HomeLatest Jobഇത് മിസ്സ്‌ ആക്കേണ്ട.. ഇന്ന് വന്ന കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ താല്‍കാലിക ഒഴിവുകള്‍ –...

ഇത് മിസ്സ്‌ ആക്കേണ്ട.. ഇന്ന് വന്ന കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ താല്‍കാലിക ഒഴിവുകള്‍ – പരീക്ഷ ഇല്ലാതെ നേടാം | Kerala Govt Temporary Jobs 2023 March 12

PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുത്തത്

Kerala Govt Temporary Jobs 2023 March 12
Kerala Govt Temporary Jobs 2023 March 12

Table of Contents

വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ

വയനാട്, സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിലുള്ള ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക്, 45,000 രൂപ പ്രതിമാസ വേതനത്തിൽ നിയമനം നടത്തുന്നു. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ഏപ്രിൽ നാലിനു രാവില 11ന് വയനാട് സർക്കാർ മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ ഓഫിസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഡ്രൈവർ-കം-പ്യൂൺ

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഡ്രൈവർ-കം-പ്യൂൺ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി പത്താം ക്ലാസ് പാസ്സായതും എൽഎംവി ഡ്രൈവിങ് ലൈസൻസുള്ളതുമായ പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഹിന്ദു മത വിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസം ഉള്ളവരുമായിരിക്കണം. യോഗ്യതകളും മറ്റ് വിശദാശങ്ങളും ബോർഡിന്റെ വെബ്‌സൈറ്റിൽ (www.kdrb.kerala.gov.in) ലഭ്യമാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 25.

കെഎസ്‌ഐഡിസിയിൽ ജനറൽമാനേജർ, കമ്പനി സെക്രട്ടറി

സംസ്ഥാന വ്യവസായ വികസന കോർപ്പറേഷനിൽ (കെഎസ്ഐഡിസി) ജനറൽ മാനേജർ (ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ), കമ്പനി സെക്രട്ടറി (സെക്രട്ടേറിയൽ) സ്ഥിരം തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ മാനേജർ (ജനറൽ കാറ്റഗറി – 1 ഒഴിവ്) തസ്തികയിലേക്കുള്ള അപേക്ഷകർ ബിരുദം കൂടാതെ സിഎ / ഐസിഡബ്ളിയുഎഐ/ എഫ്‌സിഎസ്/ സിഎഫ്എ/ എംസിഎ/ മാനേജ്മെന്റിൽ പിജി ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം. വ്യവസായ, ധനകാര്യ, ഐടി അനുബന്ധ മേഖലകളിൽ 15 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഇൻവെസ്റ്റ്മെന്റ് പ്രമോഷൻ, ബിസിനസ് ഡവലപ്മെന്റ് ഇവന്റ് മാനേജ്മെന്റ് എന്നിവയിൽ പരിചയവും മികച്ച ആശയവിനിമയ പാടവം, നേതൃഗുണം എന്നിവ അഭിലഷണീയം. ശമ്പളം: 89000- 1,20,000, മറ്റ് ആനുകൂല്യങ്ങൾ. അപേക്ഷകർക്ക് 2023 മാർച്ച് 23ന് 55 വയസ് കവിയരുത്.
കമ്പനി സെക്രട്ടറി (ജനറൽ കാറ്റഗറി- 1 ഒഴിവ്) തസ്തികയിലേക്കുള്ള അപേക്ഷകർ കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ അംഗങ്ങളായിരിക്കണം. എൽഎൽബി അഭിലഷണീയം. പൊതു മേഖലാ സ്ഥാപനങ്ങളിലോ പൊതു ധനകാര്യ കോർപറേഷൻ, എൻബിഎഫ്സി എന്നിവയിലോ 15 വർഷത്തെ പ്രവൃത്തി പരിചയം. കോർപറേറ്റ് സെക്രട്ടറീസ്, കമ്പനി നിയമം, സർക്കാർ ഏജൻസികളുമായി വിവിധ വിഷയങ്ങളിലുള്ള ഏകോപനം, റിട്ടേണുകൾ ഫയൽ ചെയ്തുള്ള പരിചയം എന്നിവയുണ്ടായിരിക്കണം. ശമ്പളം 85000-1,17,600 മറ്റ് ആനുകൂല്യങ്ങൾ. ഉയർന്ന പ്രായപരിധി: 2023 മാർച്ച് 23ന് 55 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഓൺലൈൻ അപേക്ഷയ്ക്കും മറ്റ് വിവരങ്ങൾക്കും സെന്റർ ഫോർ മാനേജ്മെന്റ് (സിഎംഡി),തിരുവനന്തപുരം www.cmdkerala.net എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 23 വൈകീട്ട് അഞ്ച് വരെ.

ടെക്നിക്കല്‍ ട്രേഡുകളില്‍ ഒഴിവ്

ഇടുക്കി സര്‍ക്കാര്‍ എന്‍ജിനീയറിങ് കോളജില്‍ ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ട്രേഡ്സ്മാന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികനിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ ഐ. ടി. ഐ. യോ ഡിപ്ളോമയോ ആണ് യോഗ്യത. മുന്‍പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസയോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം മാര്‍ച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0486 2233250, വെബ്‌സൈറ്റ് www.gecidukki.ac.in.

ക്ലിനിക്കൽ സൈക്കോളജിസ്റ് ഒഴിവ്

തൃശൂർ സർക്കാർ മാനസികാരോഗ്യകേന്ദ്രത്തിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത : എം എ /എം എസ് സി സൈക്കോളജി, എം ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി, ആർ സി ഐ രജിസ്ട്രേഷൻ. അവസാന തിയതി : മാർച്ച് 18. വിലാസം: നോഡൽ ഓഫീസർ, ജില്ലാ മാനസികാരോഗ്യ പരിപാടി, പടിഞ്ഞാറെ കോട്ട, തൃശ്ശൂർ 680004.

താൽക്കാലിക ഗവേഷണ പ്രൊജക്ടിൽ നിയമനം

കേന്ദ്ര സർക്കാർ സ്ഥാപനങ്ങളായ ബയോ ടെക്നോളജി ഇൻഡസ്ട്രി റിസർച്ച് കൗൺസിലിന്റെ (ബിറാക്) സഹായത്തോടെ തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്) നടത്തുന്ന താൽകാലിക ഗവേഷണ പ്രൊജക്റ്റിലേക്ക് ക്ലിനിക്കൽ ട്രയൽ കോ ഓർഡിനേറ്റർ, റിസർച്ച് നഴ്സ്, ഡറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരെ നിയമിക്കുന്നു. നിശ്ചിത യോഗ്യതയുള്ളവർ മാർച്ച് 25നകം ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 0490 2399249. വെബ്സൈറ്റ്: www.mcc.kerala.gov.in .

എന്യൂമറേറ്റര്‍ നിയമനം

സാമ്പത്തിക സ്ഥിതി വിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ്തല വിവരശേഖരണത്തിന് എന്യൂമറേറ്റര്‍ നിയമനം. പട്ടഞ്ചേരി, മുതലമട, എരുത്തേമ്പതി, വടകരപ്പതി പഞ്ചായത്തുകളിലാണ് എന്യൂമറേറ്റര്‍മാരെ ആവശ്യമുള്ളത്. യോഗ്യത ഹയര്‍സെക്കന്‍ഡറി (തത്തുല്യം). സ്വന്തമായി സ്മാര്‍ട്ട്ഫോണ്‍ ഉണ്ടായിരിക്കണം. ഒരു വാര്‍ഡിന് 3600 രൂപ പ്രതിഫലം ലഭിക്കും. താത്പര്യമുള്ളവര്‍ മാര്‍ച്ച് 22 നകം പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റുമായി ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04923 291184

വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പള്ളുരുത്തി ഐ.സി.ഡി.എസ്. പ്രോജക്ടിലെ കുമ്പളം ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്കണവാടികളിൽ വർക്കർ ഹെൽപ്പർ തസ്തികയിലേക്ക് വനിതകളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കുമ്പളം ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാരായ 18 മുതൽ 46 വരെ പ്രായമുള്ളവർക്കാണ് അവസരം. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.
ശിശുവികസന പദ്ധതി ആഫീസർ, ഐ.സി.ഡി.എസ്. പ്രോജക്ട് ഓഫീസ് പള്ളുരുത്തി, പള്ളുരുത്തി ബ്ലോക്ക് ഓഫീസ്, 682006 എന്ന വിലാസത്തിൽ മാർച്ച് 10 മുതൽ മാർച്ച് 25 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് പ്രവ്യത്തി ദിവസങ്ങളിൽ 04842237276 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് കരാർ നിയമനം

റവന്യു വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിലെ (ഐ.എൽ.ഡി.എം) റിവർ മാനേജ്‌മെന്റ് സെന്ററിൽ ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് (ജ്യോഗ്രഫി), ജി.ഐ.എസ് സ്‌പെഷ്യലിസ്റ്റ് (ജിയോളജി) എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോട് കൂടി MA/ MSc, UGC/CSIR-NET എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട വിഷയങ്ങളിൽ പി.എച്ച്.ഡി ഉള്ളവർക്ക് ഒന്നരവർഷത്തെ പ്രവൃത്തി പരിചയം വെയിറ്റേജ് ആയി നൽകും. നദീ സംരക്ഷണ പ്രവർത്തനവുമായി ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ആവശ്യമാണ്. പ്രായപരിധി 40 വയസ്. എഴുത്തു പരീക്ഷയും (70 മാർക്ക്), ഇന്റർവ്യൂവും (20 മാർക്ക്) നടത്തിയശേഷം ഒരു വർഷക്കാലയളവിലേക്കാണ് നിയമനം. പ്രതിമാസം 44,100 രൂപയാണ് വേതനം. അപേക്ഷയും അനുബന്ധരേഖകളും [email protected] എന്ന മെയിൽ ഐ.ഡി-യിലോ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്, പി.റ്റി.പി നഗർ, തിരുവനന്തപുരം-38 എന്ന വിലാസത്തിലോ മാർച്ച് 15 വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കണം.

സെയില്‍സ് ഓര്‍ഗനൈസർ

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിൽ സെയില്‍സ് ഓര്‍ഗനൈസർ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി, പ്രസിദ്ധീകരണങ്ങളുടെ വില്പനയില്‍ ഒരുവര്‍ഷത്തെ പരിചയം എന്നിവയാണ് യോഗ്യത.
അപേക്ഷയും, ആവശ്യമായ രേഖകളും മാര്‍ച്ച് 22ന് വൈകുന്നേരം 5 ന് മുമ്പായി ഇന്‍സ്റ്റിറ്റ്യൂട്ടിൽ ലഭ്യമാക്കണം. വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034, ഫോണ്‍: 0471-2333790, 8547971483, [email protected].

വനിതാ മേട്രണ്‍ ഒഴിവ്

ഇടുക്കി സര്‍ക്കാര്‍ എൻജിനീയറിങ് കോളേജിലെ വനിതാ മേട്രന്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താൽക്കാലികനിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയാണ് വിദ്യാഭ്യാസയോഗ്യത. മുന്‍ പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റയും യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം മാര്‍ച്ച് 14 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 0486 2233250, വെബ്സൈറ്റ് www.gecidukki.ac.in.

ഫീഷറീസ് വകുപ്പിനു കീഴിൽ അപേക്ഷ ക്ഷണിച്ചു

ഫീഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന Agency for Development of Aquaculture, Kerala (ADAK) എന്ന സ്ഥാപനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസവേതനത്തിലും അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിലും താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ക്ലർക്ക് കം അക്കൗണ്ടന്റിന് ബികോം, ടാലി, എം.എസ്. ഓഫീസ് എന്നിവയാണു യോഗ്യത. ടൈപ്പ്‌റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം) ലോവർ അഭിലഷണീയം. അക്കൗണ്ട്‌സ് ഓഫീസർക്ക് സി.എ. ഇന്റർ-ആണ് യോഗ്യത. ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ പ്രതിദിനം 755 രൂപയും അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിൽ പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായും നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനായോ തപാൽ മാർഗമോ നേരിട്ടോ എ.ഡി.എ.കെ ഹെഡ് ഓഫീസിൽ മാർച്ച് 15നകം ലഭ്യമാക്കണം. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: Agency for Development of Aquaculture, Kerala (ADAK), T.C. 29/3126, Reeja, Minchin Road, Vazhuthacaud, TVPM-695014. ഫോൺ: 0471-2322410. ഇ-മെയിൽ: [email protected].

ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ഒഴിവ്

ജില്ലയില്‍ ഗവ സ്ഥപനത്തില്‍ ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവ്. പ്രീഡിഗ്രി/സയന്‍സ് വിഷയത്തില്‍ ശതമാനം മാര്‍ക്കോടെ പ്ലസ്ടു, ശ്രീചിത്ര മെഡിക്കല്‍ സയന്‍സ് ടെക്‌നോളജി/മെഡിക്കല്‍ കോളേജ്/ആരോഗ്യ വകുപ്പിന് കീഴില്‍ രണ്ട് വര്‍ഷത്തെ ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ഡിപ്ലോമ കോഴ്സാണ് യോഗ്യത. പ്രായം 2022 ജനുവരി ഒന്നിന് 18 നും 41 നും ഇടയില്‍. താത്പര്യമുള്ളവര്‍ മാര്‍ച്ച് 17 നകം വിദ്യാഭാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു

താല്‍ക്കാലിക നിയമനം

ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ , ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ഇന്റര്‍വ്യൂ മാര്‍ച്ച് 17 രാവിലെ 11ന് . ഡോക്ടര്‍ നിയമനത്തിന് എം.ബി.ബി.എസ് ബിരുദം, ടി.സി.എം.സി രജിസ്ട്രേഷന്‍ എന്നിവ ഉണ്ടായിരിക്കണം. ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ഡിപ്ലോമ/ ഡിഗ്രി ഇന്‍ ഫാര്‍മസി, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം . യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകകള്‍ , അവയുടെ പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി മാര്‍ച്ച് 15 , വൈകീട്ട് 5 മണി.കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 275225.

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

മതിലകം ഐ സി ഡി എസ് പ്രൊജക്ടിന്റെ പരിധിയിലുള്ള പെരിഞ്ഞനം പഞ്ചായത്തിൽ അങ്കണവാടി വർക്കർമാരുടെയും ഹെൽപ്പർമാരുടെയും ഒഴിവുകളിലേക്ക് അതാത് പഞ്ചായത്തുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രായം 46 വയസ്സ് കവിയരുത്. അപേക്ഷകൾ മാർച്ച്‌ 25ന് വൈകീട്ട് 5 മണി വരെ മതിലകം ഐ സി ഡി എസ് പ്രൊജക്റ്റ്‌ ഓഫീസിൽ സ്വീകരിക്കും. ഫോൺ: 0480 2851319.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവ്

എറണാംകുളം ജില്ലയിലെ ഒരു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ സര്‍വ്വീസ് അസിസ്റ്റന്റ്, അസിസ്റ്റന്റ് ഓപ്പറേറ്റര്‍ എന്നീ തസ്തികയില്‍ രണ്ട് ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 15 ന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രായ പരിധി 18-30. വിദ്യാഭ്യാസ യോഗ്യത: ഒരു അംഗീകൃത ബോര്‍ഡില്‍ നിന്നും പത്താം ക്ലാസ് പാസ്, ഫിഷറീസ് ടെക്‌നോളജി ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അസിസ്റ്റന്റ് ഓപ്പറേറ്റര്‍: പ്രായ പരിധി 18-25. വിദ്യാഭ്യാസ യോഗ്യത: മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം, പ്രവൃത്തി പരിചയം

പ്രൊജക്റ്റ് ഫെല്ലോ താൽക്കാലിക ഒഴിവ്

പീച്ചി വന ഗവേഷണ സ്ഥാപനത്തിൽ 2024 ജനുവരി വരെ കാലാവധിയുള്ള ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്റ്ററ് ഫെല്ലോയുടെ താൽകാലിക ഒഴിവിലേക്ക് നിയമിക്കുന്നതിന് മാർച്ച് 15 രാവിലെ 10ന് ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ലൈഫ് സയൻസിൽ ഒന്നാം ക്ലാസോടെ ബിരുദാനന്തരബിരുദം. സയൻസ് കമ്മ്യൂണിക്കേഷനിൽ പ്രവൃത്തിപരിചയം. വയസ്: 36 കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്നും വർഷം നിയമാനുസൃത വയസിളവ് ലഭിക്കും. ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ. താൽപര്യമുള്ളവർ പീച്ചി വന ഗവേഷണ സ്ഥാപന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.

RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article