HomeLatest Jobഅടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ഒഴിവുകള്‍, ഇന്റര്‍വ്യൂ മാത്രം

അടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ഒഴിവുകള്‍, ഇന്റര്‍വ്യൂ മാത്രം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Latest temporary Jobs

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പില്‍ നിയമനം

ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ മലപ്പുറം ഡിവിഷന് കീഴിലെ പൊന്നാനി, താനൂര്‍, പരപ്പനങ്ങാടി ഓഫീസുകളില്‍ നിലവിലുള്ള ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് മൂന്ന് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഐ.ടി.ഐ, സിവില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്റ്റ് 21ന് വൈകീട്ട് അഞ്ചിനു മുമ്പായി ഇ-മെയില്‍ മുഖേന അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍ രേഖപ്പെടുത്തണം. ഇന്റര്‍വ്യൂ തീയതി, സമയം എന്നിവ ഇ-മെയില്‍ മുഖേന അറിയിക്കുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

ബി.ഡി.എസ് ബിരുദധാരികള്‍ക്ക് അവസരം

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജിലെ ഡെന്റല്‍ വിഭാഗത്തില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവിലേക്ക് ബി.ഡി.എസ് ബിരുദധാരികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസം 52000രൂപയാണ് വേതനം. പരമാവധി ഒരു വര്‍ഷത്തേക്കാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് 21ന് വൈകുന്നേരം അഞ്ചിന് മുന്‍പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പറും ഇ-മെയിലും നിര്‍ബന്ധമായും ചേര്‍ക്കണം. ഓറല്‍ ആന്‍ഡ് മാക്‌സിലോഫേഷ്യല്‍ സര്‍ജറിയില്‍ പി.ജി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണനയുണ്ടാകുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ്

മഞ്ചേരി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എച്ച.്ഡി.എസിന് കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജി.എന്‍.എം/ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് പാസായിരിക്കുകയും നഴ്‌സിങ് കൗണ്‍സിലിന്റെ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കുകയും വേണം. കാത്ത്‌ലാബ്, എമര്‍ജന്‍സി കാഷ്വാലിറ്റി, ട്രോമ കെയര്‍, ഐ.സി.യു എന്നിവിടങ്ങളില്‍ ഏതിലെങ്കിലും പ്രവൃത്തി പരിചയം നിര്‍ബന്ധമാണ്. പ്രായപരിധി 45 വയസ്സ്. യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ആഗസ്റ്റ് 21ന് രാവിലെ 10.30 ന് ആശുപത്രി സൂപ്രന്റിന്റെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: 0483 2766425

സാമൂഹ്യനീതി വകുപ്പിന് കീഴിൽ കരാർ നിയമനം

സാമൂഹ്യനീതി വകുപ്പിന് കീഴിൽ എറണാകുളം തേവര ഫെറിയിൽ പ്രവർത്തിക്കുന്ന സർക്കാർ വൃദ്ധസദനത്തിലേക്ക് താഴെപ്പറയുന്ന തസ്തികളിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു.
മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ – വൃദ്ധസദനത്തിലെ താമസക്കാരെ രാവും പകലും നിന്ന് പരിചരിക്കുകയും സ്ഥാപനം വൃത്തിയാക്കുകയും ചെയ്യുന്നതിനുള്ള തസ്തിക. വിദ്യാഭ്യാസ യോഗ്യത – എട്ടാം ക്ലാസ് ജയിച്ചിരിക്കണം. വയസ്സ് 50. ഉയർന്ന പ്രായപരിധി 2024 ഓഗസ്റ്റ് ഒന്നിന് 50 വയസ്സ് കവിയരുത്. പ്രതിമാസ വേതനം 18, 390 രൂപ ഒഴിവുകളുടെ എണ്ണം 3.
ജെപിഎച്ച് എൻ- വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, എ എൻ എം കോഴ്സ് പാസ് ആയിരിക്കണം, വയസ്സ് 50, ഉയർന്ന പ്രായപരിധി 2024 ഓഗസ്റ്റ് ഒന്നിന് 50 വയസ്സ് കവിയരുത്. പ്രതിമാസ വേതനം 24, 520 രൂപ. ഒഴിവുകളുടെ എണ്ണം ഒന്ന്.
ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം എറണാകുളം തേവര ഫെറിയിൽ പ്രവർത്തിക്കുന്ന ഗവ. ഓൾ ഡേജ് ഹോമിൽ 2024 ഓഗസ്റ്റ് 20ന് ചൊവ്വാഴ്ച വൈകിട്ട് 5 വരെ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സ്വീകരിക്കും. ഇൻറർവ്യൂ തീയതി പിന്നീട് അറിയിക്കും. വിലാസം- സൂപ്രണ്ട്, ഗവ. വൃദ്ധസദനം, തേവര ഫെറി, എറണാകുളം പിൻ 682013 ഫോൺ – 0484 2663641

ക്രെയിൻ ഓപ്പറേറ്ററുടെ ഒഴിവ്

എറണാകുളം ജില്ലയിലെ കേന്ദ്ര അർദ്ധസർക്കാർ സ്ഥാപനത്തിൽ ക്രെയി൯ ഓപ്പറേറ്ററുടെ ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത- എസ്എസ്എൽസി, സാധുവായ ഹെവി ഡ്യൂട്ടി ഡ്രൈവേഴ്സ് ലൈസൻസ്, സ്വകാര്യ കമ്പനിയിലോ സർക്കാർ വകുപ്പിലോ 40 അടിയിൽ കുറയാത്ത ബൂം ലെംഗ്ത് ഉള്ള വാർഫ് ടൈപ്പ് ക്രെയിൻ ഓപ്പറേറ്ററായി രണ്ടു വർഷത്തെ പ്രവർത്തിപരിചയം.
പ്രായം 18നും 25നും മധ്യേ ( നിയമാനുസൃത ഇളവ് ബാധകം). യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് 30 ന് മു൯പ് പരിധിയിലുള്ള എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0484 2422458.

ഫീമെയിൽ വാ൪ഡ൯ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ ഫീമെയിൽ വാ൪ഡ൯ തസ്തികയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഓഗസ്റ്റ് 31നു മുൻപ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. പ്രായപരിധി 18- 41 (നിയമാനുസൃത വയസളവ് അനുവദനീയം). വിദ്യാഭ്യാസ യോഗ്യത -എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം. സാമൂഹ്യനീതി വകുപ്പ് അംഗീകരിച്ച ഹോസ്റ്റലിൽ വാർഡനായി കുറഞ്ഞത് മൂന്നുവർഷത്തെ പ്രവർത്തിപരിചയം. വേതനം
26500- 60700. കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0484 2422458.

പബ്ലിക് റിലേഷൻസ് ഓഫീസർ നിയമനം

തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിൽ പബ്ലിക് റിലേഷൻ ഓഫീസർ തസ്തികയിലേക്ക് 1,100 രൂപ ദിവസവേതന നിരക്കിൽ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജേണലിസം മാസ് കമ്മ്യൂണിക്കേഷൻ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. മൂന്ന് വർഷം മാധ്യമങ്ങളിലോ പബ്ലിക് റിലേഷൻസ് സ്ഥാപനത്തിലോ ഉള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 20നും 45നും ഇടയിൽ. എഴുത്ത് പരീക്ഷയുടെയോ അഭിമുഖത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും നിയമനം. താത്പര്യമുള്ളവർ ആഗസ്റ്റ് 16ന് രാവിലെ 11ന് ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ അസൽ പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം. അപേക്ഷാഫോമിന്റെ മാതൃക www.cet.ac.in ൽ ലഭ്യമാണ്.

RELATED ARTICLES

Latest Jobs

Recent Comments