ദേശീയ ദൗത്യത്തിൻറെ ആരോഗ്യ ( എൻ.എച്ച് . എം . ) കീഴിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ / ഡി.പി.എം.എസ്സ്.യു . ഓഫീസിൽ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് താഴെ കൊടുക്കുന്ന വിഭാഗത്തിൽപ്പെടുന്ന ജീവനക്കാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു . ഇൻറർവ്യൂവിൽ പങ്കെടുക്കുന്നവർ ജനന തിയ്യതി യോഗ്യത , രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് , പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും അവയുടെ പകർപ്പുകളും ബയോഡാറ്റയും ( മൊബൈൽ നമ്പർ , ഇ – മെയിൽ ഐ.ഡി. ) സഹിതം 31 / 10 / 2023 – ന് വൈകീട്ട് 05.00 മണിക്കുള്ളിൽ ആരോഗ്യകേരളം , തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
- മെഡിക്കൽ ഓഫീസർ
യോഗ്യത : എം.ബി.ബി.എസ്സ് . , ടി.സി.എം.സി. രജിസ്ട്രേഷൻ ( പെർമനൻറ് പ്രവർത്തിപരിചയം : അഭികാമ്യം
പ്രായപരിധി : 62 വയസ്സ് ( 30 / 09 / 2023 – ന് 62 വയസ്സ് കവിയരുത് )
ശമ്പളം : 41,000 / – രൂപ - ജെ.പി.എച്ച്.എൻ . / ആർ.ബി.എസ്.കെ . നഴ്സ്
യോഗ്യത : സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജെ.പി.എച്ച്.എൻ . ബിരുദം കൂടാതെ കേരള
നഴ്സസ് ആൻറ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ ( പെർമനൻറ് )
പ്രായപരിധി . 40 വയസ്സ് ( 30 / 09 / 2023 – ന് 40 വയസ്സ് കവിയരുത് )
ശമ്പളം : 14,000 / -രൂപ
- സീനിയർ ടി.ബി. ലാബോറട്ടറി സൂപ്പർവൈസർ (എസ്.ടി.എൽ.എസ് . )
യോഗ്യത :
1.ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ഡി.എം.എൽ.ടി. /ബി.എസ്.സി.എം.എൽ.ടി . ബിരുദം
2.പെർമനൻറ് ടൂ വീലർ ഡ്രൈവിങ്ങ് ലൈൻസും ടൂ വീലർ ഡ്രൈവിങ്ങ് പരിജ്ഞാനവും
3.2 മാസത്തിൽ കുറയാത്ത കമ്പ്യൂട്ടർ കോഴ്സ് പരിജ്ഞാനം
4.ഒരു വർഷത്തിൽ കുറയാത്ത NTEP പരിചയം
( NTEP – National Tuberculosis Elimination Programme )
പ്രായപരിധി 40 വയസ്സ് ( 30/09/2023 ന് 40 വയസ്സ് കവിയരുത് )
ശമ്പളം : 17000 / -രൂപ
- ക്ലിനിക്കൽ സൈക്കോളജിസ്റ്റ്
യോഗ്യത : എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി / പ്രൊഫഷണൽ ഡിപ്ലോമ ഇൻ സൈക്കോളജി
( ഡി.എം.ഇ. കേരള ) കൂടാതെ ആർ.സി.ഐ.രജിസ്ട്രേഷൻ നിർബന്ധം .
പ്രായപരിധി : 40 വയസ്സ് ( 30/09/2023 ന് 40 വയസ്സ് കവിയരുത് ) .
ശമ്പളം : 20,000 / – രൂപ
പ്രവർത്തിപരിചയം : പ്രവർത്തിപരിചയം അഭികാമ്യം
- സ്റ്റാഫ് നഴ്സ് ( പാലിയേറ്റീവ് കെയർ )
യോഗ്യത : ജി.എൻ.എം. / ബി.എസ്.സി . നഴ്സിങ്ങ് , ബി.സി.സി. പി.എൻ. കോഴ്സ് പാസ്സായിരിക്കണം , കൂടാതെ കേരള
നഴ്സസ് ആൻറ് മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ ( പെർമനൻറ് )
പ്രായപരിധി : 40 വയസ്സ് ( 30 / 09 / 2023 – ന് 40 വയസ്സ് കവിയരുത് )
ഒഴിവുകളുടെ എണ്ണം 2
പ്രവർത്തി പരിചയം അഭികാമ്യം
ശമ്പളം : 17,000 / -രൂപ
ഇൻറർവ്യൂവിൽ പങ്കെടുക്കുന്നവർ ജനന തിയ്യതി യോഗ്യത , രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് , പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസ്സലും അവയുടെ പകർപ്പുകളും ബയോഡാറ്റയും ( മൊബൈൽ നമ്പർ , ഇ – മെയിൽ
ഐ.ഡി. ) സഹിതം 31 / 10 / 2023 – ന് വൈകീട്ട് 05.00 മണിക്കുള്ളിൽ ആരോഗ്യകേരളം , തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ് .
- വിശദ വിവരങ്ങൾക്ക് www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക