പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് വാര്‍ഡന്‍ ആവാം – കേരള സര്‍ക്കാര്‍ ജോലി | Kerala night warden job vacancy : തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ കൊറ്റാമം അഗതി മന്ദിരത്തില്‍ നൈറ്റ് വാര്‍ഡന്‍ തസ്തികയിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. ഒരു ഒഴിവാണുള്ളത്. 10-ാം ക്ലാസ് യോഗ്യതയും 18നും 50നും ഇടയില്‍ പ്രായവും കായികക്ഷമതയുള്ളതും സേവനതല്‍പരരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. ഏപ്രില്‍ 22 രാവിലെ 11നാണ് അഭിമുഖം. പ്രതിമാസം 10,500 രൂപ ഓണറേറിയമായി ലഭിക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം അന്നേദിവസം രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് ഓഫീസില്‍ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
മറ്റു താല്‍കാലിക ഒഴിവുകള്‍
റിസർച്ച് ഓഫീസർ/അസി.പ്രൊഫസർ
സംസ്ഥാന സർക്കാരിന് കീഴിലുള്ള എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് കെമിസ്ട്രി വിഷയത്തിൽ റിസർച്ച് ഓഫീസർ/അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒഴിവുണ്ട്. സർക്കാർ സ്കൂളുകൾ, സർക്കാർ അധ്യാപക പരിശീലന കേന്ദ്രങ്ങൾ, സർക്കാർ കോളജുകൾ, സർക്കാർ ട്രെയിനിങ് കോളജുകൾ, യൂണവേഴ്സിറ്റികൾ എന്നിവയിൽ ജോലി ചെയ്യുന്ന അധ്യാപകർക്ക് നിശ്ചിത മാതൃകയിൽ അപേക്ഷിക്കാം. അപേക്ഷകൾ വകുപ്പു മേലധികാരികളുടെ എൻ.ഒ.സി സഹിതം ഏപ്രിൽ 27ന് മുമ്പായി ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, വിദ്യാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. അഭിമുഖം നടത്തിയായിരിക്കും തെരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ എസ്.സി.ഇ.ആർ.ടി വെബ്സൈറ്റിൽ www.scert.kerala.gov.in ലഭ്യമാണ്.
സീനിയർ റസിഡന്‍റ് താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്കായി സീനിയർ റസിഡന്റുമാരെ 70,000 രൂപ നിരക്കിൽ കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഏപ്രില്‍ 25- ന് രാവിലെ 11- മുതൽ ഉച്ചയ്ക്ക് ഒന്നു വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തിപരിചയം അഭികാമ്യം.
ആയുര്‍വേദ തെറാപിസ്റ്റ് ഒഴിവ്: വാക് ഇന്‍ ഇന്റര്‍വ്യൂ 28 ന്
നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ആരോഗ്യ സ്ഥാപനങ്ങളിലേക്ക് കരാറടിസ്ഥാനത്തില്‍ ആയുര്‍വേദ തെറാപിസ്റ്റ് തസ്തികയിലേക്ക് ഏപ്രില്‍ 28 ന് രാവിലെ 10.30 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. സര്‍ക്കാര്‍ ഡി.എ.എം.ഇ അംഗീകരിച്ച തെറാപിസ്റ്റ് കോഴ്‌സ് യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 40 കവിയരുത്. താത്പര്യമുള്ളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പുതിയ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയുമായി കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 9072650492.
അങ്കണവാടി വര്‍ക്കര്‍ അഭിമുഖം
അഴുത അഡീഷണല്‍ ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസിലെ കുമളി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള അങ്കണവാടികളിലേയ്ക്ക് നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലെ സെലക്ഷന്‍ ലിസ്റ്റിലേക്ക് അഭിമുഖം നടത്തും. ഏപ്രില്‍ 18,19,25,26,27 തീയതികളില്‍ വര്‍ക്കര്‍മാര്‍ക്കും 28ാം തീയതി ഹെല്‍പ്പര്‍മാര്‍ക്കുമുള്ള അഭിമുഖം കുമളി ഗ്രാമപഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടക്കും. ഇന്റര്‍വ്യൂ മെമ്മോ ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ ഏപ്രില്‍ 17ാം തീയതി വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തിന് എതിര്‍വശമുള്ള ഐസിഡിഎസ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869252030.