കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

സെക്യൂരിറ്റി, ക്ലീനിങ്ങ് സ്റ്റാഫ് നിയമനം
സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന് കീഴിൽ എറണാകുളത്തെ കോമ്പാറയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് സെക്യൂരിറ്റി, ക്ലീനിങ്സ്റ്റാഫ്എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് ആയിരിക്കും നിയമനം. സെക്യൂരിറ്റി തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത – പത്താം ക്ലാസ്, ശമ്പളം – 10000 രൂപ. ക്ലീനിങ്സ്റ്റാഫ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത – അഞ്ചാം ക്ലാസ്, ശമ്പളം – 9000 രൂപ.
മേൽ സൂചിപ്പിച്ച ഒഴിവിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികൾ യോഗ്യത പ്രവർത്തി പരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം ജനുവരി 26 ന് മുൻപായി നേരിട്ടോ [email protected] എന്ന മെയിൽ അഡ്രസിലേക്കോ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുമായി ബന്ധപ്പെടുക – 0484 – 2990744, 9495002183
മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വിധവാ സംഘത്തിന്റെ മേല്‍നോട്ടത്തില്‍ ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഷെര്‍ട്ടര്‍ ഹോമിലേക്ക് മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍/ പ്യൂണ്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. പത്താം ക്ലാസ് വിജയമാണ് യോഗ്യത. പ്രായം 25 നും 45 നും ഇടയില്‍. ശമ്പളം: 5500 രൂപ. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, വയസ്സ്, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതമുള്ള ബയോഡേറ്റ ജനുവരി 30 ന് വൈകീട്ട് അഞ്ചു മണിക്കകം ഡി.വി ഷെല്‍ട്ടര്‍ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരി ലൈന്‍, ഒറ്റപ്പാലം, 679101 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0466 2240124.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
തകഴി ഗ്രാമപഞ്ചായത്തിലെ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫീല്‍ഡ്തല പരിശോധന നടത്തുന്നതിനും ഡാറ്റാ എന്‍ട്രിക്കുമായി ഐടിഐ/പോളിടെക്‌നിക്ക് സിവില്‍ എഞ്ചിനീയറിംഗ്/ഡിഗ്രി/പ്ലസ്ടു യോഗ്യതയുള്ളവരെ ആവശ്യമുണ്ട്. പ്രസ്തുത ജോലിയില്‍ താല്‍പര്യമുള്ളവര്‍ തകഴി ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0477-2274253.
താല്‍ക്കാലിക ഒഴിവുകളുണ്ട്
തൃശ്ശൂര്‍ ജില്ലയിൽ ആരോഗ്യവകുപ്പില്‍ 57525/-രൂപ പ്രതിമാസ ശമ്പളനിരക്കില്‍ ഡോക്ടര്‍മാരുടെ 31 താത്കാലിക ഒഴിവുകളുണ്ട്. താൽപര്യമുള്ള MBBS ബിരുദവും കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ പ്രാദേശിക എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലോ, എറണാകുളം പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിലോ 2025 ജനുവരി 28 ന് മുമ്പായി രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫിസര്‍, എറണാകുളം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2312944.
സെക്യൂരിറ്റി നിയമനം
ജില്ലാ കളക്ടര്‍ ചെയര്‍മാന്‍ ആയിട്ടുള്ള സേവക് (സെല്‍ഫ എംപളോയ്ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ കേന്ദ്ര) ന്റെ വിവിധ പോയിന്റുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പുരുഷ സെക്യൂരിറ്റി ജീവനക്കാരുടെ അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയും 18 നും 38 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ യുവാക്കള്‍ക്ക് അപേക്ഷിക്കാം. വിലാസം:മാനേജര്‍, സേവക് മുട്ടികുളങ്ങര, പാലക്കാട്-678594. അവസാന തിയതി: ഫെബ്രുവരി അഞ്ച്. ഫോണ്‍ : 0491 – 2559807.
ലബോറട്ടറി ടെക്‌നീഷ്യൻ ഒഴിവ്
ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ബ്ലോക്ക് ഹബ്ബ് ലാബിലെ
ലബോറട്ടറി ടെക്‌നീഷ്യൻ തസ്തികയിലേക്ക് ജനുവരി 24ന് വാഴൂർ ബ്ലോക്ക് പഞ്ചായത്തിൽ അഭിമുഖത്തിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനോടുകൂടിയ ബി.എസ്.സി.എം.എൽ.റ്റി/ ഡി.എം.എൽ.റ്റി യാണ് യോഗ്യത. പ്രായം 20 മുതൽ 40 വയസ് വരെ. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം ജനുവരി 23ന് വൈകീട്ട് അഞ്ചു മണിക്ക് മുമ്പായി (കോൺടാക്ട് നമ്പർ സഹിതം) അപേക്ഷ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ലഭിക്കണം.
ഇ-മെയിൽ ഐഡി – [email protected]
ഡ്രൈവർ നിയമനം
ക്ലീൻ കേരള കമ്പനി ലിമിറ്റഡ്, കണ്ണൂർ ജില്ല ഒഴികെയുള്ള ജില്ലകളിൽ ഉണ്ടാകാനിടയുള്ള ഡ്രൈവർ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 28നകം അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.cleankeralacompany.com.