ആരോഗ്യ വകുപ്പിന് കീഴില്‍ ജോലി അവസരം: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ പാലക്കാട് ജില്ലയിൽ താഴെപ്പറയുന്ന തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ ഓൺലൈൻ വഴി അപേക്ഷകൾ
ക്ഷണിക്കുന്നു .
റേഡിയോഗ്രാഫർ / എക്സറേയ് ടെക്നിഷ്യൻ
യോഗ്യത ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി , ( DRT – RD ) / DME
പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവർത്തി പരിചയം നിർബന്ധം.
പ്രതിമാസ ഏകീകൃത വേതനം 14000 /
പ്രായ പരിതി 01/02/2023 ൽ 40 വയസ്സ് കവിയരുത്
സ്റ്റാഫ് നേഴ്സ് പാലിയേറ്റീവ് കെയർ .
യോഗ്യത : ജനറൽ നേഴ്സിങ് പരിശീലനം ബി എസ് സി . നേഴ്സിങ്
ബി.സി.സി.പി.എൻ പരിശീലനം നിർബന്ധം
കെ എൻ എം സി രജിസ്ട്രേഷൻ നിർബന്ധം
പ്രതിമാസ ഏകീകൃത വേതനം : 17000 /
പ്രായ പരിതി 01/02/2023 ൽ 40 വയസ്സ് കവിയരുത്
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ( JPHN )
യോഗ്യത: സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും JPHN കോഴ്സ് കഴിഞ്ഞവർ ആയിരിക്കണം ( 18 മാസത്തിൽ കുറയാത്ത ഓക്സിലറി നേഴ്സ് മിഡ് വൈഫറി ട്രെയിനിങ് കോഴ്സ് )
കേരള നഴ്സിംഗ് കൌൺസിൽ ( KNC ) രജിസ്ട്രേഷൻ നിർബന്ധം
പ്രതിമാസ ഏകീകൃത വേതനം 14000 / :
പ്രായ പരിതി 01/02/2023 ൽ 40 വയസ്സ് കവിയരുത്
യോഗ്യരായ ഉദ്യോഗാർത്ഥികൾ ആരോഗ്യ കേരളം വെബ്സൈറ്റിൽ ഓൺലൈൻ വഴി 15/02/2023 വൈകിട്ട് 5 മണിക്ക് മുമ്പായി അപേക്ഷിക്കേണ്ടതാണ്. നിശ്ചിത സമയത്തിനുള്ളിൽ യോഗ്യത നേടാത്തവരെ പരിഗണിക്കുന്നതല്ല .
അപേക്ഷകൾ യാതൊരു കാരണവശാലും ഓഫീസിൽ നേരിട്ടോ ഈമെയിൽ വഴിയോ
സ്വീകരിക്കുന്നതല്ല . വൈകി വരുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.