Kerala State Youth Welfare Board Jobs 2024 : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍, ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് വിഭാഗങ്ങളിലെ ഒഴിവുകളിലേയ്‌ക്ക് ജില്ലാടിസ്ഥാനത്തില്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു.
![](https://jobs.thozhilveedhi.com/wp-content/uploads/2024/12/kerala-state-youth-welfare-board-notification-2024-1024x576.jpg)
ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ഡന്റ് വിഭാഗങ്ങളിലെ അപേക്ഷകള്‍ ചുവടെ ചേര്‍ത്തിട്ടുള്ള പട്ടികയിലെ ഒഴിവുള്ള ജില്ലകളില്‍ നന്നുള്ളവരായിരിക്കണം.
ഒഴിവില്ലാത്ത ജില്ലകളിലെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
ക്രമ നമ്പര്‍ | വിഭാഗം | വിദ്യാഭ്യാസ യോഗ്യത | പ്രായപരിധി | നിയമന രീതി | ഒഴിവുകള്‍ (ജില്ല) | വേതനം |
1 | ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ | എസ്.എസ്.എല്‍സിയോ തത്തുല്യമായ പരീക്ഷയോ ജയിച്ചിരിക്കണം.സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള തതുല്യമായ ഡാറ്റാ എന്‍ട്രി സര്‍ട്ടിഫിക്കറ്റ്. | 36 വയസ്സില്‍ (2025 ജനുവരി1) കവിയരുത് | ദിവസവേതന വ്യവസ്ഥയില്‍ | 1- കണ്ണൂര്‍1-പാലക്കാട് | പ്രതിദിനം 755/- രൂപ |
2 | ഓഫീസ് അറ്റന്‍ഡന്റ് | 7-ാം ക്ലാസ് ജയിച്ചിരിക്കണം. ബിരുദം നേടിയിരിക്കാന്‍ പാടില്ല. | 36 വയസ്സില്‍ (2025 ജനുവരി 1) കവിയരുത് | ദിവസവേതന വ്യവസ്ഥയില്‍ | 1- ഇടുക്കി1-കോഴിക്കോട് | പ്രതിദിനം 675/- രൂപ |
നിയമന രീതി
അഭിമുഖത്തിന്റേയും ഡാറ്റാ എന്‍ട്രി ടെസ്റ്റിന്റേയും (ടൈപ്പ്‌റൈറ്റിംഗ് – മലയാളം & ഇംഗ്ലീഷ്) അടിസ്ഥാനത്തിലായിരിക്കും ക്ലാര്‍ക്ക് കം ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ നിയമനം.
അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഓഫീസ് അറ്റന്‍ഡന്റിന്റെ നിയമനം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
നിര്‍ദ്ദഷ്‌ട മാതൃകയിലുള്ള അപേക്ഷകള്‍ 2024 ഡിസംബര്‍ 21 വൈകുന്നേരം 5 മണിക്കകം ബയോഡാറ്റയും യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം താഴെപ്പറയുന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.
വിലാസം
മെമ്പര്‍ സെക്രട്ടറി,
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്,
ദൂരദര്‍ശന്‍ കേന്ദ്രത്തിനു സമീപം,
കുടപ്പനക്കുന്ന്, തിരുവനന്തപുരം – 43
ഫോണ്‍: 0471-2733139, 2733602