HomeLatest JobPSC പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ഒഴിവുകള്‍

PSC പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ഓഫീസുകളില്‍ താത്കാലിക ജോലി ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

മൃഗസംരക്ഷണ വകുപ്പ് വാക് ഇന്‍ ഇന്റര്‍വ്യൂ

മലപ്പുറം ജില്ലയിൽ മൃഗസംരക്ഷണ വകുപ്പ് മുഖേന രാത്രികാല അടിയന്തിര മൃഗചികിത്സാ സേവന പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി കാളികാവ് ബ്ലോക്കിലേക്ക് വെറ്ററിനറി സർജനെ നിയമിക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉള്ളവരുമായിരിക്കണം അപേക്ഷകര്‍. താൽപ്പര്യമുള്ളവർ സെപ്റ്റംബര്‍ 23 ന് രാവിലെ 10.30 ന് ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവർത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവ സഹിതം മലപ്പുറം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാവണം. സെന്റർ ഫോർ മാനേജ്മെന്റ് ഡവലപമെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കിൽ 90 ദിവസത്തേയ്ക്കോ ആയിരിക്കും നിയമനം. കൂടുതൽ വിവരങ്ങൾ 0483 2734917 എന്ന ഫോണ്‍ നമ്പറില്‍ ലഭിക്കും

കാവല്‍ പദ്ധതിയില്‍ കേസ് വര്‍ക്കര്‍, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ നിയമനം

സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നു. സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കാവൽ പദ്ധതിയിൽ രണ്ടു വർഷം കേസ് വർക്കർ ആയി ജോലി ചെയ്തിട്ടുള്ള പരിചയം/ കുട്ടികളുടെ മേഖലയിൽ നേരിട്ട് ഇടപെട്ട മൂന്ന് വർഷത്തെ പരിചയവുമുള്ളവര്‍ക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് കേസ് വർക്കര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 28നകം [email protected] എന്ന ഇ മെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം 14. ഫോൺ: 7736 841 162.

സൈക്കോളജി അപ്രൻറീസ് നിയമനം

എളേരിത്തട്ട് ഇകെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ സൈക്കോളജി അപ്രൻറീസിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. സൈക്കോളജിയിൽ റെഗുലർ പി.ജി ആണ് അടിസ്ഥാന യോഗ്യത. അപേക്ഷ, ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബർ 24ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04672 245833, 9188900213.

താൽക്കാലിക ഒഴിവ്

കുറുമാത്തൂർ ഗവ. ഐടിഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഒഴിവുള്ള ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് ഒരു ജൂനിയർ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. പ്രസ്തുത ട്രേഡിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിഗ്രിയും, ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻഎസി/എൻടിസിയും മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. യോഗ്യതയുള്ള മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ 24 ന് രാവിലെ 10.30 ന് പന്നിയൂർ കൂനത്തെ ഐടിഐ ഓഫീസിൽ ഹാജരാകണം. മുസ്ലിം വിഭാഗത്തിലെ ഉദ്യോഗാർത്ഥികളുടെ അഭാവത്തിൽ ജനറൽ വിഭാഗത്തിലെ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 04602 225450, 9497639626

ലാബ് അസിസ്റ്റന്റ് അഭിമുഖം

പാറോട്ടുകോണം പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റിന്റെ കാര്യാലയത്തിൽ പ്രവർത്തിക്കുന്ന സെൻട്രൽ സോയിൽ അനലിറ്റിക്കൽ ലാബോറട്ടറിയിൽ ആർകെവിവൈ സോയിൽ ഹെൽത്ത് കാർഡ് സ്കീമിന്റെ ഭാഗമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നത് വരെ ദിവസ വേതനാടിസ്ഥാനത്തിൽ (പരമാവധി 90 ദിവസം വരെ) ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിഎസ്‌സി കെമിസ്ട്രി അടിസ്ഥാന യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ രേഖകളുമായി സെപ്റ്റംബർ 27 ന് രാവിലെ 11 മണിക്ക് പ്രിൻസിപ്പൽ സോയിൽ കെമിസ്റ്റിന്റെ മുമ്പാകെ അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. മണ്ണ് പരിശോധന ലാബുകളിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.

എംപ്ലോയബിലിറ്റി സെന്റര്‍ വഴി തൊഴിൽമേള

ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്റ്റംബർ 27ന്ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ ‘നിയുക്തി’ തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന മേളയിൽ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈൽ, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം മറ്റ് സേവനമേഖലകളിൽ നിന്ന് 500ലേറെ ഒഴിവുകളുമായി 20ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആവശ്യമുള്ള ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066

അക്കാദമിക് കോർഡിനേറ്റർ നിയമനം

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷേണൽ ടെക്നോളജി സീനിയർ അക്കാദമിക് കോർഡിനേറ്റർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് വർഷത്തെ അക്കാദമിക പരിചയവും, ഭരണ നിർവഹണത്തിൽ രണ്ട് വർഷത്തിൽ കുറയാതെയുള്ള പരിചയസമ്പന്നരായ ഗവൺമെന്റ് അല്ലെങ്കിൽ എയ്ഡഡ് സ്കൂൾ പ്രഥമധ്യാപകരായവർക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്. അപേക്ഷകൾ ബയോഡേറ്റ സഹിതം ഡയറക്ടർ, എസ്.ഐ.ഇ.ടി, ജഗതി, തിരുവനന്തപുരം 695014 എന്ന വിലാസത്തിൽ സെപ്റ്റംബർ 25ന് മുമ്പ് സമർപ്പിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments