HomeLatest Jobഅടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ഒഴിവുകള്‍, ഇന്റര്‍വ്യൂ മാത്രം

അടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ഒഴിവുകള്‍, ഇന്റര്‍വ്യൂ മാത്രം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Temp Jobs
Kerala Temp Jobs

ഡാറ്റാ എൻട്രി ഓപ്പറേറ്ററെ നിയമിക്കുന്നു

കേരള തീരദേശ പരിപാലന അതോറിറ്റിയിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് തസ്തികകളിൽ കരാറിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 29 നകം മെമ്പർ സെക്രട്ടറി, കേരള തീരദേശ പരിപാലന അതോറിറ്റി, കെ.എസ്.ആർ.ടി.സി ബസ് ടെർമിനിൽ (നാലാം നില), തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: 0471 – 2339696.

ബ്ലോക്ക് കോര്‍ഡിനേറ്റര്‍: താത്കാലിക നിയമനം

ആലപ്പുഴ: ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലോക്ക് കോര്‍ഡിനേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. രണ്ട് ഒഴിവുകളാണുള്ളത്. ആലപ്പുഴ ജില്ലയിലുള്ള ഓപ്പണ്‍, ഈഴവ/തിയ്യ/ബില്ലവ വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം. ശമ്പളം: 20,000 രൂപ. പ്രായം 01-01-2024 ന് 18 നും 35 നുമിടയില്‍ യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം, ടെക്നോളജി ആന്റ് സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷനില്‍ രണ്ട് വര്‍ഷ പ്രവൃത്തി പരിചയം, പ്രാദേശിക ഭാഷ എഴുതാനും വായിക്കാനും പറയാനുമുള്ള കഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ ഓഗസ്റ്റ് 24-നകം യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് എത്തണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ മറ്റ് സമുദായക്കാരെയും പരിഗണിക്കും.

ഫിഷറീസ് വകുപ്പില്‍ നിയമനം

ഫിഷറീസ് വകുപ്പ് ജില്ലയില്‍ ഫിഷ് ക്യാച്ച് അസ്സസ്‌മെന്റ് സര്‍വ്വെക്ക് അപേക്ഷ ക്ഷണിച്ചു. ബി.എഫ്.എസ്.സി ബിദുദം, ഫിഷറീസ് ടാക്‌സോണമി, ഫിഷറീസ് സ്റ്റാറ്റിസ്റ്റിക്‌സ്, ഫിഷറീസ് സയന്‍സില്‍ മാസ്റ്റര്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പുമായി ഓഗസ്റ്റ് 23 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, പൂക്കോട് തടാകം, ലക്കിടി പി.ഒ, 673578 വയനാട് വിലാസത്തില്‍ നല്‍കണം. ഫോണ്‍-7559866376, 8921491422, 9847521541

എന്‍ജിനീയറിങ് കോളേജില്‍ നിയമനം

തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളേജില്‍ മെക്കാനിക്കല്‍-സിവില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ട്രേഡ്സ്മാന്‍ താത്ക്കാലിക ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ഐ.ടി.ഐ, ടി.എച്ച്.എല്‍.സി/വി.എച്ച്.എസ്.സി യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഓഗസ്റ്റ് 22 ന് രാവിലെ 9.30 ന് കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍- 04935 257321

ഹാച്ചറി പ്രോജക്ട് അസിസ്റ്റന്റ്

കാരാപ്പുഴ മത്സ്യവിത്ത് പരിപാലന കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സില്‍ പ്രൊഫഷണല്‍ ബിരുദം, അക്വാകള്‍ച്ചര്‍ ബിരുദാനന്തര ബിരുദം, സുവോളജിയില്‍ ബിരുദാനന്തര ബിരുദവും മത്സ്യഹാച്ചറികളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കിന്റെ പകര്‍പ്പുമായി അപേക്ഷ ഓഗസ്റ്റ് 23 ന് വൈകിട്ട് അഞ്ചിനകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ വയനാട്, പൂക്കോട് തടാകം, ലക്കിടി പി ഒ, 673576 വിലാസത്തില്‍ നല്‍കണം. ഫോണ്‍ 7559866376, 8921491422, 9847521541

കൗണ്‍സിലര്‍ നിയമനം

പീരുമേട് സർക്കാർ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (തമിഴ് മീഡിയം) 2024-25 അധ്യയന വര്‍ഷത്തേക്ക് കൗണ്‍സിലര്‍മാരെ നിയമിക്കുന്നു. സൈക്കോളജി, സോഷ്യല്‍ വര്‍ക്ക് ,സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രവൃത്തിപരിചയവുമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികൾക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം 2 (ആണ്‍-1, പെണ്‍-1) പ്രതിമാസ വേതനം 20000രൂപ.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, (പ്രവൃത്തി പരിചയം കാണിക്കുന്നതുള്‍പ്പെടെ ) സഹിതം ആഗസ്റ്റ് 31 വൈകീട്ട് 5 മണിക്ക് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസ്, കളക്ടറേറ്റ്, പൈനാവ് പി ഒ. ഇടുക്കി 685603 എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-296297

ജിം ട്രെയിനർ ഒഴിവ്

എറണാകുളം ജനറൽ ആശുപത്രി വികസന സൊസൈറ്റി മുഖേന ജിം ട്രെയിനർ തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിന് വനിതാ ഉദ്യോഗാർഥികൾക്കായി ആഗസ്റ്റ് 22 ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തും. ഡിപ്ലോമ ഇൻ പേഴ്സണൽ ട്രയിനിംഗ് (ഡിപിടി), പ്രസ്തുത തസ്തികയിലെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. ഉയർന്ന പ്രായപരിധി 40 വയസ്.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും 0484-238600 എന്ന നമ്പറിൽ ബന്ധപ്പെടാം.

നഴ്സിങ് ഓഫീസർ അഭിമുഖം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിന് ആഗസ്റ്റ് 23ന് രാവിലെ 10.30ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. പ്ലസ്ടു സയൻസ് അല്ലെങ്കിൽ തത്തുല്യം, ബി.എസ്.സി നഴ്സിങ് അല്ലെങ്കിൽ മൂന്ന് വർഷത്തിൽ കുറയാത്ത ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി കോഴ്സ്, കേരള നഴ്സസ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കാത്ത് ലാബ് എക്സ്പീരിയിൻസുള്ളവർക്ക് മുൻഗണന ലഭിക്കും.
താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും പ്രവൃത്തിദിവസങ്ങളിൽ 0484-2386000 എന്ന നമ്പറിൽ ബന്ധപ്പെടാം.

കൗൺസിലർ, കേസ് വർക്കർ നിയമനം

ജില്ലാ ചൈൽഡ് ഹെല്‍പ് ലൈൻ ഓഫീസിലേക്ക് കൗൺസിലർ, കേസ് വർക്കർ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നു. കൗൺസിലർ തസ്തികയിലേക്ക് സോഷ്യോളജി/ സൈക്കോളജി/ സോഷ്യൽ വർക്ക്/ പബ്ലിക് ഹെൽത്ത് എന്നിവയിലുള്ള ബിരുദം അല്ലെങ്കിൽ കൗൺസിലിങ് ആന്റ് കമ്മ്യൂണിക്കേഷനിലുള്ള പി ജി ഡിപ്ലോമയാണ് യോഗ്യത. കേസ് വർക്കർ തസ്തികയിലേക്ക് പ്ലസ്ടുവാണ് യോഗ്യത. ‌ താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ മഞ്ചേരി മിനി സിവിൽ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈൽഡ് പ്രൊട്ടക്‍ഷൻ യൂണിറ്റിൽ ആഗസ്റ്റ് 27 ന് വൈകീട്ട് അഞ്ചിനു മുമ്പായി നേരിട്ടോ തപാലായോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 8281899469, 9544675924.

ബ്ലഡ് ബാങ്ക് ടെക്നിഷ്യൻ നിയമനം

പെരിന്തൽമണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് മാനേജിങ് കമ്മറ്റിയുടെ നേതൃതത്തിൽ പ്രവർത്തിക്കുന്ന ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ അസിസ്റ്റന്റ്, ബ്ല‍ഡ് ബാങ്ക് ടെക്നിഷ്യൻ ട്രെയിനി എന്നീ തസ്തികകളിലേക്കാണ് നിയമനം. ബ്ലഡ് ബാങ്ക് ടെക്നിഷ്യന്‍ ട്രെയിനിക്ക് ബി.എസ്.സി എം.എല്‍.ടി/ ഡി.എം.എല്‍.ടി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ബ്ലഡ് ബാങ്കില്‍ ആറു മാസത്തെ പ്രവൃത്തി പരിചയം (ബി.എസ്.ടി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക്)/ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം (‍ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക്) എന്നിവയാണ് യോഗ്യതകള്‍. വി.എച്ച്.എസ്.ഇ എം.എല്‍.ടി വിജയിച്ച, ബ്ലഡ് ബാങ്കില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്കും അപേക്ഷിക്കാം. ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ അസിസ്റ്റന്റിന്റെ ഒരു ഒഴിവും ടെക്നീഷ്യന്‍ ട്രെയിനിയുടെ മൂന്ന് ഒഴിവുകളുമാണുള്ളത്. യോഗ്യരായവർ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും, കോപ്പിയും, ബയോഡാറ്റയും സഹിതമുള്ള അപേക്ഷ ആഗസ്റ്റ് 22 ന് വൈകീട്ട് നാലു മണിക്ക് മുമ്പായി ബ്ലഡ് ബാങ്ക് ഓഫീസിൽ സമര്‍പ്പിക്കണം. ആഗസ്റ്റ് 24 ന് ന് രാവിലെ 10 മണിക്ക് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04933 226322.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments