HomeLatest Jobഅടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലി – PSC പരീക്ഷ ഇല്ലാതെ നേടാം

അടുത്തുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലി – PSC പരീക്ഷ ഇല്ലാതെ നേടാം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Govt Temporary Jobs 2023 February (1)
Kerala Govt Temporary Jobs 2023 February (1)

കിറ്റ്സിൽ താൽക്കാലിക നിയമനം

കേരള സർക്കാർ ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) താൽക്കാലിക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗസ്റ്റ് ഫാക്കൽറ്റി ഇൻ ടൂറിസം മാനേജ്‌മെന്റ്, ഫാക്കൽറ്റി കോ-ഓർഡിനേറ്റർ ഫോർ ട്രെയിനിങ് എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ കോപ്പികൾ സഹിതമുള്ള വിശദമായ അപേക്ഷകൾ ഡയറക്ടർ, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ഒക്ടോബർ 18 ന് മുമ്പായി അയയ്ക്കണം. വിശദവിവരത്തിന് www.kittsedu.org, ഫോൺ: 0471 2327707, 2329468.

ഡി.ടി.പി ഓപ്പറേറ്റർ നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ ഓങ്കോളജി വിഭാഗത്തിലെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന്റെ ഭാഗമായി ആശുപത്രി വികസന സൊസൈറ്റി മുഖേന ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഒക്ടോബർ 22ന് രാവിലെ 11.30ന് വാക് ഇൻ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി സമയങ്ങളിൽ 0484 2386000 എന്ന നമ്പറിൽ ബന്ധപ്പെടണം.

ആയുഷിൽ ഒഴിവ്

കോട്ടയം: ജില്ലയിൽ ആയുഷ് സ്ഥാപനങ്ങളിൽ തെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കസ് തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് അപേക്ഷ ക്ഷണിച്ചു. ഒക്‌ടോബർ 16 വൈകിട്ട്് അഞ്ചുമണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്ക് kerala.gov.in-careers opportunities-National AYUSH mission സന്ദർശിക്കുക. ഫോൺ: 0481-2991918

വാച്ച്മാന്‍ കം ഹെല്‍പ്പറുടെ ഒഴിവ്

താനൂര്‍ സിമെറ്റ് നഴ്‌സിങ് കോളേജില്‍ വാച്ച്മാന്‍ കം ഹെല്‍പ്പറുടെ ഒരൊഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം ലഭിക്കുന്നതിന് താല്പര്യമുള്ളവര്‍ അപേക്ഷയും ബയോഡേറ്റയും, വയസ്സും യോഗ്യതയും തെളിയിക്കുന്ന രേഖകളും സഹിതം ഒക്ടോബര്‍ 18 ന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍ മുമ്പാകെ അഭിമുഖത്തിന് ഹാജരാകണം. ഏഴാം ക്ലാസ് പാസ്സായിരിക്കണം. പ്രായം 50 കവിയരുത്. ദിവസവേതനം: 660 രൂപ

കുടുംബശ്രീയില്‍ അക്കൗണ്ടന്റ്

ആലപ്പുഴ കുടുംബശ്രീ ജില്ലാ മിഷന്റെ കീഴില്‍ ആര്യാട് ബ്ലോക്കില്‍ മണ്ണഞ്ചേരിയില്‍ പ്രവര്‍ത്തിക്കുന്ന എം.ഇ.ആര്‍.സി ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. എം.കോം, ടാലി, ഡി.സി.എ എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. ഓക്സിലറി ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകള്‍ ഒക്ടോബര്‍ 19 ന് വൈകുന്നേരം 4 മണിക്കുള്ളില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസിലോ മണ്ണഞ്ചേരി സി.ഡി.എസ് ഓഫീസിലോ സമര്‍പ്പിക്കേണ്ടതാണ്. ഫോണ്‍: 0477-2254104.

അപ്രന്റീസ് ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ ജില്ലയില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവരും ബിഎസ്സി നഴ്സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്സിംഗ് യോഗ്യതയുള്ളവരും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുമായ വനിതകള്‍ക്ക് 2024-25 വര്‍ഷം ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുഖേന അപ്രന്റീസ് ട്രെയിനിയായി ജില്ലാപഞ്ചായത്തിന് കീഴിലുള്ള ആശുപത്രികളില്‍ സ്റ്റൈപ്പന്റോടെ നിയമനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍കാര്‍ഡിന്റെ പകര്‍പ്പ്, നഴ്സിംഗ് യോഗ്യത സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, കേരള രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പകര്‍പ്പ്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ ഒക്ടോബര്‍ 30 ന് മുമ്പ് ആലപ്പുഴ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252548.

വാക്ക് ഇൻ ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ, കെയർ ടേക്കർ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2024 ഒക്ടോബർ 22 ന് രാവിലെ 11 മണിക്ക് കണ്ണൂർ കളക്ടറേറ്റ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 – 2348666. ഇമെയിൽ: [email protected]. വെബ്സൈറ്റ്: www.keralasamakhya.org.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments