കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
ക്ലർക്ക് ഒഴിവ്
പാലക്കാട് ജില്ലയില്‍ മലമ്പുഴ ഉദ്യാനത്തിൽ ഡി.ടി.പി.സി യുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും സുഗമമായി നടത്തുന്നതിന് ഹെഡ് വർക്സ് സബ് ഡിവിഷൻ മലമ്പുഴ കാര്യാലയത്തിലേക്ക് ക്ലർക്കിനെ ആവശ്യമുണ്ട്. ഉദ്യോഗാർഥികൾ ബിരുദധാരികളും, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടർ ടൈപ്പിങ് പരിജ്ഞാനമുള്ള 35 വയസ്സിൽ കവിയാത്ത പ്രായമുള്ളവരും ആയിരിക്കണം. മലമ്പുഴ,അകത്തേത്തറ, പുതുപ്പരിയാരം ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള ഉദ്യോഗാർഥികളെയാണ് പരിഗണിക്കുന്നത്. ഒരു വർഷത്തെ കരാറടിസ്ഥാനത്തില്‍ പ്രതിമാസം 21,175- രൂപ വേതനത്തിലാണ് നിയമനം. അപേക്ഷയും ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പും [email protected] എന്ന വിലാസത്തിൽ നവംബർ 30 ന് വൈകിട്ട് അഞ്ച് മണിക്കുള്ളിൽ നൽകേണ്ടതാണെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
സിവിൽ എഞ്ചിനീയർ നിയമനം
പാലക്കാട് ജില്ലാ പഞ്ചായത്തിന് കീഴിലുള്ള പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനിയിലെ ഒരു മെഗാവാട്ട് പാലക്കുഴി മിനി ജലവൈദ്യുത പദ്ധതിയിലേക്ക് സിവിൽ എഞ്ചിനീയറെ നിയമിക്കുന്നു. 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സിവിൽ എഞ്ചിനീയറിങ് ബിരുദമാണ് യോഗ്യത. വൈദ്യുത പദ്ധതികളുടെ സിവിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. പട്ടികജാതി/ പട്ടിക വർഗക്കാർക്ക് അഞ്ചും ഒബിസിക്കാർക്ക് മൂന്നും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബർ മൂന്നിനകം കമ്പനി സെക്രട്ടറി, പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ലിമിറ്റഡ്, ജില്ലാ പഞ്ചായത്ത് ബിൽഡിങ്, പാലക്കാട് എന്ന വിലാസത്തിൽ ലഭ്യമാക്കണം.
കാത്ത് ലാബ് സ്റ്റാഫ് നിയമനം
പാലക്കാട് ജില്ലാ ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ കാത്ത് ലാബ് സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ഉദ്യോഗാർഥികൾ ജി.എൻ.എം, ബി.എസ്.സി നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയവരും കാത്ത് ലാബ് , ഐ.സി.സി യുവിൽ പ്രവൃത്തി പരിചയം ഉള്ളവരും നഴ്സിങ് കൗൺസിൽ ഓഫ് ഇന്ത്യയിൽ പെർമനന്റ് രജിസ്ട്രേഷൻ ഉള്ളവരും ആയിരിക്കണം. പ്രായ പരിധി 18- 40 വയസ്. താൽപര്യമുള്ളവർ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ അഞ്ചിന് രാവിലെ 10 മണിക്ക് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖത്തിനായി എത്തണം.
മിനി ജോബ് ഫെയർ
കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 29ന് മിനി ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ലോൺ ഓഫീസർ, ഓട്ടോമൊബൈൽ ടെക്‌നീഷ്യൻ, സർവീസ് അഡൈ്വസർ, ഫീൽഡ് സെയിൽസ്, സെയിൽസ് ഓഫീസർ, മെയിന്റയിനെൻസ് എക്‌സിക്യൂട്ടീവ്, ഡ്രൈവർ(എൽ എം വി), അസി. സെയിൽസ് മാനേജർ, മോട്ടോർ സൈക്കിൾ കൺസൾട്ടന്റ്, സ്‌പെയർ പാർട്‌സ് എക്‌സിക്യൂട്ടീവ്, കസ്റ്റമർ റിലേഷൻ എക്‌സിക്യൂട്ടീവ്, സി സി ടി വി ടെക്‌നീഷ്യൻ, പ്രോഡക്റ്റ് പ്രൊക്യുർമെന്റ്, ഡിജിറ്റൽ മാർക്കറ്റിംഗ്, കാറ്റലോഗ് എക്‌സിക്യൂട്ടീവ്, ഗസ്റ്റ് റിലേഷൻ എക്‌സിക്യൂട്ടീവ്, ഫീൽഡ് മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, പർച്ചേസ് എക്‌സിക്യൂട്ടീവ്, ഷോറൂം സെയിൽസ് തസ്തികകളിലേക്ക് നവംബർ 29ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ അഭിമുഖം നടത്തും. പ്ലസ്ടു, ബിരുദം, ബി ടെക്ക് /ഡിപ്ലോമ ഓട്ടോമൊബൈൽ/ മെക്കാനിക്കൽ, ഐ ടി ഐ / ഡിപ്ലോമ ഇലക്ട്രിക്കൽ/ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കണം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് പങ്കെടുക്കാം. ഫോൺ : 0497 2707610, 6282942066
‘പ്രയുക്തി’: സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് 30ന്
കണ്ണൂർ യൂനിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ, മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപങ്ങളിലെ ജോലി ഒഴിവുകളിലേക്ക് നവംബർ 30ന് രാവിലെ പത്ത് മുതൽ ‘പ്രയുക്തി’ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. ഒഴിവുകൾ: ഓഫീസ് അഡ്മിനിസ്ട്രേറ്റർ, ഇലക്ട്രീഷ്യൻ, സോളാർ ടെക്നീഷ്യൻ, ബിസിനസ് എക്സിക്യൂട്ടീവ്, സബ് ഓഫീസ് അസിസ്റ്റന്റ്/സെയിൽസ് അസി., അസി. അഡ്മിനിസ്ട്രേഷൻ, സ്റ്റാഫ് അക്കൗണ്ടന്റ്, സൈറ്റ് എഞ്ചിനീയർ, സൈറ്റ് സൂപ്പർവൈസർ, ഡ്രോട്ട് മാൻ, ത്രീഡി ഡിസൈനർ, ആർക്കിടെക്റ്റ്, എൽപി സെക്ഷൻ ടീച്ചർ, അറബിക് ടീച്ചർ, ഇന്റേണൽ ഓഡിറ്റർ (ഫിനാൻസ്, ഇൻഷുറൻസ്, അക്കൗണ്ടിംഗ് സർവീസ്), ബ്രാഞ്ച് റിലേഷൻസ് മാനേജർ, ഫീൽഡ് ഓഫീസർ, റിലേഷൻഷിപ്പ് ഓഫീസർ. താൽപര്യമുള്ള പ്ലസ് ടു, ഡിപ്ലോമ, ഡിഗ്രി, ബി കോം, എം കോം, ബിടെക് സിവിൽ, ഡിപ്ലോമ സിവിൽ, ഐടിഐ സിവിൽ, ഇന്റീരിയർ ഡിസൈൻ ഡിേേപ്ലാമ, ബി ആർക്, ടിടിസി, കെ ടെറ്റ്, അറബിക് ഡിഗ്രി, കമ്പ്യൂട്ടർ, എം എസ് ഓഫീസ്, എക്സൽ, ഇന്റർനെറ്റ് നോളജ് യോഗ്യതയുള്ള ഉദ്യോഗാർഥികൾ രാവിലെ 9.30 ന് കണ്ണൂർ യൂനിവേഴ്സിറ്റിയുടെ താവക്കര ആസ്ഥാനത്തിലെ സെൻട്രൽ ലൈബ്രറി മന്ദിരത്തിൽ പ്രവർത്തിക്കുന്ന യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും മൂന്ന് സെറ്റ് ബയോഡാറ്റയും സഹിതം എത്തണം. ഫോൺ: 04972703130
ഡ്രൈവര്‍ കം അറ്റന്‍ഡന്റ്
മൃഗസംരക്ഷണ വകുപ്പ് മുഖേന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂര്‍ ബ്ലോക്കിലേക്ക് 18000 രൂപ പ്രതിമാസ വേതന നിരക്കില്‍ ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ പത്താം ക്ലാസ് പാസ്സായവരും എല്‍ എം വി ലൈസന്‍സ് ഉള്ളവരുമായിരിക്കണം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 3ന് രാവിലെ 10.30ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മലപ്പുറം ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ (സിവില്‍ സ്റ്റേഷന്‍) വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. നിയമനം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് മുഖേന നിയമന്‍ വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേയ്‌ക്കോ ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2734917.
തൊഴിൽ മേള 30 ന്
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ നവംബർ 30 ന് രാവിലെ പത്തിന് മലമ്പുഴ കല്ലേപ്പിള്ളി ഐ.എച്ച്.ആർ.ഡി അപ്ലൈഡ് സയൻസ് കോളേജില്‍ തൊഴിൽ മേള സംഘടിപ്പിക്കുന്നു. 15ഓളം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്കായി ഐ.ടി.ഐ ഇലക്ട്രീഷ്യൻ, ഫിറ്റർ, വെൽഡർ, മെക്കാനിക്കൽ, പ്രൊഡക്ഷൻ മാനേജർ, അക്കൗണ്ടന്റ്, ഇലക്ട്രിക്കൽ ഡിസൈൻ, സീനിയർ സെയിൽസ്, മാർക്കറ്റിങ്, സി.എൻ.സി മെഷീൻ ഓപ്പറേറ്റർ, ബ്രാഞ്ച് മാനേജർ, സർവീസ് എഞ്ചിനീയർ, സൈറ്റ് എഞ്ചിനീയർ, മാർക്കറ്റിങ്, എക്സിക്യൂട്ടീവ് ജൂനിയർ, അസിസ്റ്റന്റ് ലോൺ ഓഫീസർ, ക്യാഷിയർ, സാപ് ട്രെയിനർ, ഡിപ്ലോമ ഇൻ സോഫ്റ്റ് വെയർ, കമ്പ്യൂട്ടർ സയൻസ് ഫാക്കൽറ്റി, പഞ്ചായത്ത് കോർഡിനേറ്റർ, ടെലികോളർ, തെറാപ്പിസ്റ്റ് (പഞ്ചകർമ്മ), എച്ച്.ആർ. മാനേജർ, തുടങ്ങി 500 ഓളം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പങ്കെടുക്കാൻ താല്പര്യമുളള ഉദ്യാഗാര്‍ഥികൾ https://forms.gle/EfQSP4yoe9tW5qf18 ഗൂഗിൾ ഫോമിൽ പേര് രജിസ്റ്റർ ചെയ്ത് അന്നേ ദിവസം എല്ലാ അസൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം നേരിട്ട് ഹാജരാവണം. ഫോൺ : 0491 2505204, 8289847817.