HomeLatest Jobബി.പി.എൽ. കുടുംബങ്ങൾക്ക് സര്‍ക്കാര്‍ സഹായം ആയിരം രൂപ 14 മുതൽ നൽകും

ബി.പി.എൽ. കുടുംബങ്ങൾക്ക് സര്‍ക്കാര്‍ സഹായം ആയിരം രൂപ 14 മുതൽ നൽകും

1000 rupee for all BPL Family 

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിക്കാലത്ത് മറ്റുസഹായങ്ങൾ ലഭിക്കാത്ത 14.78 ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്കുള്ള ആയിരം രൂപ 14 മുതൽ വിതരണംചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. ക്ഷേമപെൻഷനോ, ക്ഷേമനിധിയിൽനിന്ന് നൽകിയ ആയിരം രൂപയോ ലഭിക്കാത്ത കുടുംബങ്ങൾക്കാണ് ഈ സഹായം. 147.82 കോടിരൂപ അനുവദിച്ചു.

സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തിൽനിന്ന് മാറ്റിവെച്ച തുകയിൽനിന്നുള്ള ആദ്യചെലവാണിതെന്നും മന്ത്രി അറിയിച്ചു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ആറുദിവസത്തെ ശമ്പളമാണ് മാറ്റിവെക്കുന്നത്. ഇത് ട്രഷറിയിൽ പ്രത്യേക അക്കൗണ്ടിലാണ് സൂക്ഷിക്കുന്നത്. ഇതിൽനിന്നാണ് 147.82 കോടി രൂപ അനുവദിച്ചത്.

ഏറ്റവും അടുത്തുള്ള സഹകരണസംഘത്തിലെ പ്രവർത്തകർ വീടുകളിലെത്തി പണം കൈമാറും. പണം കൈപ്പറ്റുന്നതിനുമുമ്പ് ആധാർ നമ്പറും ബാങ്ക് അക്കൗണ്ട് നമ്പറും നിർദിഷ്ട ഫോമിൽ പൂരിപ്പിച്ച് നൽകണം. ഭാവിയിൽ സാമ്പത്തികസഹായം ലഭിക്കുന്ന കാര്യങ്ങൾക്കായി ഈ വിവരങ്ങൾ ഉപയോഗിക്കാനുള്ള അനുമതിയും ഒപ്പിട്ടുനൽകണം. ക്ഷേമപെൻഷനോ മറ്റ് സഹായമോ ലഭിച്ചിട്ടില്ലെന്ന സത്യവാങ്മൂലവും നൽകണം- മന്ത്രി അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments