HomeLatest Jobവിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലി - PSC പരീക്ഷ ഇല്ലാതെ നേടാം

വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലി – PSC പരീക്ഷ ഇല്ലാതെ നേടാം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

കെ-റെറയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ്

കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി(കെ-റെറ)യിൽ കമ്പ്യൂട്ടർ അസിസ്റ്റന്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: പ്ലസ് ടു, കെജിടിഇ ഇംഗ്ലീഷ് (ഹയർ), മലയാളം (ലോവർ), കമ്പ്യൂട്ടർ വേഡ് പ്രൊസസിങ്. പ്രായം: 40 വയസിന് താഴെ. കമ്പ്യൂട്ടർ, ടൈപ്പിങ് പരിജ്ഞാനമുള്ളവരും കേന്ദ്ര-സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നോ പൊതുമേഖലാസ്ഥാപനങ്ങളിൽ നിന്നോ സമാന തസ്തികകളിൽ നിന്ന് വിരമിച്ചവരുമായ 62 വയസിൽ താഴെയുള്ളവർക്കും അപേക്ഷിക്കാം. ശമ്പളം: പ്രതിമാസം : 25,000 രൂപ. താല്പര്യമുള്ളവർ ബയോഡാറ്റയോടോപ്പം യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെയും ഫോട്ടോ ഐഡന്റിറ്റി കാർഡിന്റെയും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി, ആറാം നില, ട്രിനിറ്റി സെന്റർ, കേശവദാസപുരം ജങ്ഷൻ, പട്ടം പി.ഒ., തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ ഒക്ടോബർ 10 നകം അപേക്ഷിക്കണം. ഫോൺ: 9497680600, 04713501012.

ആരോഗ്യ വകുപ്പിന് കീഴില്‍ കരാര്‍ നിയമനം

ആരോഗ്യ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ ഐ.സി.എം.ആര്‍ റിസര്‍ച്ചിലേയ്ക്ക് പ്രോജക്ട് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മൂന്നു വര്‍ഷ ജി.എന്‍.എം സെക്കന്‍ഡ് ക്ലാസോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ബി.എസ്.സി
നഴ്‌സിംഗ്/പബ്ലിക്ക് റിസര്‍ച്ച് എന്നിവയില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം: 21,800/ രൂപ. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍
ഒക്ടോബര്‍ 15 രാവിലെ 10ന് തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണമെന്ന് എക്‌സി. ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് www.shsrc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

നഴ്‌സ് : കരാര്‍ നിയമനം

ആരോഗ്യ വകുപ്പിന്റെ ഐ.സി.എം.ആര്‍ റിസര്‍ച്ച് പ്രോജക്ടിലേക്ക് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മൂന്നു വര്‍ഷ ജി.എന്‍.എം കുറഞ്ഞത് രണ്ടാം ക്ലാസ്സിൽ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്‌സിംഗ്/പബ്ലിക്ക് റിസര്‍ച്ച് എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ശമ്പളം: 21,800 രൂപ. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 15 രാവിലെ 10ന് തിരുവനന്തപുരം തൈക്കാട് സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റംസ് റിസോഴ്‌സ് സെന്ററില്‍ നടക്കുന്ന വാക്ക് ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ട് എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് shsrc.kerala.gov.in

ഹോം മാനേജർ അഭിമുഖം

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ വയനാട് ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേക്ക് താല്ക്കാലിക നിയമനത്തിന് ഒക്ടോബർ 15 ന് അഭിമുഖം നടത്തുന്നു. എം.എസ്.ഡബ്ല്യു / എം.എ (സോഷ്യോളജി) / എം.എ (സൈക്കോളജി) / എം.എസ്.സി (സൈക്കോളജി) എന്നിവയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസ വേതനം 22,500 രൂപ. വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം രാവിലെ 10.30 ന് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ വയനാട് ജില്ലാ ഓഫീസിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 – 2348666. ഇമെയിൽ: [email protected]. വെബ്സൈറ്റ്: www.keralasamakhya.org.

എസ്.എസ്.കെയിൽ ഒഴിവ്

കോട്ടയം: സമഗ്രശിക്ഷ കേരള (എസ്.എസ്.കെ.) കോട്ടയം ജില്ലയിൽ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ, ബി.ആർ.സി. ട്രെയിനർ തസ്തികകളിലേക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി ചെയ്യുന്ന സ്ഥിരം അധ്യാപകർക്ക് അന്യത്രസേവന വ്യവസ്ഥയിൽ അപേക്ഷിക്കാം. അപേക്ഷ, ബയോഡേറ്റ, ഫോം നമ്പർ 144 (കെ.എസ്.ആർ പ്രകാരം നിർദ്ദിഷ്ട മാതൃകയിൽ) ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിരാക്ഷേപപത്രം എന്നിവ സഹിതം അപേക്ഷകൾ 2024 ഒക്ടോബർ 25ന് വൈകിട്ട് അഞ്ചുമണിക്കുമുമ്പായി സമഗ്രശിക്ഷ കേരളം കോട്ടയം ജില്ലാ കാര്യാലയത്തിൽ നൽകണം. ഫോൺ:0481 2581221.

സ്‌കിൽ സെന്റർ കോ-ഓർഡിനേറ്റർ

കോട്ടയം: എസ്.എസ്.കെയുടെ നേത്വത്വത്തിൽ ജില്ലയിലെ 15 ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിലെ സ്‌കിൽ സെന്റർ കോ- ഓർഡിനേറ്റർമാരുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത എം.ബി.എ./എം.എസ്. ഡബ്ല്യു/ബി.എസ്.സി (അഗ്രികൾച്ചർ)/ബി.ടെക്. പ്രായപരിരി 20-35 വയസ്സ.്
നിശ്ചിത യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 16ന് രാവിലെ 10 മണിക്ക് കോട്ടയം വയസ്‌കരക്കുന്നിലുള്ള എസ്.എസ്.കെ ജില്ലാ പ്രോജക്ട് ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ: 9961581184.

ലിഫ്റ്റിങ് സൂപ്പര്‍വൈസര്‍

കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നു. പ്ലസ് ടു ആണ് യോഗ്യത. പൗള്‍ട്രി മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്. പ്രതിമാസ ശമ്പളം പതിനാറായിരം രൂപ. കുടുംബശ്രീ അംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയോടൊപ്പം വയസ്സും യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജില്ലാ മിഷനില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 20 വൈകീട്ട് അഞ്ച്. നിലവില്‍ കെ.ബി.എഫ്.പി.സി.എല്‍ ന്റെ ലിഫ്റ്റിങ് സൂപ്പര്‍വൈസറായി മറ്റു ജില്ലകളില്‍ സേവനമനുഷ്ഠിക്കുന്നവരെ പരിഗണിക്കുകയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 6238737765

കുടുംബശ്രീയിൽ പി.ആർ. ഇന്റേൺ

കോട്ടയം: ജില്ലയിൽ കുടുംബശ്രീയുടെ പബ്ലിക് റിലേഷൻസ് പ്രവർത്തനങ്ങൾക്കായി ഇന്റേണിനെ വാക്ക് ഇൻ ഇന്റർവ്യൂ മുഖേന തെരഞ്ഞെടുക്കുന്നു. യോഗ്യത-ജേണലിസം/മാസ് കമ്മ്യൂണിക്കേഷൻ/ടെലിവിഷൻ ജേണലിസം/പബ്ലിക്ക് റിലേഷൻസ് എന്നിവയിൽ പി.ജി. ഡിപ്ലോമ . സ്വന്തമായി വീഡിയോ സ്‌റ്റോറികൾ ഷൂട്ടും എഡിറ്റും ചെയ്യുന്നവർക്കു മുൻഗണന. പ്രതിമാസ സ്‌റ്റൈഫന്റ് പതിനായിരം രൂപ. സംസ്ഥാന മിഷൻ പി.ആർ വിങ്ങിന്റെ കീഴിലാകും ഇന്റേൺഷിപ്പ്. അപേക്ഷകൾ ഒക്‌ടോബർ 10 വൈകിട്ട് അഞ്ചുമണിവരെ നൽകാം.

RELATED ARTICLES

Latest Jobs

Recent Comments

Welcome To ThozhilVeedhi !


Close Window to Read the article