HomeLatest Jobസാംസ്കാരിക വകുപ്പിന്റെ കീഴില്‍ താല്‍ക്കാലിക ജോലി, ഇന്റര്‍വ്യൂ മാത്രം

സാംസ്കാരിക വകുപ്പിന്റെ കീഴില്‍ താല്‍ക്കാലിക ജോലി, ഇന്റര്‍വ്യൂ മാത്രം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

സാംസ്കാരിക വകുപ്പിന്റെ കീഴില്‍ താല്‍ക്കാലിക നിയമനം

സാംസ്കാരിക വകുപ്പിന്റെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ താഴെ പറയുന്ന തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകന്റെ പ്രായപരിധി 50 വയസ്. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. പൂരിപ്പിച്ച അപേക്ഷകൾ സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം – 23, എന്ന വിലാസത്തിൽ ആഗസ്റ്റ് 31 നകം ലഭ്യമാക്കണം.


ഇലക്ട്രിഷ്യൻ കം പ്ലംബർ തസ്തികയ്ക്ക് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സും പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളിലുള്ള മുൻ പരിയചയവുമാണ് യോഗ്യത.


എ.സി പ്ലാന്റ് ഓപ്പറേറ്റർ തസ്തികയ്ക്ക് മെക്കാനിക്കൽ ഡിപ്ലോമയും ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സ്/ മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങും 5 വർഷ പ്രവൃത്തി പരിയവുമാണ് യോഗ്യത. ഇലക്ട്രോണിക്സ് ടെക്നീഷ്യൻ തസ്തികയ്ക്ക് ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സും ഇലക്ട്രോണിക്സ് ജോലികളിലുള്ള മുൻപരിചയവുമാണ് യോഗ്യത.

ഗാർഡനർ തസ്തികക്ക് 7-ാം ക്ലാസിൽ താഴെ വിദ്യാഭ്യാസ യോഗ്യതയും ഗാർഡനിങ്ങിൽ ഏതെങ്കിലും ലിമിറ്റഡ് കമ്പനികളിലോ സർക്കാർ ഡിപ്പാർട്ട്മെന്റുകളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക്: 0471-2478193, ഇ-മെയിൽ: [email protected].

വയനാട് സർക്കാർ നഴ്സിങ് കോളജില്‍ താത്കാലിക നിയമനം

വയനാട് സർക്കാർ നഴ്സിങ് കോളജ് ട്യൂട്ടർ തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് പ്രതിമാസം 25,000 രൂപ ഏകീകൃത ശമ്പളത്തിൽ 2024-25 അധ്യയന വർഷത്തേക്ക് താത്കാലിക നിയമനം നടത്തും. ആഗസ്റ്റ് 22നാണ് കൂടിക്കാഴ്ച. എം.എസ്.സി നഴ്സിങ് യോഗ്യതയും കെ.എൻ.എം.സി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. സർക്കാർ/ സ്വാശ്രയ നഴ്സിങ് കോളജുകളിൽ നിന്നും വിജയകരമായി പഠനം പൂർത്തിയാക്കിയിരിക്കണം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം ആഗസ്റ്റ് 22ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ ഹാജരാകണം.

ബ്ലോക്ക് കോര്‍ഡിനേറ്റര്‍: താത്കാലിക നിയമനം

ആലപ്പുഴ: ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലോക്ക് കോര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്. ആലപ്പുഴ ജില്ലയിലുള്ള ഓപ്പണ്‍, ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം. ശമ്പളം: 20,000 രൂപ. പ്രായം 01-01-2024 ന് 18 നും 35 നുമിടയില്‍ യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം, ടെക്നോളജി ആന്റ് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനില്‍ രണ്ട് വര്‍ഷ പ്രവൃത്തി പരിചയം, പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും പറയാനുമുള്ള കഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 24-നകം യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റ് സമുദായക്കാരെയും പരിഗണിക്കും.

ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു

കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാറിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 29 നകം മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനിൽ (നാലാം നില), തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 – 2339696.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments