HomeLatest Jobകേരള വനിതാ കമ്മിഷനിൽ ജോലി നേടാം | Kerala Women's Commission Job Vacancy 2023

കേരള വനിതാ കമ്മിഷനിൽ ജോലി നേടാം | Kerala Women’s Commission Job Vacancy 2023

കേരള വനിതാ കമ്മിഷനിൽ ജോലി നേടാം | Kerala Women’s Commission Job Vacancy 2023: കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു വനിതാ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം. നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ മേയ് മൂന്നിനകം ലഭ്യമാക്കണം.

Kerala Govt Temporary Jobs 2023 March 03
Kerala Govt Temporary Jobs 2023 March 03

മറ്റു താല്‍ക്കാലിക ജോലി ഒഴിവുകള്‍

സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ

അച്ചന്‍കോവില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ബി എ എം എസ് ഡിഗ്രിയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ എ ക്ലാസ് രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി: 18-38 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ടാകും. ശമ്പളം: പ്രതിദിനം 1455 പ്രകാരം പ്രതിമാസം പരമാവധി 39285 രൂപ. താത്പര്യമുള്ളവര്‍ അസല്‍ രേഖകളും പകര്‍പ്പും സഹിതം ഏപ്രില്‍ 26ന് രാവിലെ 10.30ന് ആശ്രാമത്തുള്ള ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0474 2763044.

സ്പോർട്സ് ഓഫീസർ ഡെപ്യൂട്ടേഷൻ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ ‘സ്പോർട്സ് ഓഫീസർ’ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ശമ്പളം: 26,500-56,700. കാലാവധി: ഒരു വർഷം. പൊതുവിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചർ തസ്തികയിലുള്ള ജീവനക്കാർ ആയിരിക്കണം.
അപേക്ഷകൾ ഏപ്രിൽ 24ന് വൈകുന്നേരം 5 മണിക്ക് മുമ്പായി പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം-നന്ദാവനം റോഡ്, നന്ദാവനം, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ ലഭിക്കണം.

ജൂനിയർ റിസേർച്ച് ഫെല്ലോ

പീച്ചി കേരള വന ഗവേഷണ സ്ഥാപനത്തിൽ ജൂനിയർ റിസേർച്ച് ഫെല്ലോയുടെ താത്ക്കാലിക ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. 2024 മാർച്ച് 26 വരെയാണ് ഗവേഷണ കാലാവധി. കൂടുതൽ വിവരങ്ങൾക്ക് www.kfri.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഡോക്ടര്‍, സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് ഒഴിവ്

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ സി.എച്ച്.സി ബദിയഡുക്കയില്‍ സായാഹ്ന ഒ.പിയിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഡോക്ടര്‍ (2 ഒഴിവ്, യോഗ്യത എം.ബി.ബി.എസ്, മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം), സ്റ്റാഫ് നഴ്‌സ് (ഒരു ഒഴിവ്, യോഗ്യത ജനറല്‍ നഴ്‌സിംഗ്, മിഡ്‌വൈഫറി നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം), ഫാര്‍മസിസ്റ്റ് (ഒരു ഒഴിവ്, ഫാര്‍മസിയില്‍ ബിരുദം/ ഡിപ്ലോമ, ഫാര്‍മസി കൗണ്‍സിലില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം). മേഖലയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്കും പ്രദേശവാസികള്‍ക്കും മുന്‍ഗണന. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഏപ്രില്‍ 25ന് രാവിലെ 11ന് സി.എച്ച്.സി ബദിയഡുക്കയില്‍. ഫോണ്‍ 04998 285716.

ജൂനിയര്‍ എഞ്ചിനീയര്‍ അപേക്ഷ ക്ഷണിച്ചു

ജില്ലാ നിര്‍മ്മിതി കേന്ദ്രം കാസര്‍കോട് അഞ്ച് ജൂനിയര്‍ എഞ്ചിനീയര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും സിവില്‍ എഞ്ചിനീയറിംഗ് ബിരുദം അല്ലെങ്കില്‍ പോളിടെക്‌നിക്കില്‍ നിന്നും ഡിപ്ലോമ യോഗ്യത നേടിയവരും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. സെക്കന്‍ഡറി തലം മുതല്‍ ഓരോ പരീക്ഷയിലും ലഭിച്ച മാര്‍ക്ക് / ഗ്രേഡ് വിവരങ്ങള്‍ അടക്കം ഫോട്ടോ പതിപ്പിച്ച ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏപ്രില്‍ 29ന് വൈകിട്ട് നാല് വരെ അപേക്ഷ തപാല്‍ വഴി സ്വീകരിക്കും. പ്രായപരിധി 35 വയസ്സ്. വിലാസം ജനറല്‍ മാനേജര്‍, ജില്ലാ നിര്‍മിതി കേന്ദ്രം, ആനന്ദാശ്രമം പി.ഒ, പിന്‍ 671531. ഫോണ്‍ 8921293142.

ഓവർസിയർ തസ്തികയിലേക്ക് അപേക്ഷിക്കാം

ജില്ല നിർമ്മിതി കേന്ദ്രത്തിൽ ഓവർസിയർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഐ.ടി.ഐ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) പാസ്സായിട്ടുള്ളവരും ഏതെങ്കിലും സ്ഥാപങ്ങളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. പ്രായം 35 വയസ്സിനു താഴെ. അപേക്ഷകൾ വിശദമായ ബയോഡേറ്റ സഹിതം പ്രൊജക്റ്റ്‌ മാനേജർ, ജില്ലാ നിർമ്മിത കേന്ദ്രം, ബസാർ പി.ഒ. ആലപ്പുഴ എന്ന വിലാസത്തിൽ ഏപ്രിൽ 29നകം നൽകണം. ഫോൺ: 9447482401

റിസോഴ്‌സ് പേഴ്‌സൺ നിയമനം: അപേക്ഷ ക്ഷണിച്ചു

പി.എം.എഫ്.എം.ഇ. പദ്ധതിയിലേക്ക് ജില്ലാതല റിസോഴ്‌സ് പേഴ്‌സണെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികൾക്കും ഭക്ഷ്യസംസ്‌കരണം, വ്യവസായ പദ്ധതി നിർവ്വഹണം എന്നിവയുമായി ബന്ധപ്പെട്ട് മുൻ പരിചയമുള്ള ബാങ്കുകൾ, സർക്കാർ വകുപ്പുകൾ, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ചവർക്കും അപേക്ഷിക്കാം. ബയോഡേറ്റ, ആധാറിന്റെ പകർപ്പ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ [email protected] എന്ന ഇ-മെയിൽ മുഖേനയോ ജില്ലാ വ്യവസായ കേന്ദ്രത്തിൽ നേരിട്ടോ ഏപ്രിൽ 30 നകം നൽകണം. ഫോൺ: 0477 2251272, 9400897551.

അപേക്ഷ ക്ഷണിച്ചു

കൊടകര അഡീഷണൽ ഐ സി ഡി എസ് പ്രോജക്ടിൽ വരുന്ന മറ്റത്തൂർ പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് സ്ഥിര – താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയ്യതി മേയ് 8 . ഫോൺ: 0480 2727990

അപേക്ഷ ക്ഷണിച്ചു

ഒല്ലുക്കര ബ്ലോക്കിൽ കുടുംബശ്രീ എം ഇ ആർ സിയിൽ അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 29ന് മുൻപായി കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർക്ക്‌ അപേക്ഷ നൽകേണ്ടതാണ്. ഫോൺ: 0487 2362517

ഡേറ്റാ എന്‍ട്രി നിയമനം

മെഴുവേലി ഗ്രാമപഞ്ചായത്തില്‍ നിലവിലുളള കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡേറ്റ എന്‍ട്രിക്കുമായി താത്കാലിക അടിസ്ഥാനത്തില്‍ ആളെ നിയമിക്കുന്നതിലേക്കായി ഡിപ്ലോമ (സിവില്‍ എഞ്ചിനീയറിംഗ്), ഐടിഐ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, ഐടിഐ സര്‍വെയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഏപ്രില്‍ 26 ന് മുമ്പായി പഞ്ചായത്ത് ഓഫീസില്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന് മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 0468 2257228.

ഡ്രൈവർ കം അറ്റൻഡർ നിയമനം

മലപ്പുറം ജില്ലാ നിർമ്മിതി കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഡ്രൈവർ കം അറ്റൻഡറെ നിയമിക്കുന്നു. എസ്.എസ്.എൽ.സി, ഡ്രൈവിംഗ് ലൈസൻസ്, എൽ.എം.വി ബാഡ്ജ് എന്നിവയാണ് യോഗ്യത. ഉദ്യോഗാർഥികൾ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഏപ്രിൽ 24ന് രാവിലെ 11ന് മലപ്പുറം ജില്ലാ നിർമ്മിതി കേന്ദ്രം ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം.

RELATED ARTICLES

Latest Jobs

Recent Comments