഞ്ച് മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗണ്‍സിലര്‍ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സിലിങ്) യോഗ്യതയുള്ള സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കാന്‍ സമ്മതമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25- 45 നും മധ്യേ. സ്റ്റുഡന്റ് കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ ജൂണ്‍ 25 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍-04936 202230, 9496070333.

ഡോക്ടര്‍-ഫാര്‍മസിസ്റ്റ് നിയമനം

മീനങ്ങാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആയുര്‍ ആരോഗ്യ സൗഖ്യം പദ്ധതിയില്‍ ഡോക്ടര്‍, ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. എം.ബി.ബി.എസ്/റ്റി.സി.എം.സി രജിസ്ട്രേഷന്‍, അംഗീകൃത സ്ഥാപനത്തിലെ ഡി-ഫാം, ബി-ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 19 ന് ഉച്ചയ്ക്ക് 12 നകം ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍-04936-247290

താത്കാലിക നിയമനം

വെള്ളമുണ്ട കുടുംബാരോഗ്യ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്നീഷന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 18 ന് രാവിലെ 10 മുതല്‍ 12 വരെ (അസിസ്റ്റന്റ് സര്‍ജന്‍ രാവിലെ 10), (ഫാര്‍മസിസ്റ്റ് 11), (ലബോറട്ടറി ടെക്നീഷ്യന്‍ 12) നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11 നകം രജിസ്റ്റര്‍ ചെയ്യണം. അപേക്ഷയോടൊപ്പം ഫോട്ടോ പതിച്ച ബയോഡാറ്റ, താമസിക്കുന്ന പഞ്ചായത്ത്, ഫോണ്‍ നമ്പര്‍, യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി കൂടിക്കാഴ്ചക്ക് പങ്കെടുക്കണം. വെള്ളമുണ്ട ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍-9048086227, 04935-296562

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു. ബി.പി.ടി/ ‍ഡി.പി.ടി ആണ് യോഗ്യത. അംഗീകൃത സ്ഥാപനത്തിൽ (ആശുപത്രികളിൽ) കുറഞ്ഞത് മൂന്നു വർഷം പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. യോഗ്യതയുള്ളവര്‍ക്കായി മലപ്പുറം മുണ്ടുപറമ്പിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയില്‍ വെച്ച് ജൂണ്‍ 20 ഉച്ചയ്ക്ക് 12 ന് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446614577

ഹോം ഗാര്‍ഡ്‌സ് നിയമനം

തൃശ്ശൂര്‍ ജില്ലയില്‍ ഹോം ഗാര്‍ഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പത്താം ക്ലാസ്, നല്ല ശാരീരിക ക്ഷമത, ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി എസ് എഫ്, സി ആര്‍ പി എഫ്, എന്‍ എസ് ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക/ അര്‍ധ സൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ചവരാകണം. ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും. പ്രായപരിധി 35- 58 വയസ്. ശാരീരിക ക്ഷമത ടെസ്റ്റുകളില്‍ വിജയിക്കണം. പ്രതിദിനം 780 രൂപ വേതനം. നിശ്ചിത അപേക്ഷാഫോം പൂരിപ്പിച്ച് ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ സമര്‍പ്പിണം. അപേക്ഷാഫോം മാതൃകയും ഇവിടെ ലഭിക്കും. അവസാന തീയതി ജൂലൈ 15. ഫോണ്‍: 0487 2420183

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ ആന്റ് പ്ലംബര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. എസ് എസ് എല്‍ സി/ തത്തുല്യം, ഇലക്ട്രീഷ്യന്‍ ട്രേഡിലുള്ള ഐ ടി ഐ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ തത്തുല്യം, വയര്‍മാന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നുള്ള ലൈസന്‍സ്, പ്ലംബര്‍ ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വെക്കേഷണല്‍ ട്രെയിനിങ് സെന്റര്‍ നല്‍കുന്ന നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.
താല്‍പര്യമുള്ള ഉദേ്യാഗാര്‍ഥികള്‍ ജൂണ്‍ 14ന് ഉച്ചക്ക് രണ്ട് മണിക്ക് യോഗ്യത, മേല്‍വിലാസം തെളിയിക്കുന്ന അസ്സല്‍ രേഖകള്‍, ബയോഡാറ്റ, ഐഡന്റിറ്റി തെളിയിക്കുന്ന രേഖ എന്നിവ സഹിതം ജില്ലാ ആശുപത്രി സൂപ്രണ്ട് മുമ്പാകെ ഹാജരാകണം.

കേരള മഹിള സമഖ്യ സൊസൈറ്റിയില്‍ വാക് ഇൻ ഇന്റർവ്യൂ 25ന്

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സൈക്കോളജിസ്റ്റ് (പാർട്ട് ടൈം), കെയർ ടേക്കർ, കുക്ക് എന്നീ തസ്തികയിൽ താത്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 25നു രാവിലെ 11ന് കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം. ഫോൺ: 0471– 2348666, ഇ-മെയിൽ : [email protected], വെബ്സൈറ്റ്: www.keralasamakhya.org.

സംസ്ഥാന മൃഗസംരക്ഷണ വകുപ്പില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന അടിയന്തര രാത്രികാല വെറ്ററിനറി സേവനം പദ്ധതിയിലേക്ക് എറണാകുളം ജില്ലയില്‍ വൈപ്പിന്‍, അങ്കമാലി എന്നീ ബ്ലോക്കുകളിലേക്കും കൊച്ചി കോര്‍പ്പറേഷനിലേക്കും നിലവിലുള്ള ഒഴിവുകളിലേക്കും ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഒഴിവ് പ്രതീക്ഷിക്കുന്ന മൂവാറ്റുപുഴ, മുളന്തുരുത്തി, പറവൂര്‍, വാഴക്കുളം, കോതമംഗലം, കൂവപ്പടി, ആലങ്ങാട്,പാമ്പാക്കുട, പാറക്കടവ്,വടവുകോട്, ഇടപ്പള്ളി, പള്ളുരുത്തി എന്നീ ബ്ലോക്കുകളിലേക്കും രാത്രി സമയങ്ങളില്‍ വെറ്ററിനറി ഡോക്ടര്‍ ആയി ജോലി ചെയ്യാന്‍ താല്പര്യമുള്ള തൊഴില്‍ രഹിതരായ യുവ വെറ്ററിനറി ബിരുദധാരികളെ 89 ദിവസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിന് ജൂണ്‍ 13 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ എറണാകുളം സൗത്ത് ക്ലബ് റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
മൃഗ ചികിത്സകള്‍ക്ക് വെറ്ററിനറി ഡോക്ടറെ സഹായിക്കുന്നതിനായി കായികാധ്വാനം ആവശ്യമുള്ള ജോലികള്‍ നിര്‍വഹിക്കുന്നതിന് ആവശ്യമായ ശാരീരിക ക്ഷമത ഉള്ളവരേയും മൃഗങ്ങളെ പരിപാലനം ചെയ്ത് പരിചയം ഉള്ളവരെയും ഡ്രൈവര്‍ അറ്റന്‍ഡന്‍ഡ് തസ്തികയിലേക്ക് 89 ദിവസത്തേക്ക് താത്കാലികമായി നിയമിക്കുന്നതിനായി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍
ജൂണ്‍ 14 ന് രാവിലെ 11 ന് വാക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു.
മൃഗാശുപത്രി സേവനങ്ങള്‍ അനായാസേന ലഭ്യമല്ലാത്ത വിദൂര പ്രദേശങ്ങളിലെ കര്‍ഷകര്‍ക്ക് മൃഗപരിപാലന സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കിവരുന്ന മൊബൈല്‍ ടെലി വെറ്ററിനറി യൂണിറ്റ് എന്ന പദ്ധതി എറണാകുളം ജില്ലയില്‍ നടപ്പിലാക്കുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പൂര്‍ണമായും താത്കാലികമായി സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് മുഖേന ഉദ്യോഗാര്‍ത്ഥികളുടെ നിയമനം പൂര്‍ത്തീകരിക്കാന്‍ എടുക്കുന്ന കാലയളവിലേക്ക് പരമാവധി 89 ദിവസത്തേക്ക് കര്‍ഷകര്‍ക്ക് ആവശ്യമായ മൃഗ ചികിത്സാ സേവനങ്ങള്‍ വാഹനത്തില്‍ സ്ഥലത്ത് എത്തിക്കുന്നതിന് വേണ്ടി ഒരു വെറ്ററിനറി ഡോക്ടര്‍ ,ഒരു ഡ്രൈവര്‍ കം അറ്റന്റന്റ്, ഒരു റേഡിയോഗ്രാഫര്‍ എന്നീ തസ്തികളിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.

ക്യാമ്പ് ഫോളോവർ നിയമനം

അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിൽ ദിവസ വേതനാടിസ്ഥാനത്തില്‍ ധോബി, കുക്ക്, ബാര്‍ബര്‍ വിഭാഗങ്ങളില്‍ ക്യാമ്പ് ഫോളോവര്‍മാരെ നിയമിക്കുന്നു. താത്കാലികാടിസ്ഥാനത്തില്‍ 59 ദിവസത്തേക്കാണ് നിയമനം. ജൂണ്‍ 19 രാവിലെ 10 ന് ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടൻറ് (അഡ്മിൻ) ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയും, പ്രായോഗിക പരീക്ഷയും നടക്കും.

ക്ലർക്ക് കം ടൈപ്പിസ്റ്റ് ഒഴിവ്

കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അനുബന്ധ സ്ഥാപനമായ നെയ്യാറ്റിൻകര താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി, ഓഫീസിലെ ക്ലാർക്ക് കം ടൈപ്പിസ്റ്റ് ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. ജൂൺ 19 നകം അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് : www.kelsa.keralacourts.in.

ഡ്രൈവർ തസ്തകയിലേക്ക് അപേക്ഷ ക്ഷണിച്ചു

മുട്ടത്തറ സിമാറ്റ് കോളജ് ഓഫ് നഴ്സിങ്ങിൽ ദിവസ വേതന വ്യവസ്ഥയിൽ ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എസ്.എസ്.എൽ.സിയും 10 വർഷത്തെ പ്രവൃത്തി പരിചയവും (5 വർഷം ഹെവി ലൈസൻസ്), പ്രായം 62 വയസ് കവിയരുത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 18 ചൊവ്വാഴ്ച വൈകിട്ട് 5 മണി. സർക്കാർ സർവീസ്, കെ.എസ്.ആർ.ടി.സി എന്നീ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവർ, വിമുക്ത ഭടന്മാർ എന്നിവരെയും പരിഗണിക്കും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, വയസും യോഗ്യതയും തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ് എന്നീ രേഖകൾ സഹിതം പ്രിൻസിപ്പൽ, സിമെറ്റ് കോളജ് ഓഫ് നഴ്സിങ്, മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ, തിരുവനന്തപുരം – 695035 എന്ന വിലാസത്തിൽ ലഭ്യമാക്കണം.

യുറോ ടെക്നീഷ്യൻ താത്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന യുറോ ടെക്നീഷ്യൻ തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യതയുള്ള പുരുഷ ഉദ്യോഗാർഥികൾക്ക് 19 ന് രാവിലെ 11 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും.
ഡിപ്ലോമ ഇൻ ഒ.ടി ടെക്നീഷ്യൻ/ അനസ്തേഷ്യ ടെക്നീഷ്യൻ അല്ലെങ്കിൽ ജി.എൻ.എം ആണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം.
ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ എത്തണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തി സമയങ്ങളിൽ 0484- 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments