HomeLatest Jobബാർട്ടൺ ഹിൽ ഗവ.എൻജിനിയറിങ് കോളേജിൽ ജോലി നേടാം - ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്,...

ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിങ് കോളേജിൽ ജോലി നേടാം – ക്ലർക്ക് കം അക്കൗണ്ടന്റ്, ഓഫീസ് അറ്റൻഡന്റ്, വാച്ച്മാൻ തുടങ്ങിയ ജോലി ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിങ് കോളജില്‍ താത്കാലിക നിയമനം

തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ.എൻജിനിയറിങ് കോളജിലെ വിവിധ വിഭാഗങ്ങളിൽ കരാറടിസ്ഥാനത്തിൽ ക്ലർക്ക് കം അക്കൗണ്ടന്റ്/ ഓഫീസ് അറ്റൻഡന്റ്/ വാച്ച്മാൻ എന്നീ തസ്കികകളിലെ ഒഴിവുകളിൽ താത്കാലിക നിയമനം നടത്തും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ജൂൺ 12 മുതൽ 16 വരെ http://www.gecbh.ac.in എന്ന വെബ്സൈറ്റ് മുഖേന അപേക്ഷിക്കണം. അപേക്ഷ സമർപ്പിച്ചവർ ജൂൺ 20 ന് രാവിലെ 10 ന് എഴുത്തു പരീക്ഷ / സ്കിൽ ടെസ്റ്റ്/ ഇന്റർവ്യൂ –ന് കോളജിൽ ഹാജരാകണം.

സാഫ് മിഷൻ കോ ഓർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു

മൽസ്യ വകുപ്പിന് കീഴിലെ സാഫ് (സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമന്‍) സൂക്ഷ്മ തൊഴില്‍ സംരംഭങ്ങളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്ജില്ലാ അടിസ്ഥാനത്തില്‍ മിഷന്‍ കോ ഓർഡിനേറ്ററെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത- എംഎസ്ഡബ്യു കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് / എംബിഎ മാര്‍ക്കറ്റിംഗ്. ഇരുചക്രവാഹന ലൈസന്‍സ് അഭിലഷണീയം. പ്രായപരിധി- 35 വയസില്‍ കവിയരുത്.
താല്പര്യമുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനാവശ്യമായ രേഖകളുടെ പകര്‍പ്പ് സഹിതം വെള്ള കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജൂണ്‍ 14 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി
സമർപ്പിക്കണം. വിലാസം: ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി പൈനാവ് പി.ഒ. പിന്‍- 685603 . ഇമെയില്‍- [email protected] . വൈകികിട്ടുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.ഫോൺ : 04862 233226

റിസർച്ച് അസിസ്റ്റന്റ് ഒഴിവ്

സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്റർ കേരള-യിൽ ഒഴിവുള്ള മൂന്ന് റിസർച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാർ നിയമനം നടത്തുന്നു. സയൻസ്, ഹെൽത്ത്, സോഷ്യൽ സയൻസ് വിഷയങ്ങളിലുള്ള ബിരുദവും, എം.പി.എച്ച്/എം.എസ്.സി നഴ്സിംഗ്/എം.എസ്.ഡബ്ല്യൂ എന്നിവയിലുള്ള ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. പ്രായപരിധി 35 വയസ്. അപേക്ഷകൾ ജൂൺ 20 വൈകിട്ട് അഞ്ചിന് മുൻപായി സമർപ്പിക്കണമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.shsre.kerala.gov.in.

വുമൺ കാറ്റിൽ കെയർ വർക്കർ നിയമനം

കോട്ടയം: ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2024- 25 മിൽക്ക് ഷെഡ് വികസന പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ കാറ്റിൽ കെയർ വർക്കർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. 18 നും 45 നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാം അഭിലഷണീയം. വനിതകളും ക്ഷീരവികസനയൂണിറ്റ് പരിധിയിൽ താമസിക്കുന്നവരുമായവർ മാത്രമെ അപേക്ഷിക്കേണ്ടതുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 രൂപ ഇൻസെന്റീവ് ലഭിക്കും. അപേക്ഷകർ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പു സഹിതം ജൂൺ 14 ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ബന്ധപ്പെട്ട ക്ഷീരവികസനയൂണിറ്റിൽ സമർപ്പിക്കണം. അപേക്ഷാഫോം അതത് ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ ലഭിക്കുന്നതാണ്.വിശദവിവരത്തിന് ഫോൺ: 0481-2562768

കേരള വാട്ടർ അതോറിറ്റിയില്‍ താത്കാലിക നിയമനം

കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ, പെരുവളത്തുപറമ്പയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഓപ്പറേറ്റർ ( യോഗ്യത- എൻ ടി സി ഇലക്ട്രിക്കൽ) , ഇലക്ട്രീഷ്യൻ ( യോഗ്യത- എൻ ടി സി ഇലക്ട്രിക്കൽ) എന്നീ തസ്തികകളിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ജൂൺ 12 ന് മുൻപായി ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ അപേക്ഷ നൽകേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിക്കുന്നു. ഫോൺ: 0497 2700069

മൃഗസംരക്ഷണ വകുപ്പില്‍ ഡ്രൈവർ നിയമനം

ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പില്‍ ദേവികുളം ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഒന്നാമത്തെ ഷിഫ്റ്റിലേയ്ക്കും ദേവികുളം, അഴുത, അടിമാലി ബ്ലോക്കുകളിലെ രാത്രികാല അടിയന്തിരമൃഗചികിത്സാസേവനത്തിലേയ്ക്കും ഡ്രൈവര്‍ കം അറ്റന്റന്റിനെ കരാര്‍ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മിനിമം യോഗ്യത: എസ് എസ് എൽ സി പാസ്സായ സര്‍ട്ടിഫിക്കറ്റും എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സുമാണ്. ജൂണ്‍ 13 വ്യാഴാഴ്ച രാവിലെ 11 -ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകേണ്ടതാണ്. നിയമനം 90 ദിവസം വരെ ആയിരിക്കും. ദേവികുളം, അഴുത, അടിമാലി ബ്ലോക്കില് നിന്നുള്ള ഉദ്യോഗാര്ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്.

ഡയറി പ്രൊമോട്ടർ നിയമനം

കോട്ടയം: ക്ഷീര വികസന വകുപ്പ് വാർഷിക പദ്ധതി 2024- 25 തീറ്റപ്പുൽകൃഷി നടപ്പാക്കുന്നതിന് വേണ്ടി ജില്ലയിലെ 12 ക്ഷീരവികസന യൂണിറ്റുകളിൽ കരാറടിസ്ഥാനത്തിൽ ഡയറി പ്രൊമോട്ടറെ നിയമിക്കുന്നു. 18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാം അഭിലഷണീയം. ക്ഷീരവികസനയൂണിറ്റ് പരിധിയിൽ താമസിക്കുന്നവർ മാത്രമെ അപേക്ഷിക്കേണ്ടതുള്ളൂ. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 8000 രൂപ ഇൻസെന്റീവ് ലഭിക്കും. അപേക്ഷകർ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച് തിരിച്ചറിയൽ കാർഡ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പു സഹിതം ജൂൺ 14 ന് ഉച്ചകഴിഞ്ഞ് മൂന്നിനകം ബന്ധപ്പെട്ട ക്ഷീരവികസനയൂണിറ്റിൽ സമർപ്പിക്കണം. അപേക്ഷാഫോം അതത് ക്ഷീരവികസനയൂണിറ്റ് ഓഫീസിൽ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481-2562768

RELATED ARTICLES

Latest Jobs

Recent Comments