HomeLatest Jobബ്ലോക്ക് പഞ്ചായത്തില്‍ ജോലി - കേരള സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ | PSC പരീക്ഷ...

ബ്ലോക്ക് പഞ്ചായത്തില്‍ ജോലി – കേരള സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ | PSC പരീക്ഷ ഇല്ല | Kerala govt Temporary Jobs 2023

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ വാക്-ഇൻ-ഇന്റർവ്യൂ

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ ജില്ലാ വനിതാ പ്രൊട്ടക്ഷൻ ഓഫീസർമാരെ സഹായിക്കുന്നതിനായുള്ള മെസഞ്ചർ തസ്തികയിൽ ആലപ്പുഴ ജില്ലയിലുള്ള ഒഴിവിലേക്ക് സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. പത്താം ക്ലാസ് പാസ് ആണ് യോഗ്യത. പ്രായം 25നും 45നും ഇടയിൽ. സമാന ജോലിയിൽ പ്രവൃത്തിപരിചയവും ജില്ലയിലുടനീളം യാത്ര ചെയ്യാനുള്ള കഴിവും അഭികാമ്യം. താത്പര്യമുള്ളവർ സ്വയം തയാറാക്കിയ അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 13ന് രാവിലെ 11ന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസൽ (ജെൻഡർ പാർക്കിനും ജനറൽ ആശുപത്രിക്കും സമീപം) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666.

Kerala govt jobs
Kerala govt jobs

അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാറടിസ്ഥാനത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവ്. യോഗ്യത സിവില്‍/ അഗ്രികള്‍ച്ചര്‍ എഞ്ചിനീയറിംഗ് ബിരുദം. അഭിമുഖം ജൂണ്‍ 9ന് രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി എത്തണം. ഫോണ്‍ 0467 2204048.

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂണ്‍ എട്ട്, ഒമ്പത് തീയതികളില്‍ രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
ഒ എം ആര്‍ വാല്യൂവേറ്റര്‍, സ്റ്റുഡന്റ് മെന്റര്‍, ഡി എം എല്‍ ടി ഫാക്കല്‍റ്റി, ഹോസ്റ്റല്‍ വാര്‍ഡന്‍, ബിസിനസ് അസ്സോസിയേറ്റ് (വര്‍ക്ക് ഫ്രം ഹോം), ഡിജിറ്റല്‍ മാര്‍ക്കറ്റിങ്, കസ്റ്റമര്‍ റിലേഷന്‍ മാനേജര്‍, ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ്, ബി-ടു-ബി മാര്‍ക്കറ്റിങ്, സര്‍വീസ് അഡൈ്വസര്‍, കാര്‍ ഡ്രൈവര്‍, വാറന്റി എക്സിക്യൂട്ടീവ്, സെയില്‍സ് എക്സിക്യൂട്ടീവ് (ഔട്ട്സൈഡ് കേരളം), സെയില്‍സ് കണ്‍സല്‍ട്ടന്റ്, (ഇന്‍ഡോര്‍/ഔട്ട്ഡോര്‍), അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത: എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി, പി ജി/എം ബി എ, പോളി (മെക്കാനിക്കല്‍). താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്റ്ററേഷന്‍ സ്ലിപ് കൊണ്ടുവന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാവുന്നതാണ്. ഫോണ്‍. 0497 2707610, 6282942066

മൃഗപാലകൻ തസ്തികയിൽ ഒഴിവുകൾ

ജില്ലയിലെ സർക്കാർ സ്ഥാപനത്തിലെ പ്രൊജക്റ്റിന്റെ ഭാഗമായി നിലവിൽ വന്ന കരാർ അടിസ്ഥാനത്തിലുള്ള മൃഗപാലകൻ തസ്തികയിലുള്ള ഏഴു ഒഴുവുകൾ. 18 നും 41 നും മദ്ധ്യേ പ്രായമുള്ള (നിയമാനുസൃത വയസ്സിളവ് അനുവദനീയം) എഴുത്തും വായനയും അറിയുന്നവർക്കും ശാരീരിക ക്ഷമതയുള്ളവർക്കും അപേക്ഷിക്കാം. നായ പിടിത്തത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനം നൽകുന്ന സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഉദ്യോഗാർഥികൾ ജൂൺ 21 നു മുൻപ് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. ഭിന്നശേഷിക്കാർ അർഹരല്ല.

അപേക്ഷ ക്ഷണിച്ചു

ദേശീയാരോഗ്യ ദൗത്യം മലപ്പുറം ആര്‍.ബി.എസ്.കെ കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ജൂണ്‍ 16. കൂടുതല്‍ വിവരങ്ങള്‍ 8589009577,8589009377 എന്നീ ഫോണ്‍ നമ്പറുകളിലും ആരോഗ്യ കേരളത്തിന്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

വാക്ക് ഇൻ ഇന്റർവ്യൂ 12 ന്

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിലെ ക്യാഷ്വാലിറ്റിയിലേക്ക് എച്ച്എംസി പദ്ധതി പ്രകാരം ദിവസമേ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു. എക്സ് മിലിറ്ററി സർവ്വീസ് / പാരാ മിലിറ്ററി സർവ്വീസ് വിഭാഗക്കാരിൽ 60 വയസ്സിൽ താഴെയുള്ള പുരുഷ വിമുക്തഭടന്മാരെ നിയമിക്കുന്നതിനായി 12ന് രാവിലെ 11 മണിക്ക് വാക്ക് ഇൻ ഇന്റർവ്യൂ വടക്കാഞ്ചേരി ജില്ലാ ആശുപത്രി ഓഫീസിൽ നടത്തും.ഉദ്യോഗാർത്ഥികൾ ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും ഓരോ കോപ്പിയും വിമുക്തഭടൻ ആണെന്ന് തെളിയിക്കുന്ന രേഖയുമായി ഹാജരാക്കണം. ഫോൺ 04884 235214

പ്രോജക്ട് അസിസ്റ്റന്റ് നിയമനം

തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ ഇ ഗ്രാം സ്വരാജ് പദ്ധതി നിർവഹണവുമായി ബന്ധപ്പെട്ട് താൽക്കാലിക അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യത മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കമേഴ്ഷ്യൽ പ്രാക്ടീസ്/ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മെന്റ്.അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒപ്പം ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം.
പ്രായപരിധി: 2023 ജനുവരി 1 ന് 18 നും 30 നും ഇടയിൽ (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് മൂന്നു വർഷത്തെ ഇളവ് അനുവദിക്കും). വിലാസം :സെക്രട്ടറി,തളിക്കുളം ബ്ലോക്ക് പഞ്ചായത്ത്,പി ഒ തളിക്കുളം, പിൻകോഡ് 680569 .അപേക്ഷ ജൂൺ 17 വൈകീട്ട് 5 മണിയ്ക്ക് മുൻപായി നൽകണം .ഫോൺ – 0487 2391785

പ്രോജക്ട് ഓഫീസർ കരാർ നിയമനം

തിരുവനന്തപുരം വികാസ് ഭവൻ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. 36000 രൂപ സമാഹൃത വേതനത്തിൽ ഒരു വർഷത്തേക്കുള്ള താത്കാലിക നിയമനമാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള പുതിയ പ്രോജക്ടുകൾ തയ്യാറാക്കി നടപ്പിലാക്കുക, സെൻട്രലി സ്‌പോൺസേഡ് സ്‌കീമുകളുടെ മോണിറ്ററിങ് എന്നിവയാണ് പ്രധാന ചുമതലകൾ. സമാന മേഖലയിൽ പ്രവൃത്തി പരിചയമുളള ഉദ്യോഗാർത്ഥികൾ പൂർണ്ണമായ ബയോഡാറ്റ, യോഗ്യത, പ്രായം, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇ-മെയിൽ ഐഡി എന്നിവ സഹിതമുള്ള അപേക്ഷ ജൂൺ 21 ന് മുമ്പായി ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ നാലാം നില, തിരുവനന്തപുരം 695 033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in.

തൊഴിൽ ഒഴിവ്: അപേക്ഷിക്കാം

കരുവാറ്റ ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്കരണവുമായി ബന്ധപ്പെട്ട് വിവരശേഖരണം, ഡാറ്റ എൻട്രി എന്നിവ നടത്തുന്നതിനായി ഉദ്യോഗാർഥികളെ നിയമിക്കുന്നു.
ഡിപ്ലോമ (സിവിൽ)/ ഐ.ടി.ഐ. (ഡ്രാഫ്റ്റമാൻ സിവിൽ)/ ഐ.ടി.ഐ. (സർവ്വെയർ) എന്നീ യോഗ്യതയുള്ളവർക്കാണ് അവസരം. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ 15നകം അപേക്ഷിക്കണം.

അപേക്ഷ ക്ഷണിച്ചു

പറവട്ടാനി നഗര കുടുംബാരോഗ്യ കേന്ദ്രത്തിൽ പുരുഷ അറ്റൻഡർ കം ക്ലീനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 വയസ്സുവരെയുള്ള എസ് എസ് എൽ സി പാസായവരും രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുള്ള കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമാകണം. ജൂൺ 13ന് ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കണം.

RELATED ARTICLES

Latest Jobs

Recent Comments