HomeLatest Jobമഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ നിയമനം - പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ

മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ നിയമനം – പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ

മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓഡിയോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്, കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികകളിൽ ദിവസ താത്കാലിക നിയമനം നടത്തുന്നു.

സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ഡിഗ്രി, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവയാണ് ഓഡിയോളജിസ്റ്റിന് വേണ്ട യോഗ്യത. സ്റ്റാഫ് നഴ്‌സിന് അപേക്ഷിക്കുന്നവർ സർക്കാർ അംഗീകൃത ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് വിജയിച്ചവരായിരിക്കണം. കേരള നഴ്‌സിങ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ നിർബന്ധമാണ്. എ.എൻ.എം കോഴ്‌സ് വിജയവും മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് നഴ്‌സിങ് അസിസ്റ്റന്റിന്റെ യോഗ്യത. കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സിന് അപേക്ഷിക്കുന്നവർ സർക്കാർ അംഗീകൃത ജി.എൻ.എം, ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് വിജയിച്ചിരിക്കണം.

കേരള നഴ്‌സിങ് കൗൺസിലിന്റെ രജിസ്‌ട്രേഷനും കാത്ത്‌ലാബ് പ്രവൃത്തി പരിചയവും നിർബന്ധമാണ്. ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് ജൂൺ അഞ്ചിന് രാവിലെ പത്തിനും സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ജൂൺ ആറിന് രാവിലെ പത്തിനും നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജൂൺ എട്ടിന് രാവിലെ പത്തിനും കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ജൂൺ 12ന് രാവിലെ പത്തിനും അഭിമുഖം നടക്കും. താത്പര്യമുള്ള 45 വയസ്സ് തികയാത്ത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നിശ്ചിത തീയതികളിൽ രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. ഫോൺ: 0483 2762037 .

RELATED ARTICLES

Latest Jobs

Recent Comments