HomeLatest Jobഇന്ന് വന്ന സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ - നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം

ഇന്ന് വന്ന സര്‍ക്കാര്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ – നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Today Govt Job Updates
Today Govt Job Updates

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷണ പദ്ധതിയിൽ ഒഴിവുകൾ

തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടപ്പിലാക്കുന്ന ‘Scale up production of plants for large scale multiplication of high value medicinal plants of the western Ghats by Micropropagation (in vitro) for commercial cultivation/ custom farming at Chhattisgarh state’ എന്ന ഗവേഷണ പദ്ധതിയിൽ താൽക്കാലിക ഒഴിവുകളിലേക്ക് (6 മാസത്തേക്ക്) അപേക്ഷ ക്ഷണിച്ചു. സീനിയർ പ്രോജക്ട് ഫെല്ലോ /ടിഷ്യു കൾച്ചർ കൺസൾട്ടന്റ്, ടെക്നിക്കൽ അസിസ്റ്റന്റ്/ഫീൽഡ് അസിസ്റ്റന്റ് തസ്തികകളിലാണ് ഒഴിവുകൾ.
സീനിയർ പ്രോജക്ട് ഫെല്ലോ /ടിഷ്യു കൾച്ചർ കൺസൾട്ടന്റ് തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ബയോടെക് നോളജിലോ ബോട്ടണിയിലോ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്ലാന്റ് ടിഷ്യു കൾച്ചർ (പ്ലാന്റുകളും പ്രൊഡക്ഷനും മദർ സ്റ്റോക്ക് മെയിന്റനൻസും)/ ഔഷധ സസ്യങ്ങളുടെ വൻതോതിലുള്ള പ്രചാരണത്തിൽ പരിചയം. വൈവിധ്യമാർന്ന ഔഷധ സസ്യങ്ങളുടെ എക്സ്-സിറ്റു ജംപ്ലാസം മെയിന്റനൻസ്, സ്‌കെയിൽ അപ്പ് പ്രൊഡക്ഷൻ സിസ്റ്റങ്ങൾ/എലൈറ്റ് ലൈനുകളുടെ ഇൻ വിട്രോ മോർഫോജെനിക് സിസ്റ്റങ്ങളിൽ കുറഞ്ഞത് രണ്ടു മുതൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഫെല്ലോഷിപ്പ് പ്രതിമാസം 35,000 രൂപ + എട്ട് ശതമാനം എച്ച്.ആർ.എ.

ടെക്നിക്കൽ അസിസ്റ്റന്റ് / ഫീൽഡ് അസിസ്റ്റന്റ് തസ്തികയിൽ രണ്ട് ഒഴിവുണ്ട്. ബോട്ടണിയിലോ ലൈഫ് സയൻസിലോ അഗ്രികൾച്ചറിലോ ഹോർട്ടികൾച്ചറിലോ അല്ലെങ്കിൽ അനുബന്ധ കോഴ്സുകളിലോ ഉള്ള ഒന്നാം ക്ലാസ് ബിരുദം ഉണ്ടായിരിക്കണം. പ്ലാന്റ് ടിഷ്യു കൾച്ചറിൽ ആറു മാസം/ ഒരു വർഷത്തെയോ പ്രവൃത്തിപരിചയം, ഗ്രീൻ ഹൗസ് മെയിന്റനൻസ്/ മെറിക്ലോണുകളുടെ നഴ്സറി മാനേജ്മെന്റ് എന്നിവയിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. ഫെല്ലോഷിപ്പ് പ്രതിമാസം 18,000 രൂപ. പ്രായം 01.01.2024 ൽ 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃതമുള്ള വയസിളവ് ലഭിക്കും.
താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്ക റ്റുകൾ എന്നിവയും അവയുടെ പകർപ്പുകളും സഹിതം തിരുവനന്തപുരം പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ജൂൺ 21ന് രാവിലെ 10ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദവിവരങ്ങൾക്ക്: www.jntbgri.res.in.

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ വാക്-ഇൻ-ഇന്റർവ്യൂ

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് റസിഡൻഷ്യൽ ടീച്ചർ, അഡീഷണൽ ടീച്ചർ, കുക്ക്, ക്ലീനിങ് സ്റ്റാഫ് കം കുക്കിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് നിർദിഷ്ഠ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്-ഇൻ-ഇന്റർവ്യൂ നടത്തും. അപേക്ഷകർ വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അസൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 20ന് രാവിലെ 11ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം-695 002. ഫോൺ: 0471- 2348666. ഇ-മെയിൽ : [email protected], വെബ്സൈറ്റ്: www.keralasamakhya.org.

സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് താത്കാലിക നിയമനം

എറണാകുളം ഗവ ലോ കോളേജിൽ 2024-25 അധ്യയന വർഷത്തിൽ 31.03.2025 വരെ കാലയളവിലേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റീവ് തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥിയെ ആവശ്യമുണ്ട്. അടിസ്ഥാന യോഗ്യത കമ്പ്യൂട്ടർ സയ൯സിൽ ബുരുദം/ബിടെക്, എം.എസ് സി/എം.സി.എ. സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്തുളള പരിചയം അഭികാമ്യം. താത്പര്യമുളള ഉദ്യോഗാർഥികൾ ജൂൺ 21 ന് രാവിലെ 10.30 ന് വിദ്യാഭ്യാസ യോഗ്യത, ജനനതീയതി, മു൯ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം പ്രി൯സിപ്പാൾ മുമ്പാകെ ഹാജരാകണം.

പ്രോജക്ട് മാനേജർ/പ്രോജക്ട് അസോസിയേറ്റ് ഒഴിവ്

കേന്ദ്ര/ സംസ്ഥാന സർക്കാരുകളുടെ കീഴിൽ നടത്തുന്ന വിവിധ സ്കിൽ ട്രെയിനിംഗ് പ്രോജക്ടുകളിലേക്ക് പ്രോജക്ട് മാനേജർ/പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ ഉണ്ട്. പ്രോജക്ട് മാനേജർ ഒരു ഒഴിവ് , യോഗ്യത ബിടെക്/ഡിപ്ലോമ നൈപുണ്യ പരിശീലന പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ 5 വർഷത്തെ പരിചയവും. പ്രോജക്ട് അസോസിയേറ്റ് ഒഴിവ് 13. യോഗ്യത ബിടെക്/ ഡിപ്ലോമ നൈപുണ്യ പരിശീലന പദ്ധതികൾ കൈകാര്യം ചെയ്യുന്നതിൽ 2 വർഷത്തെ പരിചയം. . താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 19 നു കലൂർ ജവഹർലാൽ നെഹ്റു ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ പ്രവർത്തിക്കുന്ന ഐ എച്ച് ആർ ഡി മോഡൽ ഫിനിഷിങ് സ്കൂളിൽ രാവിലെ 10 ന് ഹാജരാകുക. കൂടുതൽ വിവരങ്ങൾക്ക് 0484 2985 252.

മോഡല്‍ റസിഡന്‍ഷ്യല്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളില്‍ വിവിധ തസ്തികകളില്‍ ജീവനക്കാരെ നിയമിക്കുന്നു. ആയ- യോഗ്യത ഏഴാം ക്ലാസ്. കുക്ക്- ഏഴാം ക്ലാസ്, ഹോട്ടല്‍ മാനേജ്‌മെന്റ്/ ഫുഡ് ആന്‍ഡ് ക്രാഫ്റ്റ് കോഴ്‌സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. എഫ്.ടി.എസ്- ഏഴാം ക്ലാസ്, ഗാര്‍ഡനര്‍ – എഴുത്തും വായനയും അറിഞ്ഞിരിക്കണം, കൃഷിപ്പണിയിലുള്ള പരിചയം.
അപേക്ഷകര്‍ക്ക് 20 വയസ് പൂര്‍ത്തിയാകണം. ഹോസ്റ്റലുകളില്‍ താമസിച്ച് ജോലി നിര്‍വഹിക്കണം. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 24ന് രാവിലെ 10.30 ന് നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0480 2960400.

കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം

നായരങ്ങാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കരാറടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. യോഗ്യത- നിശ്ചിത ട്രേഡില്‍ ലഭിച്ച ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി ലീവിങ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എസ്.എസ്.എല്‍.സി, നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ കേരള എന്‍ജിനീയറിങ് പരീക്ഷ / വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എന്നിവയില്‍ നിശ്ചിത ട്രേഡിലുള്ള വിജയവും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. പ്രതിമാസ വേതനം 19950 രൂപ. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 25നകം ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി- 680307 വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0480 2706100.

സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രയിനി

തിരുവനന്തപുരം സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ തമിഴ് അപ്രന്റീസ് ട്രെയിനിയെ താത്കാലികമായി ആറു മാസത്തേക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ സ്റ്റൈപന്റ് 6000 രൂപ. എസ്.എസ്.എൽ.സി, സി.എൽ.ഐ.എസ്.സി/ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ ബിരുദം എന്നിവയാണ് യോഗ്യത. തമിഴ് ഒരു വിഷയമായി പഠിക്കുകയോ അല്ലെങ്കിൽ തമിഴ് മാധ്യമത്തിൽ വിദ്യാഭ്യാസം നടത്തുകയോ ചെയ്തിരിക്കണം. പ്രായപരിധി 18-36 വയസ്. രണ്ട് ഒഴിവുകളുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിശദമായ ബയോഡേറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നീ രേഖകൾ സഹിതം ജൂൺ 20നു രാവിലെ 11.30ന് സ്റ്റേറ്റ് ലൈബ്രേറിയൻ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം.

മഹിള സമഖ്യ സൊസൈറ്റിയില്‍ വാക്ക് ഇൻ ഇന്റർവ്യൂ 19ന്

കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ പാലക്കാട് പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് സ്റ്റാഫ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിൽ നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്കായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. അപേക്ഷകർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ജൂൺ 19ന് രാവിലെ 11ന് പാലക്കാട് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇമെയിൽ: [email protected], വെബ്സൈറ്റ്: www.keralasamakhya.org .

സ്വീപ്പർ കം സാനിട്ടറി വർക്കർ

തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എഞ്ചിനിയറിങ് കോളേജിലെ പി.ടി.എ ഓഫീസിനു കീഴിലുള്ള സ്വീപ്പർ കം സാനിട്ടറി വർക്കറുടെ ഒഴിവകളിലേക്കുള്ള താൽകാലിക നിയമനം നടത്തുന്നതിനായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂൺ 19നു രാവിലെ 10ന് ഹാജരാകണം. മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനവും ഇതേ മേഖലയിലുള്ള പ്രവർത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2300484.

ഡാറ്റാ അസിസ്റ്റന്റ് കം ഡാറ്റ അനലിസ്റ്റ്

തിരുവനന്തപുരം ഗവൺമെന്റ് കോളജ് ഫോർ വിമൺ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിൽ ഡാറ്റാ അസിസ്റ്റന്റ് കം ഡാറ്റ അനലിസ്റ്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. 6 മാസത്തേക്കുള്ള കരാർ തസ്തികയാണിത്. 20385 രൂപ പ്രതിമാസം ശമ്പളം നൽകും. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടെ ബിരുദാനന്തര ബിരുദവും നേടിയിരിക്കണം. കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവും ഇംഗ്ലീഷിൽ നല്ല ആശയ വിനിമയ വൈദഗ്ധ്യവുമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന. ജൂൺ 24 നു രാവിലെ 10.30 നു കോളജിൽ നടത്തുന്ന വാക്-ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments