HomeLatest Jobഎംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖം. PSC പരീക്ഷ ഇല്ലാതെ ഇന്റര്‍വ്യൂ മാത്രം

എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖം. PSC പരീക്ഷ ഇല്ലാതെ ഇന്റര്‍വ്യൂ മാത്രം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

ഇരിട്ടി താലൂക്കിൽ മട്ടന്നൂർ വെള്ളിയാംപറമ്പിലെ എൽഎ സ്പെഷ്യൽ തഹസിൽദാർ കിൻഫ്ര-രണ്ട് ഓഫീസിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു. പ്രവൃത്തി പരിചയവും യോഗ്യതയുമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സെപ്റ്റംബർ 28 ന് മുമ്പ് സ്പെഷ്യൽ തഹസിൽദാർ എൽഎ കിൻഫ്ര-രണ്ട് ഓഫീസിൽ ബയോഡാറ്റാ സഹിതം സമർപ്പിക്കണം.

ഫാര്‍മസിസ്റ്റ് നിയമനം

മക്കരപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റോപ്പ് ഗ്യാപ്പ് അറേഞ്ച്‌മെന്റ് ആയി ഒരു ഫാര്‍മസിന്റെ് സേവനം ആവശ്യമുണ്ട്. ഇതിനായുള്ള അഭിമുഖം ഒക്ടോബര്‍ ഒന്നിന് 11.30 ന് മകരപ്പറമ്പ് ആരോഗ്യ കേന്ദ്രത്തില്‍ വച്ച് നടത്തുമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ബയോഡാറ്റയും യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ രേഖകളും അവയുടെ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഡി.ഫാം/ബി.ഫാം ബിരുദവും കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവരായിരിക്കണം.

വിവിധ തസ്തികകളിൽ അഭിമുഖം

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കും. സെപ്റ്റംബർ 27 രാവിലെ 10നാണ് അഭിമുഖം.

കസ്റ്റമർ കെയർ എക്‌സിക്യൂട്ടിവ് ട്രെയിനി, റീറ്റെയ്ൽ ബില്ലിംഗ് എക്‌സിക്യൂട്ടീവ് ട്രെയിനി – യോഗ്യത- ഡിഗ്രി , രണ്ടു വർഷത്തെ പ്രവർത്തി പരിചയം
5ജി നെറ്റ്‌വർക്ക് ടെക്‌നിഷ്യൻ- യോഗ്യത: ഡിപ്ലോമ (ടെക്‌നിക്കൽ ഫീൽഡ്), രണ്ടു വർഷത്തെ പ്രവർത്തി പരിചയം.
സെയിൽസ് ആൻഡ് മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്-യോഗ്യത-പ്ലസ്ടു /ഡിഗ്രി
സ്റ്റോർ കം അഡ്മിൻ-യോഗ്യത: ഡിഗ്രി, ഒരു വർഷത്തെ പ്രവർത്തി പരിചയം. ഈ തസ്തികകളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

എക്‌സിക്യൂട്ടീവ് മൊബിലൈസർ -യോഗ്യത: ഡിഗ്രി /ഐ.ടി.ഐ
വെൽഡർ / ഫിറ്റർ -യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം
ഇൻസ്ട്രുമെന്റഷൻ ടെക്‌നിഷ്യൻ-യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം.
ഡ്രൈവർ -യോഗ്യത: ഐ.ടി.ഐ, ഒരു വർഷത്തെ പ്രവർത്തി പരിചയം, ഫോർ വീലർ ലൈസൻസ് . ഈ തസ്തികകളിൽ പുരുഷന്മാർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
പ്രായപരിധി 36 വയസ്. പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2992609, 8921916220

വാച്ച്മാൻ നിയമനം

കണ്ണൂർ ആർടിഒയുടെ കീഴിലുള്ള തോട്ടട ടെസ്റ്റ് ഗ്രൗണ്ട് വാച്ച്മാന്റെ ഒഴിവിലേക്ക് വിമുക്തഭടൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 50 വയസ്സിൽ താഴെയുള്ള വിമുക്തഭടൻമാർ, ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെൻറ് രജിസ്‌ട്രേഷൻ കാർഡിന്റെ പകർപ്പും വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ പകർപ്പും സഹിതം സെപ്റ്റംബർ 28ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ:0497 2700069

ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ നിയമനം

മലപ്പുറം ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ എഞ്ചിനീയറിങില്‍ ബി.ടെക് ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തീയ്യതിഃ സെപ്തംബര്‍ 30. അപേക്ഷ അയക്കേണ്ട വിലാസം:
പ്രൊജക്ട് മാനേജര്‍, ജില്ലാ നിര്‍മ്മിതി കേന്ദ്രം, സിവില്‍ സ്റ്റേഷന്‍ മലപ്പുറം – 04832735594, 8594014730. ഇ- മെയില്‍ഃ [email protected]

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments