Kerala PRD Recruitment 2023: വിവര പൊതുജന സമ്പർക്ക വകുപ്പ് മുഖേന നടത്തുന്ന പ്രോജക്ടിലേക്ക് വിവിധ വകുപ്പുതലത്തിൽ വിവരങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച് സോഷ്യൽ മീഡിയ കണ്ടൻറുകൾ തയ്യാറാക്കുന്നതിന് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറുമാരെയും ഡിസൈനർമാരെയും കരാർ അടിസ്ഥാനത്തിൽ ഒരുവർഷ കാലയളവിലേക്ക് നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷകൾ 2023 ഒക്ടോബർ 25 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കണം . ഓൺലൈനിലൂടെയല്ലാതെ മറ്റു മാർഗ്ഗങ്ങളിലൂടെ അപേക്ഷിക്കുന്ന അപേക്ഷ പരിഗണിക്കുന്നതല്ല . അപേക്ഷകന്റെ ഫോട്ടോ ,
വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം തിരിച്ചറിയൽ രേഖ , കരിക്കുലം വിറ്റ് എന്നിവ അപേക്ഷയിൽ ഉൾപ്പെടുത്തണം . സോഷ്യൽമീഡിയ ക്രിയേറ്റീവ് അസിസ്റ്റൻറ് വിഭാഗത്തിൽ 20 ഒഴിവുകളും ഡിസൈനർ വിഭാഗത്തിൽ 4 ഒഴിവുകളുമാണുള്ളത് . സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റിന്റെ പ്രതിമാസ വേതനം 20,000 / – രൂപയും , ഡിസൈനർമാരുടെ പ്രതിമാസ വേതനം
24,000 – രൂപയുമാണ്
Important Dates
Online Application Commencement from | 5th October 2023 |
Last date to Submit Online Application | 25th October 2023 |
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് റിക്രൂട്ട്മെന്റ് 2023 ഒഴിവുകളുടെ വിശദമായ വിവരണം
കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
Kerala PRD Recruitment 2023 Latest Notification Details | |
---|---|
Organization Name | Department of Information and Public Relations |
Job Type | Kerala Govt |
Recruitment Type | Temporary Recruitment |
Advt No | No. 119/2022 |
Post Name | Social Media Creative Assistant and Designer |
Total Vacancy | 24 |
Job Location | All Over Kerala |
Salary | Rs.24,000/- |
Apply Mode | Online |
Application Start | 5th October 2023 |
Last date for submission of application | 25th October 2023 |
Official website | https://careers.cdit.org/ |
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് റിക്രൂട്ട്മെന്റ് 2023 ഒഴിവുകള്‍ എത്ര എന്നറിയാം
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ന്‍റെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം താഴെ കൊടുക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഈ ജോലിക്ക് അപേക്ഷിക്കുന്നതിനു മുമ്പ് വന്നിട്ടുള്ള ഒഴിവുകള്‍ പരിശോധിച്ച് ഏത് കാറ്റഗറിയിലാണ് ഉള്‍പ്പെടുന്നത് , Reservation ഉണ്ടോ എന്നിവ പരിശോധിച്ച് മാത്രം അപേക്ഷിക്കുക. ഇതിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിക്കുക
Post Name | No. of Post | Salary |
സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ് | 20 | Rs.20,000/- |
ഡിസൈനർ | 4 | Rs.24,000/- |
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് റിക്രൂട്ട്മെന്റ് 2023 പ്രായപരിധി മനസ്സിലാക്കാം
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളില്‍ പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് നിയമാനുസൃതമായ ഇളവുകള്‍ ലഭിക്കുന്നതാണ്. SC/ST/OBC/PWD/Ex etc.. തുടങ്ങിയ വിഭാങ്ങളില്‍ പെട്ട ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ് ഇളവുകളെ കുറിച്ച് മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക PDF Notification പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക.
Post Name | Age Limit |
സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ് | 18 വയസ്സ് മുതൽ 40 വയസ്സ് |
ഡിസൈനർ | 18 വയസ്സ് മുതൽ 40 വയസ്സ് |
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് റിക്രൂട്ട്മെന്റ് 2023 വിദ്യഭ്യാസ യോഗ്യത അറിയാം
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് ന്‍റെ പുതിയ Notification അനുസരിച്ച് സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ് & ഡിസൈനർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ പറഞ്ഞ അതേ യോഗ്യത ഇല്ലെങ്കില്‍ നിങ്ങളുടെ അപേക്ഷ നിരസിക്കുന്നതാണ്. ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത താഴെ കൊടുക്കുന്നു. കൂടുതല്‍ വായിച്ചു മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കുക
Post Name | Qualification |
സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ് | ബിരുദവും ജേണലിസത്തിൽ ബിരുദാനന്തര ബിരുദം/ PG ഡിപ്ലോമ, മൊബൈൽ ജേണലിസത്തിലെ അറിവ്, മാധ്യമപ്രവർത്തനത്തിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തിപരിചയം, സോഷ്യൽ മീഡിയ പ്രവർത്തി പരിചയം അഭികാമ്യം. |
ഡിസൈനർ | പ്ലസ് ടു, ഡിസൈനിങ്ങിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയം. ഡിസൈനിങ് സോഫ്റ്റ്‌വെയറുകളിൽ അറിവ്, ആശയം ലഭിച്ചാൽ സ്വന്തമായി ഡിസൈൻ ചെയ്യാനുള്ള പരിജ്ഞാനം അനിവാര്യം, വീഡിയോ എഡിറ്റിംഗിൽ പരിചയമുള്ളവർക്ക് മുൻഗണന. |
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് റിക്രൂട്ട്മെന്റ് 2023 എങ്ങനെ അപേക്ഷിക്കാം?
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് വിവിധ സോഷ്യൽ മീഡിയ ക്രിയേറ്റീവ് അസിസ്റ്റന്റ് & ഡിസൈനർ ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഒക്ടോബര്‍ 25 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് റിക്രൂട്ട്മെന്റ് 2023 അപേക്ഷിക്കുന്നതിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍?
- അപേക്ഷകൾ ഓൺലൈനായി മാത്രമേ സമർപ്പിക്കാനാകൂ .
- 40 വയസ്സാണ് അപേക്ഷകന്റെ അപേക്ഷകയുടെ ഉയർന്ന പ്രായപരിധി വിജ്ഞാപനം നൽകുന്ന തീയതി കണക്കാക്കി
- അപേക്ഷകർ ശ്രദ്ധാപൂർവം ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ രേഖപ്പെടുത്തണം . അപേക്ഷ ഓൺലൈനായി സമർപ്പിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല .
- സർക്കാർ സർക്കാർ നിയന്ത്രിത സ്ഥാപനങ്ങൾ അംഗീകരിച്ച യൂണിവേഴ്സിറ്റി / ബോർഡ് / സ്ഥാപനം എന്നിവിടങ്ങളിൽനിന്നുള്ള വിദ്യാഭ്യാസ യോഗ്യതയാണ് വേണ്ടത് .
- അപേക്ഷിക്കുന്ന സമയത്ത് അംഗീകൃത ഡിഗ്രി / പി.ജി . പ്രൊവിഷണൽ സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം .
- നിശ്ചിത യോഗ്യത നേടിയ ശേഷമുളള പ്രവൃത്തിപരിചയം മാത്രമേ പരിഗണിക്കുകയുളളു .
- അപേക്ഷകർക്ക് വ്യക്തിഗത ഇ – മെയിൽ ഐ.ഡി , മൊബൈൽ നമ്പർ എന്നിവ ഉണ്ടായിരിക്കണം . ഇവ നിയമന നടപടികൾ പൂർത്തിയാകുന്നതുവരെ പ്രവർത്തനക്ഷമമായിരിക്കണം . എല്ലാ ഔദ്യോഗിക അറിയിപ്പുകളും ഈ മെയിൽ
മുഖേനയായിരിക്കുന്നതാണ് . സർട്ടിഫിക്കറ്റുകൾ / തിരിച്ചറിയൽ രേഖ എന്നിവയിലെ അതേ അപേക്ഷകരുടെ പേര് അപേക്ഷയിൽ രേഖപ്പെടുത്തേണ്ടത് . മാറ്റമുണ്ടെങ്കിൽ അപേക്ഷ പരിഗണിക്കുന്നതല്ല . - അപേക്ഷകർക്ക് നിശ്ചിത യോഗ്യതക്ക് തത്തുല്യമായ മറ്റ് യോഗ്യതയാണുള്ളതെങ്കിൽ അതു സംബന്ധിച്ച ഇക്വലൻസി സർട്ടിഫിക്കറ്റ് യോഗ്യതാ സർട്ടിഫിക്കറ്റിനൊപ്പം സമർപ്പിക്കേണ്ടതാണ് .
- അപേക്ഷകർ സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ നിയമനടപടികൾ സ്വീകരിക്കുന്നതായിരിക്കും .
Official Notification | Click Here |
Apply Now | Click Here |
Official Website | Click Here |
For PVT Jobs | Click Here |
For Latest Jobs | Click Here |
തൊഴില്‍ വാര്‍ത്തകള്‍ മലയാളത്തില്‍ | Click Here |
Join Job News-Telegram Group | Click Here |