കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
ക്ലറിക്കൽ അസ്സിസ്റ്റന്റ്റ് ഒഴിവ്
പുല്ലേപ്പടിയിലുള്ള സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന ക്ലറിക്കൽ അസിസ്റ്റൻ്റിനെ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു.
ബി. കോം / ബി എസ് സി കമ്പ്യൂട്ടർ സയൻസ് (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം) യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അവസരം.
താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ രേഖകളും ബയോ ഡാറ്റയും സഹിതം മാർച്ച് ആറിന് രാവിലെ 10.30 ന് പുല്ലേപ്പടിയിലുള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
കൂടുതൽ വിവരങ്ങൾക്ക് : 0484 2401016
ജവഹര്‍ ബാലഭവനില്‍ താല്‍ക്കാലിക നിയമനം
ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ – മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി വിവിധ ഒഴിവുകളിലേക്ക് മാര്‍ച്ച് 21ന് രാവിലെ 10ന് അഭിമുഖം നടത്തുന്നു. ഇന്‍സ്ട്രക്ടര്‍ (പ്രീപ്രൈമറി ടീച്ചര്‍ – 3, സംഗീതം – 1, ചിത്രകല – 1), അസിസ്റ്റന്റ് (ശില്പകല, ജൂഡോ, മാജിക്, കമ്പ്യൂട്ടര്‍, നൃത്തം, ഗിറ്റാര്‍, കുങ്ഫു – ഓരോ ഒഴിവുകള്‍ വീതം), ഹെല്‍പ്പര്‍ (ക്രാഫ്റ്റ്, ചിത്രകല, വയലിന്‍ – ഓരോ ഒഴിവുകള്‍ വീതം) എന്നിങ്ങനെയാണ് നിയമനം. യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം ചെമ്പൂക്കാവിലുള്ള ജവഹര്‍ ബാലഭവന്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0487- 2332909.
ജവഹര്‍ ബാലഭവനില്‍ അഭിമുഖം
ജവഹര്‍ ബാലഭവനില്‍ ഏപ്രില്‍ – മെയ് അവധിക്കാല ക്യാമ്പ് നടക്കുന്നതിന്റെ ഭാഗമായി സ്വീപ്പര്‍ (4), ആയ (4), ഗേറ്റ് കീപ്പര്‍ (1- മുന്‍ഗണന എക്‌സ് സര്‍വീസ് / റിട്ട. പൊലീസ്) എന്നീ തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 23ന് രാവിലെ 10ന് നടത്തുന്ന അഭിമുഖത്തിന് യോഗ്യത തെളിയിക്കുന്ന അസല്‍ പ്രമാണങ്ങള്‍ സഹിതം ചെമ്പൂക്കാവിലുള്ള ജവഹര്‍ ബാലഭവന്‍ ഓഫീസില്‍ എത്തണം. ഫോണ്‍: 0487- 2332909.
നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം
എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി / എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം.
6 മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്‌റ്റൈപന്‍ഡും നല്‍കുന്നതാണ്. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. നവകേരളം കര്‍മപദ്ധതി നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം www.careers.haritham.kerala.gov.in മുഖേന 2024 മാര്‍ച്ച് 10 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. പ്രായപരിധി 27 വയസ്സ്.
സൈക്ക്യാട്രിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് അഭിമുഖം
ആലപ്പുഴ: ജില്ല മാനസികാരോഗ്യ പദ്ധതി വഴി മാവേലിക്കര വിമുക്തി ഡി-അഡിക്ഷന്‍ സെന്ററിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. മെഡിക്കല്‍ ഓഫീസര്‍(ഒരൊഴിവ്), സൈക്ക്യാട്രിസ്റ്റ് (ഒരൊഴിവ്), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (ഒരൊഴിവ്) തസ്തികളിലേക്കാണ് നിയമനം.
ഇതിലേക്കുള്ള അഭിമുഖം ആലപ്പുഴ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മാര്‍ച്ച് ആറിന് രാവിലെ 10.30-ന് നടത്തും. യോഗ്യത: മെഡിക്കല്‍ ഓഫീസര്‍( എം.ബി.ബി.എസും ടി.സി.എം.സി. രജിസ്ട്രേഷനും), സൈക്കാട്രിസ്റ്റ്(പി.ജി, ഡിഗ്രി, ഡിപ്ലോമ ഇന്‍ സൈക്യാട്രി), ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് (എംഫില്‍, ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി ഡി.സി.പി.യും ആര്‍.സി.ഐ. രജിസ്ട്രേഷനും) താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കുക. വിവരങ്ങള്‍ക്ക്: 0477 2251650
ലാബ് അസിസ്റ്റന്റ് ഒഴിവ്
കോട്ടയം: ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ലാബ് അസിസ്റ്റന്റ് തസ്തികയിൽ ഭിന്നശേഷിക്കാർക്കായി ( കാഴ്ച പരിമിതർ) സംവരണം ചെയ്ത താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യവും അഗീകൃത കെമിക്കൽ / ഫിസിക്കൽ ലബോറട്ടറിയിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 2024 ജനുവരി ഒന്നിന് 41 വയസ് കവിയരുത്. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 15 നു മുമ്പായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
നഴ്സിങ് അസിസ്റ്റന്റ് നിയമനം
നൂല്‍പ്പുഴ കുടുംബാരോഗ്യകേന്ദ്രത്തില്‍ ഫിസിയോ തെറാപ്പി നഴ്സിങ് അസിസ്റ്റന്റ് നിയമനം നടത്തുന്നു. യോഗ്യത എസ്.എസ്.എല്‍.സി. താത്പര്യമുള്ളവര്‍ ബയോഡാറ്റ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മാര്‍ച്ച് ഏഴിന് രാവിലെ 10 ന് നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണം. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍.04936 270604, 7736919799.
ആര്‍.ബി.എസ്.കെ കോ-ഓഡിനേറ്റര്‍ നിയമനം
ആരോഗ്യ കേരളത്തിന് കിഴില്‍ ആര്‍.ബി.എസ്.കെ കോ-ഓഡിനേറ്റര്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എം.എസ്.സി നഴ്സിങ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്ട്രേഷനുള്ള ബി.എസ്.സി നഴ്സിങ് യോഗ്യതയുള്ളവരെയും പരിഗണിക്കും. പ്രായപരിധി 40 വയസ്സ്. താത്പര്യമുള്ളവര്‍ മാര്‍ച്ച് 10 ന് രാവിലെ 10 നകം [email protected] ലും കൈനാട്ടി ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ നേരിട്ടും അപേക്ഷ നല്‍കണം. ഫോണ്‍: 04936 202771.
മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍
നാഷണല്‍ ആയുഷ് മിഷന്‍ വഴി മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയില്‍ തില്ലങ്കേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ കരാര്‍ നിയമനം നടത്തുന്നു. 40 വയസില്‍ താഴെയുള്ള ജി എന്‍ എം നഴ്‌സിങ് കഴിഞ്ഞവര്‍ക്ക് മാര്‍ച്ച് 12ന് ഉച്ചക്ക് രണ്ട് മണിക്ക് തില്ലങ്കേരി ഗവ.ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കാം. ഫോണ്‍: 0490 2405535.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ 13ന്
കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും ആധാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം മാര്‍ച്ച് 13ന് രാവിലെ 11 മണിക്ക് പരിയാരത്തുള്ള ഗവ.ആയുര്‍വേദ കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0497 2800167.
ഡെന്റല്‍ ഹൈജീനിസ്റ്റ് നിയമനം
ആരോഗ്യ കേരളത്തിന് കീഴില്‍ കരാറടിസ്ഥാനത്തില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് തസ്തികയിൽ നിയമിക്കുന്നു. ഡെന്റല്‍ ഹൈജീനില്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായവര്‍ മാര്‍ച്ച് 10ന് രാവിലെ 10 നകം സര്‍ട്ടിഫിക്കറ്റുകൾ, തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പുകൾ [email protected] ലും ആരോഗ്യകേരളം ജില്ലാ ഓഫിസിലും നേരിട്ട് നൽകണം. ഫോണ്‍: 04936 202771.
സോഷ്യല്‍ വര്‍ക്കറുടെ ഒഴിവ്
സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ കാസര്‍കോട് പരവനടുക്കം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തില്‍ സോഷ്യല്‍ വര്‍ക്കറെ 25000 രൂപ പ്രതിമാസ വേതനത്തില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുന്നു. ഒരു വര്‍ഷമാണ് കരാര്‍ കാലാവധി. 2024 ജനുവരി ഒന്നിന് 25നും 45നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബിരുദം ഉണ്ടായിരിക്കണം. ബിരുദാനന്തരബിരുദം ഉള്ളവര്‍ക്കും സര്‍ട്ടിഫൈഡ് കൗണ്‍സലിംഗ് കോഴ്‌സ് പാസായവര്‍ക്കും മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍/ സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം.
സാമൂഹ്യ നീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രൊജക്ടുകളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാര്‍ച്ച് 11ന് രാവിലെ 10.30ന് കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്നതിനുള്ള രേഖകള്‍ സഹിതം എത്തണം.
നിയമിക്കപ്പെടുന്നവര്‍ താമസക്കാരുടെ വ്യക്തിഗത പരിചരണ പദ്ധതികള്‍ തയ്യാറാക്കുക, കൗണ്‍സിലിംഗ് നല്‍കുക, പുനരധിവാസത്തിനായുള്ള നടപടികള്‍ സ്വീകരിക്കുക, വിനോദപരിപാടികളുടെ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക, ജില്ലാതലത്തില്‍ വയോജന മേഖലയുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വ്വഹിക്കുക, ആവശ്യാനുസരണം ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങളും ഗൃഹ സന്ദര്‍ശനവും നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുക, മെയിന്റനന്‍സ് ട്രൈബ്യൂലുകള്‍, ഡി.എല്‍.എസ്.എ എന്നിവയുമായി ചേര്‍ന്ന് കൊണ്ട് നിയമ സേവനങ്ങള്‍ ഉറപ്പ് വരുത്തുക മുതലായ ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടതാണ്. ഫോണ്‍ 04994 239726, 8714619983.