HomeLatest Jobഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ക്ലാര്‍ക്ക് ജോലി ഒഴിവുകള്‍ – വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലി...

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ക്ലാര്‍ക്ക് ജോലി ഒഴിവുകള്‍ – വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ | Kerala govt temporary jobs 2023

Today Govt Job Updates February 2023
Today Govt Job Updates February 2023

PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുത്തത്.

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍: അപേക്ഷ ക്ഷണിച്ചു

മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള വാളകം പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍മാരുടേയും ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി വാളകം പഞ്ചായത്തിലെ സ്ഥിര താമസക്കാരും സേവന തത്പരരുമായ വനിതകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകരുടെ പ്രായം 01.01.2023 ല്‍ 18 വയസ് പൂര്‍ത്തിയാക്കേണ്ടതും, 46 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ മാര്‍ച്ച് നാല് വൈകീട്ട് അഞ്ചു വരെ മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ട്, വാളകം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് മൂവാറ്റുപുഴ ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0485 2814205.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയമനം

പൂക്കോട്ടൂര്‍ പി.എച്ച്.സിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ ഒഴിവിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ഫെബ്രുവരി 21 ന് രാവിലെ 9.30 ന് ഓഫീസില്‍ വെച്ച് നടക്കും. പ്ലസ്ടുവും രണ്ടു വര്‍ഷത്തെ ജെ.എച്ച്.ഐ ഡിപ്ലോമ കോഴ്‌സും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ നിന്നും ലഭിക്കും.

ആയുർവേദ നഴ്‌സ്; താൽക്കാലിക ഒഴിവ്

കോട്ടയം: ഭാരതീയ ചികിത്സാവകുപ്പിന്റെ കിടങ്ങൂർ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ സ്‌നേഹധാര പദ്ധതിയിലേക്ക് ആയുർവേദ നഴ്‌സിനെ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. മാർച്ച് 25 വരെയാണ് നിയമനം. യോഗ്യത: എസ്.എസ്.എൽ.സി., സംസ്ഥാന സർക്കാരിന്റെ ഡി.എ.എം.ഇ. നടത്തുന്ന ഒരു വർഷ ആയുർവേദ നഴ്‌സ് സർട്ടിഫിക്കറ്റ് കോഴ്‌സ്. നിയമനത്തിനായുള്ള വോക്-ഇൻ-ഇന്റർവ്യൂ ഫെബ്രുവരി 22ന് രാവിലെ 11ന് കോട്ടയം വയസ്‌ക്കരക്കുന്നിലെ ഭാരതീയ ചികിത്സാവകുപ്പിന്റെ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിൽ നടക്കും. യോഗ്യരായവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ, പ്രായം, യോഗ്യത,ആധാർ നമ്പർ, ഫോൺ നമ്പർ എന്നിയുൾപ്പെടുത്തിയ ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ് എന്നിവ സഹിതം എത്തണം. വിശദിവിവരത്തിന് ഫോൺ: 0481 2568118.

ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് നിയമനം

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് വിഭാഗത്തില്‍ നിയമനം. ത്രിവത്സര ഇലക്ട്രോണിക് എന്‍ജിനീയറിങ് ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ പകര്‍പ്പ് ഫോട്ടോ എന്നിവയുമായി ഫെബ്രുവരി 21 ന് രാവിലെ 10 ന് കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ -0466-2220450.

കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം

വനിതാ ശിശുവികസന വകുപ്പ് തിരുവനന്തപുരം അർബൻ 3 തിരുവനന്തപുരം നഗരസഭയിലെ സ്ത്രീ പദവി പഠനം പെണ്ണടയാളങ്ങൾ പ്രൊജക്റ്റിലേക്ക് ഫെസിലിറ്റേറ്റർമാരെ കരാർ അടിസ്ഥാനത്തിൽ ആവശ്യമുണ്ട്. ഒരു ഒഴിവാണുള്ളത്. സോഷ്യൽവർക്ക്/സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. പ്രായപരിധി 18-40 (ജനുവരി 1, 2023 ന് 40 വയസ് കവിയരുത്). ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. മുൻപരിചയമുള്ളവർക്കും തിരുവനന്തപുരം നഗരസഭാ പരിധിയിൽ സ്ഥിര താമസക്കാർക്കും മുൻഗണന ഉണ്ടായിരിക്കും.
അപേക്ഷകൾ തിരുവനന്തപുരം ഐസിഡിഎസ് അർബൻ 3 ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. നഗരസഭയുടെ വെബ്സൈറ്റിലും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം, സ്ഥിര താമസം, ഫോട്ടോ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ വെക്കണം. അപേക്ഷാ കവറിനുമുകളിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റർ നിയമനത്തിനുള്ള അപേക്ഷ എന്ന് വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 വൈകിട്ട് 3 വരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് അർബൻ 3, മൂന്നാംനില, വസന്തം ടവർ, പേരൂർക്കട പി.ഒ., തിരുവനന്തപുരം – 695 005. ഫോൺ: 0471-2433090.

അധ്യാപക തസ്തികകളിൽ താൽക്കാലിക നിയമനം

ഐ.എച്ച്.ആർ.ഡിയുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്, ലക്ചറർ ഇൻ ഇംഗ്ലീഷ് തസ്തികകളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ബയോഡാറ്റാ സഹിതം അപേക്ഷ [email protected] ൽ അയയ്‌ക്കണം. ലക്ചറർ ഇൻ കമ്പ്യൂട്ടർ എൻജിനിയറിങ്ങിന് ഒന്നാം ക്ലാസ് ബി.ടെക് ബിരുദമാണ് യോഗ്യത. ലക്ചറർ ഇൻ ഇംഗ്ലീഷിന് 55 ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം വേണം (NET അഭിലഷണീയം). ഫെബ്രുവരി 19നകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9495276791, 8547005084.

ഡെപ്യൂട്ടേഷൻ ഒഴിവ്

കേരള സ്റ്റേറ്റ് മെന്റൽ ഹെൽത്ത് അതോറിറ്റിയിൽ ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലെ ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. സമാന തസ്തികയിലുള്ള സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്ക് അപേക്ഷിക്കാം. വിശദാംശങ്ങൾ www.ksmha.org യിൽ ലഭ്യമാണ്.

ടെക്‌നിക്കൽ കണ്ടന്റ് റൈറ്റർ തസ്തിക

കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി ടെക്‌നിക്കൽ കണ്ടന്റ് റൈറ്റർ തസ്തികയിലേക്കുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിഫലം: പ്രതിമാസം 35,000 മുതൽ 45,000 രൂപ വരെ (ഏകീകരിച്ചത്); പ്രായം 40 കവിയരുത്.
വിദ്യാഭ്യാസ യോഗ്യത: ബിടെക് /എംഎസ്സി (സൈബർ സെക്യൂരിറ്റി/ കമ്പ്യൂട്ടർ സയൻസ്/ഐടി) അല്ലെങ്കിൽ അംഗീകൃത സർവകലാശാല/ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള എംസിഎ.
പ്രവൃത്തി പരിചയം: ഗവേഷണം / സാങ്കേതിക പേപ്പറുകൾ അല്ലെങ്കിൽ പ്രശസ്ത സ്ഥാപനത്തിൽ നെറ്റ്വർക്കിംഗ് / സൈബർ സെക്യൂരിറ്റി വിഷയങ്ങൾ പഠിപ്പിക്കുക അല്ലെങ്കിൽ സോഫ്‌റ്റ് വെയർ ടെസ്റ്റിംഗ് മുതലായ ഏതെങ്കിലും മേഖലകളിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 20. അപേക്ഷയ്ക്കായി ലിങ്ക് സന്ദർശിക്കുക www.duk.ac.in/careers.

സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ: കരാർ നിയമനം

ഹൈക്കോടതിയിലും കീഴ്‌ക്കോടതികളിലും നിലവിലെ സംവിധാനങ്ങൾക്കും സേവനങ്ങൾക്കും സാങ്കേതിക പിന്തുണ നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ സീനിയർ കംപ്യൂട്ടർ പ്രോഗ്രാമറെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എംസിഎ അല്ലെങ്കിൽ ബിഇ/ബിടെക് കംപ്യൂട്ടർ സയൻസ് /ഐടി/ ഇലക്ട്രോണിക്‌സ് ബിരുദം ഫുൾ ടൈം റഗുലർ കോഴ്‌സായി പാസ്സായവർക്ക് അപേക്ഷിക്കാം. സർക്കാർ അല്ലെങ്കിൽ ദേശീയ, അന്തർ ദേശീയ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിലധികം പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകർ 02/01/1982-നോ ശേഷമോ ജനിച്ചവരായിരിക്കണം. പ്രതിമാസവേതനം 60,000 രൂപ. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 2. ആറ് ഒഴിവുകളുണ്ട്. വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലിലും (www.hckrecruitment.nic.in) ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിലും (www.hckerala.gov.in) ലഭ്യമാണ്. വിജ്ഞാപനത്തോടൊപ്പമുള്ള നിർദ്ദിഷ്ട മാതൃകയിലാണ് അപേക്ഷ നൽകേണ്ടത്.

അപേക്ഷ ക്ഷണിച്ചു

ആറളം ഫാം ഹയർ സെക്കണ്ടറി സ്‌കൂളിന്റെ പുതിയ ബസിന് ദിവസവേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നതിന് ആറളം ഗ്രാമപഞ്ചായത്തിലെ തദ്ദേശവാസികളായ പട്ടികവർഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 30നും 40നും ഇടയിൽ പ്രായമുള്ളവരായിരിക്കണം താൽപര്യമുള്ളവർ പേര്, മേൽവിലാസം, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, തൊഴിൽപരിചയം, ഫോൺ നമ്പർ, ഡ്രൈവിങ് ലൈസൻസ് (ഹെവി), ബാഡ്ജിന്റെ പകർപ്പ് എന്നിവ സഹിതം വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഫെബ്രുവരി 23ന് വൈകിട്ട് നാല് മണിക്കകം കണ്ണൂർ ഐ ടി ഡി പ്രൊജക്ട് ഓഫീസിലോ ആറളം ടി ആർ ഡി എം സ്പെഷ്യൽ യൂണിറ്റ് ഓഫീസിലോ എത്തിക്കണം. ഫോൺ: 0497 2700357.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments