HomeLatest Jobതൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം - പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍...

തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം – പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ജോലി

അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനത്തിന് ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 15ന് വൈകീട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം.

സെക്യൂരിറ്റി ഗാർഡ് ജോലി ഒഴിവ്

നെയ്യാർഡാം കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റ് (കിക്മ) ൽ സെക്യൂരിറ്റി ഗാർഡിന്റെ (എക്സ് സർവീസ് മെൻ) താത്കാലിക ഒഴിവുണ്ട് ജൂൺ അഞ്ചിന് രാവിലെ 10.30ന് കിക്മ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 8547618290.

Kerala Thozhilurapp Jobs 2023
Kerala Thozhilurapp Jobs 2023

തവനൂർ വൃദ്ധ മന്ദിരത്തിൽ നിയമനം

തവനൂർ വൃദ്ധ മന്ദിരത്തിൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോറ്റിംഗ് ട്രസ്റ്റ് നടപ്പിലാകുന്ന സെക്കന്റ് ഇന്നിങ് ഹോം പ്രോജക്ടിന്റെ ഭാഗമായി സ്റ്റാഫ് നഴ്‌സ്, ഫിസിയോ തെറാപ്പിസ്റ്റ്, ഹൗസ് കീപ്പിങ് സ്റ്റാഫ് എന്നീ തസ്തികയിൽ നിയമനം നടത്തുന്നു. ബി.എസ്.സി നഴ്‌സിങ് അല്ലെങ്കിൽ ജി.എൻ.എം എന്നിവയാണ് സ്റ്റാഫ് നഴ്‌സിന് വേണ്ട യോഗ്യത. ബി.പി.ടി യോഗ്യതയുള്ളവർക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. ഹൗസ് കീപ്പിങ് സ്റ്റാഫിന് എട്ടാം ക്ലാസ് വിജയം മതി. ജൂൺ എട്ടിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0494 2698822.

ആരോഗ്യ കേരളത്തില്‍ നിയമനം

ആരോഗ്യ കേരളം വയനാടിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, പി.ആര്‍.ഒ, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയം, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ, ഇ-മെയില്‍, ഫോണ്‍ നമ്പര്‍, തപാല്‍ വിലാസം എന്നിവയോടുകൂടിയ അപേക്ഷ ജൂണ്‍ 6 നകം ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മായോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്- 673122 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം. ഫോണ്‍: 04936 202771.

എസ്.ബി.എം.ആറിൽ ഒഴിവുകൾ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) നു കീഴിൽ റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട് (dme.kerala.gov.in). റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം ജൂൺ 6, 7 തീയതികളിൽ രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ഒഴിവ്

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ,് ലാബ്‌ടെക്‌നീഷ്യന്‍, എക്‌സറേ ടെക്‌നീഷ്യന്‍, ഇ.സി.ജി.ടെക്‌നീഷ്യന്‍, ലിഫ്റ്റ് ടെക്‌നീഷ്യന്‍, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ എന്നീ തസ്തികകളില്‍ നിലവിലുളള ഒഴിവുകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.
ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ലഭിച്ച ഫാര്‍മസി ബിരുദം(ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
ലാബ്‌ടെക്‌നീഷ്യന്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി/ഡി.എം.എല്‍.ടി. (ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
എക്‌സറേ ടെക്‌നീഷ്യന്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്‌ളോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നീഷ്യന്‍ (റെഗുലര്‍, 2 വര്‍ഷം) പാസായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
ഇ.സി.ജി.ടെക്‌നീഷ്യന്‍: വി.എച്ച്.സി. ഇ.സി.ജി.& ഓഡിയോമെട്രിക് ടെക്‌നോളജി പാസായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്.
ലിഫ്റ്റ്‌ടെക്‌നീഷ്യന്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ലഭിച്ച ഡിപ്ലോമാ ഇന്‍ ലിഫ്റ്റ് ടെക്‌നോളജി/ഐ.റ്റി.ഐ ഇന്‍ എലിവേറ്റര്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ്. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്.
ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഐറ്റിഐ / ഐറ്റിസി ഇലക്ട്രിക്കല്‍ കം പ്ലളംബര്‍ കോഴ്‌സ് പാസായവരും ലൈസന്‍സ് ഉള്ളവരുമായിരിക്കണം. പ്രായപരിധി 40 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ജൂണ്‍ 3 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630.

RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article