HomeLatest Jobസര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ഒഴിവുകള്‍, ഇന്റര്‍വ്യൂ മാത്രം

സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ഒഴിവുകള്‍, ഇന്റര്‍വ്യൂ മാത്രം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Temp Jobs
Kerala Temp Jobs

സംസ്ഥാന സഹകരണ യൂണിയനിൽ താത്കാലിക ഒഴിവ്

സംസ്ഥാന സഹകരണ യൂണിയനിൽ താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ടർ ഗ്രേഡ് III, എൽ.ഡി ക്ലർക്ക് എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. ഏതെങ്കിലും വിഷയത്തിൽ ബിരുദവും എച്ച്.ഡി.സി & ബി.എം ഉം ആണ് സഹകരണ വിദ്യാഭ്യാസ ഇൻസ്ട്രക്ർ ഗ്രേഡ് III യോഗ്യത. ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജെ.ഡി.സി/ എച്ച്.ഡി.സി/ എച്ച്.ഡി.സി. ആൻഡ് ബി.എം അല്ലെങ്കിൽ ബി.കോം കോ ഓപ്പറേഷൻ അല്ലെങ്കിൽ ബി.എസ്.സി ബാങ്കിങ് ആൻഡ് കോ ഓപ്പറേഷൻ ബിരുദവുമാണ് എൽ.ഡി ക്ലർക്ക് തസ്തികയുടെ യോഗ്യത. എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 2024 ജനുവരി 1ന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 5 വർഷവും, ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും, ഫോട്ടോ പതിച്ച ബയോഡേറ്റയുമായി ആഗസ്റ്റ് 23ന് രാവിലെ 8ന് തിരുവനന്തപുരം ഊറ്റുകുഴി സംസ്ഥാന സഹകരണ യൂണിയൻ ഹെഡ്ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. രജിസ്ട്രേഷൻ രാവിലെ 10 മണിവരെ. 0471 2320430.

ലിഫ്റ്റ് ഓപ്പറേറ്റർ ഒഴിവ്: അഭിമുഖം 16ന്

കോട്ടയം: ചങ്ങനാശ്ശേരി റവന്യൂ ടവറിൽ ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പരിചയസമ്പന്നർക്ക് മുൻഗണന. താൽപര്യമുള്ളവർ ഓഗസ്റ്റ് 16 ന് ഉച്ചകഴിഞ്ഞ് രണ്ടിന് കേരള സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ കോട്ടയം ഡിവിഷൻ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. വിശദവിവരത്തിന് ഫോൺ: 0481-2570410.

പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ പബ്ലിക് റിലേഷൻ ഓഫീസർ തസ്തികയിലേക്ക് 1,100 രൂപ ദിവസവേതന നിരക്കിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജേണലിസം മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. മൂന്ന് വർഷം മാധ്യമങ്ങളിലോ പബ്ലിക് റിലേഷൻസ് സ്ഥാപനത്തിലോ ഉള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 20നും 45നും ഇടയിൽ. എഴുത്ത് പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ ആഗസ്റ്റ് 16ന് രാവിലെ 11ന് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം. അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ ലഭ്യമാണ്.

പ്രോജക്ട്‌ അസിസ്റ്റന്‍റ്‌ , ബ്ലോക്ക്‌ കോര്‍ഡിനേറ്റര്‍ തസ്തികകളിൽ ഒഴിവ്

ജില്ലാ വനിത ശിശു വികസന വകുപ്പിൽ പ്രോജക്ട്‌ അസിസ്റ്റന്‍റ്‌ , ബ്ലോക്ക്‌ കോര്‍ഡിനേറ്റര്‍ തസ്തികകളിൽ കരാര്‍ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ അപേക്ഷിക്കാം. വേതനം- പ്രതിമാസം 18000 രൂപ. അവസാന തീയതി ആഗസ്ത് 19 വൈകീട്ട്‌ 5 മണി വരെ. വെള്ള കടലാസില്‍ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം– പ്രോഗ്രാം ഓഫീസര്‍, ജില്ലാതല ഐ.സി.ഡി.എസ്സ്‌ സെല്‍, ഇടുക്കി. പൈനാവ്‌, പൈനാവ്‌ .പി.ഒ. പിന്‍ നം. 685603 ഫോൺ 04862-221868

RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article