HomeLatest Jobകുടുംബശ്രീ ജില്ലാ മിഷന് കീഴിൽ ജോലി അവസരം - പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ ജോലി അവസരം – പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വാക്ക് ഇൻ ഇന്റർവ്യൂ

കുടുംബശ്രീ ജില്ലാ മിഷന് കീഴിൽ വിവിധ സി ഡി എസ്സുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താൽകാലിക ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ ക്ഷണിക്കുന്നു. യോഗ്യതകൾ: കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. സോഷ്യോളജി/ സോഷ്യൽ വർക്ക് / സൈക്കോളജി / ആന്ത്രോപ്പോളജി, വുമൺ സ്റ്റഡീസ് എന്നിവയിൽ ബിരുദം/ ബിരുദാനന്തബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. ജെൻഡർ റിസോഴ്സ് പേഴ്സണായി മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 45 വയസ്സ്.

അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം അയ്യന്തോൾ സിവിൽ ലൈൻ ലിങ്ക് റോഡിലെ സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക് ഓഫീസിൽ മെയ് 12 വെള്ളിയാഴ്ച രാവിലെ 10 മുതൽ നടക്കുന്ന നേരിട്ടുള്ള ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ – 0487 2362517, 0487 2382573

kudumbashree jobs 2023
kudumbashree jobs 2023

അക്കൗണ്ടന്റ് നിയമനം

ആര്‍.എം.എഫ് അക്കൗണ്ടിന്റെ വരവ് ചെലവ് കണക്കുകള്‍ ഓഡിറ്റ് ചെയ്ത് സാക്ഷ്യപ്പെടുത്തുന്നതിന് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 31 ന് രാവിലെ 11 വരെ കലക്ടറേറ്റ് എല്‍.ആര്‍.ജി വിഭാഗത്തില്‍ നല്‍കാമെന്ന് ഡെപ്യൂട്ടി കലക്ടര്‍ എല്‍.ആര്‍ അറിയിച്ചു. ഫോണ്‍: 0491 2505309.

അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം

മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ പുതുപ്പരിയാരം, അകത്തേത്തറ, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് പഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ നിയമനം. അതത് പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ 18 നും 46 നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. വര്‍ക്കര്‍ തസ്തികയ്ക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പറിന് എസ്.എസ്.എല്‍.സി പാസാകാത്തവരും എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെ വയസിളവ് ലഭിക്കും. അപേക്ഷ മലമ്പുഴ ശിശുവികസന പദ്ധതി ഓഫീസിലും ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളിലും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണം. അപേക്ഷ ശിശുവികസന പദ്ധതി ഓഫീസര്‍, മലമ്പുഴ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, കല്ലേപ്പുള്ളി പോസ്റ്റ്, പാലക്കാട് 678005 വിലാസത്തില്‍ മെയ് 31 ന് വൈകിട്ട് അഞ്ചിനകം നല്‍കണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2529842.

കോട്ടയം എംപ്ലോയബിലിറ്റി സെന്റർ ഇന്റർവ്യൂ

കോട്ടയം: കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ കമ്പനികളുടെ വിവിധ തസ്തികകളിലേക്ക് മേയ് ഒൻപതിന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. കോട്ടയം എംപ്ലോയബിലിറ്റി സെന്ററിലാണ് അഭിമുഖം. അക്കൗണ്ട് എക്സിക്യൂട്ടീവ്, കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ബിസിനസ് മാനേജർ, മൊബൈൽ സെയിൽസ്, അസിസ്റ്റന്റ് ബ്രാഞ്ച് മാനേജർ, ലാപ്ടോപ് സെയിൽ, ഡിജിറ്റൽ സെയിൽസ്, ബിസിനസ് ഡെവലപ്മെന്റ്, സെയിൽസ് ഓഫീസർ, ടീം മാനേജർ, സ്റ്റുഡന്റ് കൗൺസലർ, ഇമ്മിഗ്രേഷൻ കൗൺസലർ, വെബ്സൈറ്റ് ഹാൻഡ്ലിംഗ് ആൻഡ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്നീ തസ്തികകളിലാണ് അഭിമുഖം. പ്ലസ് ടു, ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 18-40. വിശദവിവരത്തിന് എംപ്ലോയബിലിറ്റി സെന്റർ കോട്ടയം എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക. ഫോൺ: 0481-2563451/2565452

എന്യൂമറേറ്റര്‍ നിയമനം

ചിറ്റൂര്‍ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിലേക്ക് 11-ാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് എന്യൂമറേറ്റര്‍മാരെ നിയമിക്കുന്നു. പട്ടഞ്ചേരി, മുതലമട, എരുത്തേമ്പതി ഗ്രാമപഞ്ചായത്തുകളിലാണ് നിയമനം. യോഗ്യത പ്ലസ് ടു/തത്തുല്യം. ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കാന്‍ അറിയണം. താത്പര്യമുള്ളവര്‍ മെയ് 10 ന് വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണമെന്ന് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. വാര്‍ഡിന് പരമാവധി 3600 രൂപ ഹോണറേറിയം ലഭിക്കും. ഫോണ്‍: 04923 291184.

അങ്കണവാടികളിൽ വർക്കർ തസ്‌തിക: അപേക്ഷ ക്ഷണിച്ചു

അങ്കമാലി ഐ.സി.ഡി.എസ് പ്രോജക്ടിന് പരിധിയിലുള്ള തുറവൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളിൽ വർക്കർ തസ്‌തികയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. തുറവൂർ ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരും 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സിൽ കവിയാത്തതുമായ വനിതകൾക്ക് അപേക്ഷിക്കാം.
അപേക്ഷകൾ മെയ് 22 ന് വൈകിട്ട് 5 വരെ അങ്കമാലി മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ഐസി.ഡി.എസ് ഓഫീസിൽ സ്വീകരിക്കും. അപേക്ഷയുടെ മാതൃക അങ്കമാലി അഡീഷണൽ ഐസി.ഡി.എസ് ഓഫീസ്, തുറവൂർ ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിൽ ലഭ്യമാണ്. ഫോൺ :0484-2459255

ഡയാലിസിസ് യൂണിറ്റിലേക്ക് താത്കാലിക നിയമനം

തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു ക്ലീനിംഗ് സ്റ്റാഫിനെ നിയമിക്കുന്നു. പത്താം ക്ലാസ് യോഗ്യത, പ്രായപരിധി 40 വയസില്‍ കവിയരുത്. തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ സ്ഥിരതാമസമുളളവര്‍ക്ക് മുന്‍ഗണന. നിശ്ചിത യോഗ്യതയുളളവര്‍ മെയ് 12-ന് രാവിലെ 11-ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വാക്-ഇന്‍-ഇന്റര്‍വ്യൂവിന് സൂപ്രണ്ടിന്റെ ചേമ്പറില്‍ ഹാജരാകണം.

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

ഐ.സി.ഡി.എസ് വർക്കല അഡിഷണൽ ഓഫീസിന്റെ പരിധിയിലുള്ള വർക്കല മുനിസിപ്പാലിറ്റി അങ്കണവാടിയിൽ വർക്കർ, ഹെൽപ്പർ ഒഴിവുകളിലേക്ക് മുനിസിപ്പാലിറ്റിയിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. വർക്കർ തസ്തികയിൽ പത്താം ക്ലാസാണ് യോഗ്യത. എഴുത്തും വായനയും അറിയുന്ന പത്താം ക്ലാസ് വിജയിക്കാത്തവർക്ക് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നി സർട്ടിഫിക്കറ്റുകളുടെ പകർപ്പും താത്കാലികമായി ജോലി ചെയ്തിട്ടുണ്ടെങ്കിൽ ആയതിന്റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി മെയ് 25. അപേക്ഷയുടെ മാതൃകയ്ക്കും വിശദവിവരങ്ങൾക്കും ഐ.സി.ഡി.എസ് വർക്കല അഡിഷണൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

പാലക്കാട് ഗവ മെഡിക്കല്‍ കോളെജില്‍ ഫാര്‍മസിസ്റ്റ് നിയമനം

പാലക്കാട് ഗവ മെഡിക്കല്‍ കോളെജില്‍(ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സ്) പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി സെന്ററിലേക്ക് താത്ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റിനെ ആവശ്യമുണ്ട്. ബി.ഫാം അല്ലെങ്കില്‍ ഡി.ഫാമില്‍ മൂന്ന് വര്‍ഷ പ്രവര്‍ത്തിപരിചയം വേണം. പ്രായപരിധി 40. സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉണ്ടായിരിക്കണം. ഒരു വര്‍ഷത്തേക്കാണ് നിയമനം. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം മെയ് 20 നകം നേരിട്ടോ തപാല്‍ മുഖേനയോ മെഡിക്കല്‍ കോളെജ് ഓഫീസില്‍ അപേക്ഷ നല്‍കണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വൈകി ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: [email protected], 0491 2974125, 2973125.

അപേക്ഷ ക്ഷണിച്ചു

മഞ്ചേരി നഗരസഭയുടേയും പട്ടിക ജാതി വികസന വകുപ്പിന്റേയും കീഴിൽ പ്രവർത്തിക്കുന്ന മഞ്ചേരി ഗവ. പ്രീമെട്രിക് ഹോസ്റ്റലിൽ അടുത്ത അധ്യായന വർഷത്തേക്ക് ട്യൂഷൻ എടുക്കുന്നതിനായി വനിതാ അധ്യാപകരെ നിയമിക്കുന്നു. 5 മുതൽ 10 വരെയുള്ള ക്ലാസുകളിലേക്ക് ട്യൂഷൻ എടുക്കുന്നതിനാണ് അപേക്ഷ ക്ഷണിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക് , സയൻസ് ( നാച്ചുറൽ സയൻസ്, ഫിസിക്കൽ സയൻസ്) ഇംഗ്ലീഷ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദവും ബി എഡുമുള്ളവർക്കും , യു.പി വിഭാഗത്തിൽ ബിരുദവും ബി.എഡ്/ടി.ടി.സി ഉള്ളവർക്കും അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 25 ന് മുൻപ് മഞ്ചേരി നഗരസഭ പട്ടികജാതി വികസന ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 9188920072, 9946349877.

ലൈഫ് ഗാർഡ്സ് നിയമനം

2023 ട്രോൾബാൻ കാലയളവിൽ (2023 ജൂൺ 9 അർദ്ധ രാത്രി മുതൽ ജൂലൈ 31 അർദ്ധരാത്രി വരെ 52 ദിവസങ്ങൾ) ജില്ലയിലെ കടൽ രക്ഷാ പ്രവർത്തനങ്ങൾക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ലൈഫ് ഗാർഡ്മാരെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഡ് മത്സ്യത്തൊഴിലാളികൾ ആയിരിക്കണം, ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോർട്സിൽ പരിശീലനം പൂർത്തിയായവർ ആയിരിക്കണം, 20 വയസിനും 45 വയസിനും മദ്ധ്യേ പ്രായമുളളവർ ആയിരിക്കണം. പ്രതികൂല കാലവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുളളവരായിരിക്കണം. ലൈഫ് ഗാർഡായി ജോലി ചെയ്തുളള പ്രവൃത്തി പരിചയമുളളവർക്കും അതത് ജില്ലയിൽ താമസിക്കുന്നവർക്കും 2018-ലെ പ്രളയരക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തവർക്കും മുൻഗണന.

താല്പര്യമുള്ളവർ പ്രായം, യോഗ്യത, മേൽവിലാസം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫിഷറീസ് സ്റ്റേഷൻ, അഴീക്കൽ.പി.ഒ, വൈപ്പിൻ കാര്യാലയത്തിൽ മെയ് 15-ന് മുമ്പായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2502768.

RELATED ARTICLES

Latest Jobs

Recent Comments