HomeLatest Jobഇന്ന് വന്ന കേരള സര്‍ക്കാര്‍ താല്‍കാലിക ജോലി ഒഴിവുകള്‍ - PSC പരീക്ഷ ഇല്ലാതെ നേരിട്ട്...

ഇന്ന് വന്ന കേരള സര്‍ക്കാര്‍ താല്‍കാലിക ജോലി ഒഴിവുകള്‍ – PSC പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം | Today Govt Job Updates

Today Govt Job Updates
Today Govt Job Updates

PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുത്തത്..

ആരോഗ്യ മേഖലയില്‍ സന്നദ്ധ സേവകരാകാം

ആലപ്പുഴ: കായംകുളം താലൂക്ക് ആശുപത്രിയില്‍ സന്നദ്ധ സേവനത്തിന് താത്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, ലാബ് ടെക്‌നീഷ്യന്‍, ഇ.സി.ജി. ടെക്‌നീഷ്യന്‍, റേഡിയോഗ്രാഫര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്.
പി.എസ്.സി. അംഗീകരിച്ച യോഗ്യതയുള്ളവര്‍ക്ക് ആറുമാസത്തേക്ക് വേതന മില്ലാതെ ജോലി ചെയ്യാം. കാലാവധി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് പ്രവൃത്തി പരിചയ സാക്ഷ്യപത്രം നല്‍കും. താത്പര്യമുള്ളവര്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0479 2447274

കെ.എഫ്.ആർ.ഐയിൽ പ്രോജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ (കെ.എഫ്.ആർ.ഐ) പ്രോജക്ട് അസിസ്റ്റന്റിന്റെ ഒരു താൽക്കാലിക ഒഴിവുണ്ട്. ബോട്ടണി/ പ്ലാന്റ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ടാക്‌സോണമി, പ്ലാന്റ് ഐടെന്റിഫിക്കേഷൻ, ഡാറ്റ പ്രോസസ്സിംഗ് എന്നിവയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. കാലാവധി ഒരു വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 19000 രൂപ. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ് ഇളവുണ്ട്. ഉദ്യോഗാർഥികൾ ജനുവരി 25ന് രാവിലെ 10ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു ഒഴിവിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ 27900-63700. ഗവൺമെന്റ് സെക്രട്ടേറിയറ്റിലും വിവിധ സർക്കാർ വകുപ്പുകളിലും ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലോ മറ്റു തസ്തികകളിലോ ജോലി ചെയ്യുന്ന ടൈപ്പിംഗ് പരിചയവും ബി.ടെക് (കമ്പ്യൂട്ടർ സയൻസ്) / എം.സി.എ./ ബി.എസ്.സി. (കമ്പ്യൂട്ടർ സയൻസ്)/ എം.എസ്.സി (കമ്പ്യൂട്ടർ സയൻസ്)/ സർക്കാർ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദവും ITI/ITC (കമ്പ്യൂട്ടർ) സർട്ടിഫിക്കറ്റ്/ ബിരുദവും ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ യോഗ്യതകളിൽ ഏതെങ്കിലുമുള്ള ഉദ്യോഗസ്ഥർ വകുപ്പ് മുഖേന ഫെബ്രുവരി 15 നകം സെക്രട്ടറി, കേരള സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ‘ജനഹിതം’ ടി.സി. 27/6(2), വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം – 695 033 എന്ന വിലാസത്തിൽ അപേക്ഷിക്കണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, നെറ്റ് വർക്കിംഗ്, ഹാർഡ് വെയർ എന്നിവയിൽ യോഗ്യതകളുള്ളവർക്ക് മുൻഗണന.

അപേക്ഷ ക്ഷണിച്ചു

ചെന്നീര്‍ക്കര ഗവ.ഐ.ടി.ഐ യില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ ടെക്നീഷ്യന്‍ പവര്‍ ഇലക്ട്രോണിക്‌സ് സിസ്റ്റംസ് ട്രേഡില്‍ എന്‍.റ്റി.സി/എന്‍.എ.സി യോഗ്യതയും പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ ജനുവരി 25 ന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ചെന്നീര്‍ക്കര ഐ ടി ഐയില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

അഭിമുഖം നടത്തുന്നു

കോഴിക്കോട് സർക്കാർ എഞ്ചിനീയറിംഗ് കോളേജിൽ അപ്ലൈഡ് സയൻസ് പഠന വിഭാഗത്തിൽ സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ് വിഷയങ്ങളിൽ 2022- 23 അധ്യയനവർഷത്തേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഗസ്റ്റ്‌ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ജനുവരി 30 ന് രാവിലെ 10 മണിക്ക് നടക്കും. ഉദ്യോഗാർത്ഥികൾക്ക് യു ജി സി, കേരള പി എസ് സി നിർദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9495 2383220.

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്ട് അസിസ്റ്റന്റ് (1) താൽക്കാലിക ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അത്യാവശ്യ യോഗ്യത: ബോട്ടണി / പ്ലാന്റ് സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദം. അഭികാമ്യം: ടാക്സോണമി, പ്ലാന്റ് ഐടെന്റിഫിക്കേഷൻ, ഡാറ്റ പ്രോസസിംഗ് എന്നിവയിലുള്ള പ്രവൃത്തി പരിചയം. 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും വയസ് ഇളവ്. ഒരു വർഷം കാലാവധി. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 25ന് രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ പീച്ചി ഓഫീസിൽ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

മലബാർ ദേവസ്വം ബോർഡിൽ ട്രസ്റ്റീ ഒഴിവ്

ചാവക്കാട് ശ്രീ കടവല്ലൂർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹിന്ദുമതധർമ സ്ഥാപന നിയമപ്രകാരം അർഹരായ തദ്ദേശവാസികൾക്ക് അപേക്ഷിക്കാം. അപേക്ഷ ഫോം ക്ഷേത്ര ഓഫീസിൽ നിന്നോ മലബാർ ദേവസ്വം ബോർഡിൻറെ ഗുരുവായൂർ ഡിവിഷൻ ഇൻസ്‌പെക്ടറുടെ ഓഫീസിൽനിന്നോ വാങ്ങാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് മലപ്പുറം അസ്സിസ്റ്റന്റ്റ് കമ്മീഷണറുടെ ഓഫീസിൽ ഫെബ്രുവരി 16 വൈകിട് 5 മണിക്ക് മുൻപായി ലഭിക്കണം.

കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് ഫെല്ലോ തസ്തികയിൽ താൽക്കാലിക ഒഴിവ്. ഒരു ഒഴിവാണുള്ളത്. മൂന്നു വർഷത്തേക്കാണ് (2025 ഡിസംബർ 18 വരെ) നിയമനം. ശമ്പളം പ്രതിമാസം 22000 രൂപ. അഗ്രികൾച്ചർ / ഫോറസ്ട്രി / എൻവയോൺമെന്റൽ സയൻസ് ഇവയിൽ ഏതെങ്കിലും വിഷയത്തിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം നിർബന്ധം. ഫോറെസ്റ്റ് കാർബൺ സ്റ്റോക്ക് അസ്സെസ്സ്‌മെന്റിൽ ഗവേഷണ പരിചയം, മണ്ണിന്റെയും ചെടിയുടെയും വിശകലനത്തിലുള്ള പ്രവർത്തി പരിചയം തുടങ്ങിയവ അഭികാമ്യം.
2023 ജനുവരി ഒന്നിന് 36 വയസു കവിയരുത്. പട്ടികജാതി പട്ടിക വർഗ്ഗക്കാർക്ക് അഞ്ചും മറ്റ് പിന്നോക്ക വിഭാഗങ്ങൾക്ക് മൂന്ന് വർഷവും വയസ് ഇളവ് ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30 രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.

കരാർ നിയമനം

കോളേജ് വിദ്യാഭ്യാസ വകുപ്പ് ആസ്ഥാന കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി 23 മുതൽ ഫെബ്രുവരി 4 വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. www.kcmd.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം.

താൽക്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മൂന്ന് ഡയാലിസിസ് ടെക്നീഷന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്ലസ് ടു സയന്‍സ് പ്രായപരിധി 20-36. ഡിഎംഇ അംഗീകൃത ഡിപ്ലോമ ഇൻ ഡയാലിസിസ് ടെക്‌നോളജി കോഴ്‌സ് (ഡിഡിടി) ഡയാലിസിസ് ടെക്നോളജിയിൽ പി.ജി ഡിപ്ലോമ, ബി.എസ്.സി ഡയാലിസിസ് ടെക്നീഷ്യൻ. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജനുവരി 27 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം. ഹാളിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്‍റര്‍വ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10 മുതൽ 11 വരെ മാത്രമായിരിക്കും.

ഗസ്റ്റ് അധ്യാപക ഒഴിവ്

തിരുവനന്തപുരം ഗവ. ലോ കോളജിൽ 2022-23 അധ്യയന വർഷത്തിൽ പഞ്ചവത്സര എൽ.എൽ.ബി (ബി.എ ഇന്റഗ്രേറ്റഡ്) കോഴ്സിലേക്ക് ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് അധ്യാപകന്റെ ഒരു ഒഴിവിൽ നിയമനത്തിനായി ജനുവരി 28ന് രാവിലെ 10ന് ഇന്റർവ്യൂ നടത്തും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് (കോളജ് വിദ്യാഭ്യാസ വകുപ്പ്) ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ യു.ജി.സി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി കലാലയ ഓഫീസൽ അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

എയ്ഡഡ് സ്കൂളിൽ ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് സ്കൂളിൽ എൽ.പി സ്കൂൾ അസിസ്റ്റന്റ് തസ്തികയിൽ ഭിന്നശേഷി വിഭാഗത്തിൽ സംസാര/കേഴ്വി വൈകല്യമുള്ളവർക്കായി സംവരണം ചെയ്തിട്ടുള്ള രണ്ടു സ്ഥിരം ഒഴിവ് നിലവിലുണ്ട്. SSLC/ PLUS TWO and TTC/DE.d, K-TET എന്നിവയാണു യോഗ്യത. പ്രായം 18-40നും മദ്ധ്യേ (2022 ജനുവരി ഒന്നിന്). ശമ്പളം 35600 – 75400 രൂപ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഫെബ്രുവരി ആറിനു മുമ്പ് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.

വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റെസിഡന്റ് മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഫെബ്രുവരി ഒന്നിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. കരാറടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments