HomeLatest Jobഇന്ന് വന്ന കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ - പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍

ഇന്ന് വന്ന കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ – പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Govt Temporary Jobs 2023 March 03
Kerala Govt Temporary Jobs 2023 March 03

വാക്ക് ഇൻ ഇന്റർവ്യൂ

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമം നടപ്പാക്കുന്നതിന്റെ ഭാഗമായി റവന്യൂ ഡിവിഷണൽ കാര്യാലയങ്ങളിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്‌തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം, വേഡ് പ്രോസസിംഗിൽ സർക്കാർ അംഗീകൃത കമ്പ്യൂട്ടർ കോഴ്സ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ടൈപ്പ് റൈറ്റിംഗ് എന്നീ യോഗ്യതയുളളവർക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്യൂ. യോഗ്യതയുള്ളവർക്ക് മുൻഗണന.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 12 ന് ഉച്ചയ്ക്ക് 2.30 ന് കാക്കനാട് കളക്ട്രേറ്റിലുള്ള ജില്ലാ വികസന കമ്മീഷണറുടെ ചേംമ്പറിൽ ഇന്റർവ്യൂവിൽ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകളുമായി നേരിട്ട് ഹാജരാകണം.

എന്യൂമറേറ്റര്‍ താത്കാലിക നിയമനം

എറണാകുളം ജില്ലയിലെ പട്ടികവര്‍ഗ്ഗ ഊരുകളുടെയും വ്യക്തികളുടെയും സമഗ്രവികസനം ലക്ഷ്യമാക്കി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മൈക്രോപ്ലാന്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന്റെ പ്രാഥമിക ഘട്ടമായ ഫില്‍ഡ്തല വിവരശേഖരണത്തിനുളള എന്യൂമറേറ്റര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിന് പ്ലസ് ടു അല്ലെങ്കില്‍ അതിന് മുകളില്‍ യോഗ്യതയും സാങ്കേതിക കഴിവും ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടത്തുന്ന ഇ-സര്‍വ്വേയില്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ഭൂമിശാസ്ത്ര ലൊക്കേഷന്‍സ് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഉപയോഗപ്പെടുത്തുന്നതിനാല്‍ എന്യൂമറേറ്ററായി തിരഞ്ഞെടുക്കുന്നവര്‍ക്ക് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന എന്യൂമറേറ്റര്‍ക്ക് വിവര ശേഖരണം നടത്തുന്നതിന് വീട് ഒന്നിന് 80 രൂപ നിരക്കില്‍ വേതനം അനുവദിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത മുന്‍ പരിചയവും എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 10 നകം മുവാറ്റുപുഴ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസ്. ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2970337, 9496070337 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

ഇലക്ട്രീഷ്യൻ കം പ്ലംബർ നിയമനം

തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലേക്ക് ഇലക്ട്രീഷ്യൻ കം പ്ലംബറെ ദിവസവേതനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. പത്താം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ ഐ.ടി.ഐ/പോളിടെക്നിക്ക് സർട്ടിഫിക്കറ്റ് ഉണ്ടായിക്കണം അതല്ലെങ്കിൽ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ്ങ് ബോർഡ്, വാട്ടർ അതോറിറ്റി നൽകുന്ന ഉയർന്ന യോഗ്യത/തത്തുല്ല്യ യോഗ്യതുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമും dsya.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോം ഡയറക്ടറേറ്റ് ഓഫ് സ്പോർട്സ് ആൻഡ് യൂത്ത് അഫെയേഴ്സ്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, വെള്ളയമ്പലം, തിരുവനന്തപുരം- 695033 എന്ന വിലാസത്തിലോ [email protected] എന്ന മെയിൽ മുഖേനയോ അയയ്ക്കാം. ജനുവരി 20 വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471 2326644.

മൾട്ടിപർപ്പസ് ജീവനക്കാരെ നിയമിക്കുന്നു

തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരെ പ്രതിമാസം 15000 രൂപ എച്ച്.എം.സി ഫണ്ടിൽ നിന്നും വേതനം നൽകിക്കൊണ്ട് താത്ക്കാലികമായി നിയമിക്കുന്നു. ഇതിനായുള്ള വാക് ഇൻ ഇന്റർവ്യൂ തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ വച്ച് 2024 ജനുവരി 4 രാവിലെ 11 മണിക്ക് നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം അവരുടെ ബയോഡേറ്റയും, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവയും സഹിതം നിശ്ചയിച്ചിരുന്ന സമയത്ത് ഹാജരാകേണ്ടതാണ്. ജി.എൻ.എം നഴ്സിംഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അഭികാമ്യ യോഗ്യതയാണ്. പ്രായപരിധി 40 വയസ്.

ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

മലപ്പുറം ഗവ. കോളേജിൽ ഫിസിക്സ് വകുപ്പിൽ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവ്. ഫിസിക്സ് അല്ലെങ്കിൽ ഫിസിക്കൽ സയൻസിൽ മാസ്റ്റർ ഡിഗ്രിയുള്ളവർക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആർ/യു.ജി.സി നെറ്റ് അല്ലെങ്കിൽ ഗേറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. ഉയർന്ന പ്രായപരിധി 31 വയസ്. ജനുവരി 18നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് കോളേജ് സൈറ്റ് സന്ദർശിക്കുക. gcmalappuram.ac.in. ഫോൺ: 9496842940.

അപേക്ഷ ക്ഷണിച്ചു

അടിമാലി, കൊന്നത്തടി, പള്ളിവാസല്‍, വെള്ളത്തൂവല്‍, ബൈസണ്‍വാലി എന്നീ പഞ്ചായത്തുകളിലെ സ്പീച്ച് തെറാപ്പി ആവശ്യമുള്ള കുട്ടികള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ സ്പീച്ച് തെറാപ്പി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ , ബി.എ.എസ്.എല്‍.പി അല്ലെങ്കില്‍ സ്പീച്ച് ആന്‍ഡ് ഹിയറിങ്ങില്‍ ബി.എസ്.സി എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അപേക്ഷ ജനുവരി 8ന് 5 മണിക്ക് മുന്‍പായി വിശദമായ ബയോഡേറ്റാ സഹിതം ശിശുവികസന പദ്ധതി ആഫീസര്‍ അടിമാലി, ഫസ്റ്റ് ഫ്‌ളോര്‍, ബ്ലോക്ക് പഞ്ചായത്ത് കാര്യാലയം, അടിമാലി. പിന്‍-685561 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ 9961897865.

സ്റ്റാഫ് നഴ്സ് നിയമനം

മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ആർട് സെന്ററിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 21,000 രൂപയാണ് പ്രതിമാസ വേതനം. ബി.എസ്.സി നഴ്സിങ്/ജനറൽ നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും എ.എൻ.എം എന്നിവയും ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതമുള്ള അപേക്ഷ ജനുവരി ആറിന് വൈകീട്ട് അഞ്ചിനകം [email protected] എന്ന വിലാസത്തിൽ ലഭിക്കണം. മൊബൈൽ നമ്പർ നിർബന്ധമായും നൽകിയിരിക്കണം. അധികയോഗ്യത, പ്രവൃത്തി പരിചയം എന്നിവയുള്ളവർക്ക് മുൻഗണന ലഭിക്കും. ഫോൺ: 0483 2766056.

ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യൻ അഭിമുഖം

പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഫാർമസിസ്റ്റിന് ഡി.ഫാം അല്ലെങ്കിൽ ബി.ഫാം, ഇ.സി.ജി ടെക്‌നീഷ്യന് വി.എച്ച്.എസ്.സി ഇ.സി.ജി അല്ലെങ്കിൽ ഒ.ജി മെട്രിക്‌സ് ആണ് യോഗ്യത. ഇ.സി.ജി ടെക്‌നീഷ്യൻ അഭിമുഖം ജനുവരി നാലിന് 10.30 മുതൽ ഒരു മണി വരെയും, ഫാർമസിസ്റ്റ് അഭിമുഖം ജനുവരി എട്ടിന് 10.30 മുതൽ ഒരു മണി വരെയും പൂന്തുറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുമെന്ന് മെഡിക്കൽ ഓഫീസർ-ഇൻചാർജ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471-2380427

RELATED ARTICLES

Latest Jobs

Recent Comments