HomeLatest Jobപരീക്ഷ ഇല്ലാതെ വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ നേടാം - Latest Kerala Jobs

പരീക്ഷ ഇല്ലാതെ വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ നേടാം – Latest Kerala Jobs

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Temp Jobs
Kerala Temp Jobs

അപ്രന്റിസ് ക്ലര്‍ക്ക് നിയമനം

പാലക്കാട്‌ ജില്ലയില്‍ പട്ടികജാതി വകുപ്പിന് കീഴിലുള്ള മംഗലം,ചിറ്റൂര്‍, പാലപ്പുറം എന്നീ ഐ.ടി.ഐകളിലേക്ക് അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നു. ബിരുദവും ഡി.സി.എ/ സി.ഒ.പി.എ, ഡി.ടിപി യോഗ്യതയുമുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 20ന് വൈകീട്ട് അഞ്ചിന് മുന്‍പായി ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. പ്രതിമാസ ഓണറേറിയമായി 10,000 രൂപ ലഭിക്കും. ഒരു വര്‍ഷത്തേയ്ക്കായിരിക്കും നിയമനം. അപ്രന്റീസ് ക്ലര്‍ക്കുമാരായി പരിശീലനം ലഭിച്ചവരുടെ അപേക്ഷ വീണ്ടും പരിഗണിക്കുന്നതല്ല. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും അറിയുന്നതിനായി ജില്ലാ പട്ടികജാതി ഓഫീസുമായോ ഐ.ടി.ഐകളുമായോ ബന്ധപ്പെടാവുന്നതാണ്.

ഗവ. ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയില്‍ ജോലി ഒഴിവ്

കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലെ ലഹരി കേന്ദ്രത്തിലേക്ക് എക്‌സൈസ് വകുപ്പിനുകീഴില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്കിയാട്രിക് സോഷ്യല്‍ വര്‍ക്കര്‍, സ്റ്റാഫ് നേഴ്‌സ്, സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവ്.
അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിത്യ 28ന് രാവിലെ 10ന് മുന്‍പായി ഹാജരാകണം. പ്രവൃത്തിപരിചയമുളവര്‍ക്കും അട്ടപ്പാടിയിലെ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 8129543698, 9446031336.

ഇ-ഹെല്‍ത്ത് പദ്ധതിയില്‍ താല്‍ക്കാലിക നിയമനം

ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് വര്‍ഷ ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ് വെയറില്‍ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. മുന്‍പരിചയം നിര്‍ബന്ധമില്ല. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 30ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ അഭിമുഖ തീയതി പിന്നീട് അറിയിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം : https://forms;gle/CNHRQny91jnzRqcRA , www.arogyakeralam.gov.in, www.ehealth.kerala.gov.in കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9745799943.

അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ ഒഴിവ്

തിരുവനന്തപുരം വികസന അതോറിറ്റിയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 22ന് വൈകുന്നേരം 5നകം വിശദമായ ബയോഡാറ്റയും തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസം എഴുതിയ കവറും സഹിതം സെക്രട്ടറി, തിരുവനന്തപുരം വികസന അതോറിറ്റി, ജയാമാൻഷൻ, വഴുതയ്ക്കാട്, ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 10 എന്ന വിലാസത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾക്ക്: www.trida.kerala.gov.in.

റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഇന്റേൺഷിപ്പ് ഒഴിവ്

റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വയം ഭരണ – പരിശീലന സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ ഭാഗമായ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ ഇന്റേൺഷിപ്പ് അവസരം. വിഷ്വൽ മീഡിയ വിഭാഗത്തിലെ ഇന്റേൺഷിപ്പിന് വീഡിയോ ക്യാമറ, വീഡിയോ എഡിറ്റിംഗ്, സ്റ്റിൽ ക്യാമറ എന്നിവയിൽ പ്രാവീണ്യം ഉണ്ടാവണം. രണ്ടാമത്തെ ഇന്റേൺഷിപ്പ് ഒഴിവിൽ അച്ചടി, ഓൺലൈൻ സാമൂഹ്യമാധ്യമങ്ങളിൽ പ്രാവീണ്യം വേണം. നിയമനം ഒരു വർഷത്തേക്ക് താൽകാലികാടിസ്ഥാനത്തിലാണ്. പ്രതിമാസം 10,000 രൂപയും, സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാല / സ്ഥാപനത്തിൽ നിന്നുള്ള ജേണലിസം ആൻഡ് കമ്മ്യൂണിക്കേഷനിലുള്ള ബിരുദം, ബിരുദാനന്തര ബിരുദം, പി.ജി ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം ഫിൽ ചെയ്ത് 25നകം അപേക്ഷ സമർപ്പിക്കണം. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. വെബ്സൈറ്റ്: https://ildm.kerala.gov.in/en. ഇ-മെയിൽ: [email protected]. ഫോൺ: 9446066750, സന്തോഷ്. എൻ. പി. (പബ്ലിക് റിലേഷൻസ് ഓഫീസർ, റവന്യൂ വകുപ്പ് 9447302431)

ഹോമിയോ മെഡിക്കൽ കോളജിൽ താത്കാലിക നിയമനം

തിരുവനന്തപുരം ഐരാണിമുട്ടത്തുളള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ഡെന്റിസ്‌റ്റ്, ഫാർമസിസ്റ്റ്, ഒപ്റ്റോമെട്രിസ്‌റ്റ്, ഡെന്റൽ ഹൈജീനിസ്‌റ്റ്, സ്പൈറോമെട്രിസ്റ്റ് തസ്തികകളിൽ താത്കാലിക ദിവസവേതന ജീവനക്കാരെ നിയമിക്കും. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിര താമസക്കാരായിരിക്കണം. നിയമനം, വേതനനിരക്ക് എന്നിവ ആശുപത്രി വികസന സമിതിയുടെ അതാത് കാലങ്ങളിലെ തീരുമാനത്തിന് വിധേയമായിരിക്കും.
ഉദ്യോഗാർത്ഥികൾ സ്വന്തമായി തയ്യാറാക്കിയ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ അഞ്ചിനു വൈകിട്ട് മൂന്നിന് മുൻപായി സെക്രട്ടറി/ ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽകോളേജ് ആശുപത്രി വികസന സമിതി, ഐരാണിമുട്ടം, മണക്കാട്-695009, തിരുവനന്തപുരം എന്ന വിലാസത്തിലോ നേരിട്ടോ എത്തിക്കണം.

പാലക്കാട് മെഡിക്കല്‍ കോളെജില്‍ വിവിധ തസ്തികകളില്‍ നിയമനം

പാലക്കാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസി(ഗവ മെഡിക്കല്‍ കോളെജ്)ല്‍ വിവിധ വകുപ്പുകളില്‍ താത്ക്കാലിക നിയമനം. പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, സീനിയര്‍ റസിഡന്റ്, ജൂനിയര്‍ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡി മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലാണ് നിയമനം. ജൂനിയര്‍ റസിഡന്റ്, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍, ലേഡി മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ നവംബര്‍ 21 നും മറ്റു തസ്തികളിലേക്ക് നവംബര്‍ 22 നും ഇന്റര്‍വ്യൂ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അതത് ദിവസങ്ങളില്‍ രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gmcpalakkad.in, 0491 2951010

RELATED ARTICLES

Latest Jobs

Recent Comments