HomeLatest Jobപ്രവാസി ക്ഷേമ ബോര്‍ഡില്‍ ഒഴിവുകള്‍ - വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ഒഴിവുകള്‍ | Kerala...

പ്രവാസി ക്ഷേമ ബോര്‍ഡില്‍ ഒഴിവുകള്‍ – വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ഒഴിവുകള്‍ | Kerala govt temporary jobs 2023

Kerala govt temporary jobs 2023
Kerala govt temporary jobs 2023

PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുത്തത്.

രാജ്ഭവനില്‍ കെയര്‍ടേക്കര്‍

കേരള രാജ്ഭവനില്‍ നിലവിലുള്ള കെയര്‍ടേക്കര്‍ തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയില്‍ നികത്തുന്നതിനുള്ള പാനല്‍ തയാറാക്കുന്നതിന് എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലെയും എസ്.എസ്.എല്‍.സി യോഗ്യതയുള്ള സമാന ശമ്പള സ്‌കെയിലുള്ള (23,700-52600) ഉദ്യോഗസ്ഥരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഉചിതമായ മാര്‍ഗത്തില്‍ ഫെബ്രുവരി 20നകം പൊതുഭരണ (പൊളിറ്റിക്കല്‍) വകുപ്പില്‍ സമര്‍പ്പിക്കണം.

പ്രവാസി ക്ഷേമ ബോര്‍ഡില്‍ ഒഴിവുകള്‍

പ്രവാസി ക്ഷേമ ബോര്‍ഡില്‍ അക്കൗണ്ട്‌സ് ഓഫീസര്‍, ഐടി ആന്‍ഡ് സിസ്റ്റം മാനേജര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ആറിനു വൈകീട്ട് അഞ്ചു വരെ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ക്ക്: http://www.kcmd.in

എറണാകുളം ജനറല്‍ ആശുപത്രിയില്‍ കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രി, സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്കിലേക്കു സ്റ്റാഫ് നഴ്‌സ് ടു സിടിവിഎസ് വിത്ത് ഒടി എക്‌സ്പീരിയന്‍സ് അറ്റ് സൂപ്പര്‍ സ്‌പെഷാലിറ്റി ബ്ലോക്ക് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്‌സി നഴ്‌സിങ്/ ജിഎന്‍എം, മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവും അംഗീകൃത നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷനും.

ഉയര്‍ന്ന പ്രായ പരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് [email protected] ഇ-മെയിലിലേക്ക് ഫെബ്രുവരി 17 ന് വൈകിട്ട് അഞ്ചിനകം അയയ്ക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്‌സ് ടു സിടിവിഎസ് ഒടി എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍നിന്ന് ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിനു വിധേയമായി അഭിമുഖ പരീക്ഷയ്ക്കു ഹാജരാകണം.

വാക്ക് ഇന്‍ ഇന്റര്‍വ്യു

ഇടുക്കി ഉപ്പുതറ സി.എച്ച്.സി.യില്‍ ക്ലീനിങ് സ്റ്റാഫ് ഒഴിവിലേക്കു ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ഫെബ്രുവരി 20നു രാവിലെ 11.30ന് ഉപ്പുതറ സി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയില്‍ ഗവ.സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. ഫോണ്‍ 04869 244019.

സ്പീച്ച് തെറാപിസ്റ്റുകളുടെ പാനല്‍ തയാറാക്കുന്നു

സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ് സ്പീച്ച് തെറാപ്പിസ്റ്റായി വിവിധ പദ്ധതികളില്‍ പരിഗണിക്കപ്പെടുന്നതിന് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ഞഇക) യുടെ അംഗീകാരമുള്ള ബി.എ.എസ്.എല്‍.പി അല്ലെങ്കില്‍ ബി.എസ്‌സി സ്പീച്ച് ആന്‍ഡ് ഹിയറിങ് യോഗ്യതയുള്ളവരുടെ പാനല്‍ തയാറാക്കുന്നു. താല്‍പര്യമുള്ളവര്‍ മൊബൈല്‍ നമ്പറും ഇ-മെയില്‍ വിലാസവും ഉള്‍പ്പെടെയുള്ള ബയോഡാറ്റ ഫെബ്രുവരി 28ന് മുമ്പായി അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, സംസ്ഥാന ഭിന്നശേഷി കമ്മീഷണറേറ്റ്, ശാസ്തമംഗലം. പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലോ
[email protected] എന്ന ഇ-മെയിലിലേക്കോ അയക്കണം.

പട്ടികജാതി വിഭാഗക്കാര്‍ക്ക് തൊഴില്‍ അവസരം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് പട്ടികജാതി വിഭാഗത്തില്‍ നിന്നും യുവതിയുവാക്കളെ ഒരു വര്‍ഷത്തേയ്ക്ക് തെരഞ്ഞെടുത്ത് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിയമന യോഗ്യതകള്‍ പ്ളസ്ടുവും, കംമ്പ്യൂട്ടര്‍ പരിജ്ഞാനവും. പ്രായപരിധി 21-45 വയസ്.

പട്ടികജാതി വികസന വകുപ്പിലോ മറ്റ് സര്‍ക്കാര്‍ വകുപ്പുകളിലോ ഫീല്‍ഡ് പ്രവര്‍ത്തകരായി പ്രവര്‍ത്തന പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രതിമാസ ഓണറേറിയം 8,000 രൂപയായിരിക്കും. പ്രവര്‍ത്തി സമയം എല്ലാ ദിവസവും രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ. ഞായര്‍ ഉള്‍പ്പെടെ അവധി ദിവസങ്ങളില്‍ വിജ്ഞാന്‍വാടി പ്രവര്‍ത്തിക്കുന്നതായിരിക്കും. തിങ്കളാഴ്ചകളില്‍ അവധിയായിരിക്കും. ഇടുക്കി ജില്ലയിലെ അടിമാലി, ദേവികുളം എന്നീ ബേ്ളോക്കുകള്‍ക്കു കീഴിലുള്ള വിജ്ഞാന്‍വാടിയിലേക്കാണ് നിയമനം നല്‍കുന്നത്.

ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ബയോഡേറ്റാ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഫെബ്രുവരി 20 ന് വൈകിട്ട് അഞ്ചിനു മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, കുയിലിമല, പൈനാവ്. പി.ഒ. ഇടുക്കി എന്ന മേല്‍ വിലാസത്തില്‍ സമര്‍പ്പിക്കേണ്ടതാണ്. കൃത്യമായ രേഖകള്‍ ഇല്ലാതെ സമര്‍പ്പിക്കുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് – 04862 296297

അഡ്മിനിസ്ട്രേറ്റര്‍

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ തൃശൂര്‍ മവര്‍മപുരത്ത് പ്രവര്‍ത്തിക്കുന്ന മാതൃക വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമില്‍ ഒഴിവുള്ള അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. MSW/PG in (Psychology/Sociology) ആണ്് യോഗ്യത. 25 വയസ് പൂര്‍ത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവര്‍ക്ക്് മുന്‍ഗണന നല്‍കും. മൂന്നു വര്‍ഷം വിമണ്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ഹോമിലെ പ്രവൃത്തി പരിചയം. കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കു മുന്‍ഗണന. മാസം 30,000 രൂപ വേതനം.

നിര്‍ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഫെബ്രുവരി 20 ന് വൈകുന്നേരം അഞ്ചിനു മുമ്പ് ലഭിക്കത്തക്കവിധത്തില്‍ സാധാരണ തപാലില്‍ അയയ്ക്കണം. അപേക്ഷകള്‍ അയയ്ക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം – 695 002.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഫോണ്‍: 0471-2348666, ഇ-മെയില്‍: [email protected], വെബ്സൈറ്റ്: http://www.keralasamakhya.org.

പമ്പ് ഓപ്പറേറ്റര്‍

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളജില്‍ പമ്പ് ഓപ്പറേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം. യോഗ്യത-ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എസ്.എല്‍.സി/വി.എച്ച്.എസ്.ഇ/എസ്.എസ.്എല്‍.സിയും കെ.ജി.ടി.ഇ/എന്‍.ടി.സി/ഐ.ടി.ഐ(ഇലക്ട്രിക്കല്‍/എം.എം.വി)/തത്തുല്യം. പ്രവര്‍ത്തിപരിചയം അഭികാമ്യം. ഫെബ്രുവരി 17 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ട് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ -0466-2260565

എന്യൂമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന് താത്ക്കാലിക എന്യൂമറേറ്റര്‍ നിയമനം. എലപ്പുള്ളി, പൊല്‍പ്പുള്ളി, പെരുവെമ്പ്, മലമ്പുഴ, മരുതറോഡ്, പുതുപ്പരിയാരം, പറളി, പിരായിരി, മങ്കര, മുണ്ടൂര്‍, മണ്ണൂര്‍, കണ്ണാടി എന്നിവടങ്ങളിലാണ് എന്യൂമറേറ്റര്‍മാരെ ആവശ്യമുള്ളത്.

യോഗ്യത: ഹയര്‍സെക്കന്‍ഡറി (തത്തുല്യം). സ്വന്തമായി സ്മാര്‍ട്ട്ഫോണ്‍ ഉണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. ഫെബ്രുവരി 15 നകം പ്രവൃത്തി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി വലിയങ്ങാടിയില്‍ പ്രവര്‍ത്തിക്കുന്ന പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലെത്തണമെന്നു താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2910466

ജോലി ഒഴിവ്

വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളിലേക്കു നിര്‍ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കരാറാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലി ചെയ്യുവാന്‍ സന്നദ്ധരായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

കേസ് വര്‍ക്കര്‍: രണ്ട് ഒഴിവ്, എം.എസ്.ഡബ്ല്യു/എല്‍.എല്‍.ബി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 18,000 രൂപ മാത്രം) എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം ക്ലീനിങ്, കുക്കിങ് ജോലികള്‍ ചെയ്യാന്‍ സന്നദ്ധരായിരിക്കണം. (പ്രതിമാസ വേതനം 8,000 രൂപ മാത്രം).

സെക്യൂരിറ്റി ഗാര്‍ഡ്: രണ്ട് ഒഴിവ്. എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 8,000 രൂപ മാത്രം).

മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍: ഒരു ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ ഫെബ്രുവരി 23 വൈകിട്ട് അഞ്ചിനകം കാക്കനാട് സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments