HomeLatest Jobകേരള സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ - ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം | Kerala...

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ – ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം | Kerala Latest temporary jobs 2023

സ്‌കൂൾ ബസ് ഡ്രൈവർ

സംസ്ഥാന സർക്കാർ സാംസ്‌കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് സ്‌കൂൾ ബസ് ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം. ഹെവി ലൈസൻസ് വേണം. അപേക്ഷകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, ഗുരു ഗോപിനാഥ് നടനഗ്രാമം, വട്ടിയൂർക്കാവ്, തിരുവനന്തപുരം. വിശദ വിവരങ്ങൾക്ക്: 0471-2364771, [email protected].

Kerala Govt Temporary Jobs 2023 February (1)
Kerala Govt Temporary Jobs 2023 February (1)

പ്രോജക്ട് അസിസ്റ്റന്റ് ഒഴിവുകൾ

കേരള വനഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘മെയിന്റനൻസ് ആൻഡ് അപ്‌സ്‌കേലിംഗ് ഓഫ് വിട്രോ പ്ലാന്റ്‌ലറ്റ് പ്രൊഡക്ഷൻ ഫെസിലിറ്റി അറ്റ് കുഴൂരി’ൽ രണ്ട് പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. മെയ് എട്ടിന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ (www.kfri.res.in).

കോച്ചുകളെ നിയമിക്കുന്നു

കായികയുവജനകാര്യാലയത്തിന് കീഴിലെ തിരുവനന്തപുരം ജി വി രാജാ സ്‌പോർട്‌സ് സ്കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, കുന്നംകുളം (തൃശ്ശൂർ) സ്‌പോർട്‌സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ്‌ബോൾ, വോളിബോൾ, ബോക്‌സിംഗ് ഇനങ്ങളിലേക്ക് ഹെഡ്‌കോച്ച്/ കോച്ച്/ അസിസ്റ്റന്റ് കോച്ച്/ ട്രയിനർ/ മെന്റർ കം ട്രെയിനർ/ സ്‌ട്രെങ്ങ്ത് ആൻഡ് കണ്ടീഷനിംഗ് ട്രെയിനർ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു.
യോഗ്യത മാനദണ്ഡം: Diploma in Sports Training from NS NIS/SAI etc, Certificate in Sports TRaining, B Ped, M Ped/ തത്തുല്യ വിദ്യാഭ്യാസ യോഗ്യതയും ബന്ധപ്പെട്ട കായികയിനത്തിൽ മതിയായ പ്രവൃത്തി പരിചയമുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും dsya.keala.gov.in സന്ദർശിക്കുക. പൂരിപ്പിച്ച അപേക്ഷാ ഫോം ഡയറക്ടറേറ്റ് ഓഫ് സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ്, ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം – 695033 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലോ അയക്കാം. മെയ് ആറിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2326644.

കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം വരെ കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ ‘റീജിയണൽ കം ഫെസിലിറ്റേഷൻ സെന്റർ ഫോർ സസ്റ്റയിനബിൾ ഡെവലപ്മെന്റ് ഓഫ് മെഡിസിനൽ പ്ലാന്റ്സി’ൽ (സതേൺ റീജ്യൻ) ഡെപ്യൂട്ടി ഡയറക്ടറുടെ ഒരു താത്കാലിക ഒഴിവുണ്ട്. മെയ് രണ്ടിന് രാവിലെ 10ന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റ് സന്ദർശിക്കണം.

പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പാൾ തസ്തികയിൽ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം ജില്ലയിൽ ആലുവ പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പാൾ തസ്തികയിലേക്ക് പ്രതിമാസം 20,000 രൂപ ഓണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്കാണ് നിയമനം. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ നിന്നും പ്രിൻസിപ്പാൾ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സ്വയം തയ്യാറാക്കിയ അപേക്ഷയും സഹിതം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം – നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ അയയ്ക്കണം. അവസാന തീയതി ഏപ്രിൽ 27 വൈകീട്ട് അഞ്ച് മണി. കൂടുതൽ വിവരങ്ങൾക്ക് 0471-2737246 എന്ന നമ്പറിൽ ബന്ധപ്പെടാം.

ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോബ് ഡ്രൈവ് 27 ന്

ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് പാലക്കാട് ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ 27 ന് രാവിലെ 10.30 ന് അഭിമുഖം സംഘടിപ്പിക്കുന്നു. സെയില്‍സ് എക്‌സിക്യൂട്ടീവ് (പ്ലസ് ടു-പ്രായം 20-30), എം.ഐ.ജി. വെല്‍ഡര്‍ (ഐ.ടി.ഐ. വെല്‍ഡര്‍-പ്രായം 20-30), സി.എന്‍.സി മെഷിന്‍ ഓപ്പറേറ്റര്‍ (ഐ.ടി.ഐ /ഡിപ്ലോമ-പ്രായം 20-30), ഹെല്‍പ്പര്‍- വെല്‍ഡിങ് (ഐ.ടി.ഐ വെല്‍ഡര്‍-പ്രായം 18-25), മെക്കാനിക്കല്‍ ഹെല്‍പ്പര്‍ (ഐ.ടി.ഐ മെക്ക് ട്രേഡ്-പ്രായം 18-25), പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (എസ്.എസ്.എല്‍.സി/ പ്ലസ് ടു-പ്രായം 18-25) പ്രൊഡക്ഷന്‍ ട്രെയിനി (ഐ.ടി.ഐ ഫിറ്റര്‍-പ്രായം 18-25), ബോയ്‌ലര്‍ ഓപ്പറേറ്റര്‍ (ഐ.ടി.ഐ ഫിറ്റര്‍ സെക്കന്റ് ക്ലാസ് ബോയ്‌ലര്‍ സര്‍ട്ടിഫിക്കറ്റ്-പ്രായം 18-25), ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ (ഡിപ്ലോമ മെക്ക്-പ്രായം 18-23), ലാബ് അസിസ്റ്റന്റ് (ഡിപ്ലോമ മെക്ക്-പ്രായം 18-21), സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ (ഏതെങ്കിലും ഡിഗ്രി-പ്രായം 45 ന് മുകളില്‍) എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. പരമാവധി പ്രായപരിധി 45 വയസ്. എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 25, 26, 27 തീയതികളില്‍ രജിസ്റ്റര്‍ ചെയ്യാം. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ രശീതി, ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ് എന്നിവ നല്‍കിയാല്‍ മതിയെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.

ഓവർസിയർ തസ്തികയിലേക്ക് അപേക്ഷിക്കാം

ജില്ല നിർമ്മിതി കേന്ദ്രത്തിൽ ഓവർസിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) പാസ്സായിട്ടുള്ളവരും ഏതെങ്കിലും സ്ഥാപങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായം 35 വയസ്സിനു താഴെ. അപേക്ഷകൾ വിശദമായ ബയോഡേറ്റ സഹിതം പ്രൊജക്റ്റ് മാനേജർ, ജില്ലാ നിർമ്മിത കേന്ദ്രം, ബസാർ പി.ഒ. ആലപ്പുഴ എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ നൽകണം. ഫോൺ: 0477 – 2962401.

സ്റ്റാഫ് നഴ്‌സ് നിയമനം

ഈഴുവതിരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നും ബി.എസ്.സി നഴ്‌സിങ് പാസായവർക്കും മൂന്ന് വർഷത്തെ ജനറൽ നഴ്‌സിങ് ആൻഡ് മിഡ്്‌വൈഫറി കോഴ്‌സ് പാസായവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർഥികൾ നിശ്ചിത യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം എപ്രിൽ 27ന് രാവിലെ 11ന് ഈഴുവതിരുത്തി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഫോൺ: 0494 2664701.

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ മോണ്ടിസോറി/ പ്രീ സ്‌കൂള്‍ ടി ടി സി (ഒരു വര്‍ഷം), കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 9072592402, 0474 2731061.

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

നെടുങ്ങോലം താലൂക്ക് ആശുപത്രിയോട് ചേര്‍ന്നുള്ള വിമുക്തി ഡി അഡിക്ഷന്‍ സെന്ററിലേക്ക് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള എം എ /എം എസ് സി സൈക്കോളജി അല്ലെങ്കില്‍ എം എസ് സി ക്ലിനിക്കല്‍ സൈക്കോളജി, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ക്ലിനിക്കല്‍ സൈക്കോളജിയില്‍ രണ്ട് വര്‍ഷത്തെ എംഫില്‍/പി എച്ച് ഡി, റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (ആര്‍ സി) രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. മെയ് മൂന്നിന് രാവിലെ 10.30 ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണം. ഫോണ്‍: 0474 2795017.

RELATED ARTICLES

Latest Jobs

Recent Comments