മാനന്തവാടി താലൂക്കിലെ അഭ്യസ്തവിദ്യരും, തൊഴില്‍രഹിതരുമായ പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവതീയുവാക്കള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ മുഖേന വിവിധ അപേക്ഷകള്‍ അയയ്ക്കുന്നതിനും, വിവിധ ഓണ്‍ലൈന്‍ സഹായങ്ങള്‍ നല്‍കുന്നതിനുമായി മാനന്തവാടി പട്ടികവര്‍ഗ്ഗ വികസന ഓഫീസിലും പനമരം, മാനന്തവാടി, തവിഞ്ഞാല്‍, കുഞ്ഞാം, കാട്ടിക്കുളം എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രത്തിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
പ്ലസ്ടു അടിസ്ഥാന യോഗ്യതയുളളവരും ഡാറ്റാ എന്‍ട്രി (ഇംഗ്ലീഷ്/ മലയാളം), ഇന്റര്‍നെറ്റ് എന്നിവയില്‍ പരിജ്ഞാനമുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള മാനന്തവാടി താലൂക്കില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് അപേക്ഷിക്കാം.
പ്രവര്‍ത്തി പരിചയവും, ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുമുള്ളവര്‍ക്കും സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടൈപ്പ് റൈറ്റിംഗ് കോഴ്‌സ് പാസായവര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രതിമാസം 12,000 രൂപ ഹോണറേറിയം ലഭിക്കും.
താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയുമായി മാനന്തവാടി പട്ടികവര്‍ഗ്ഗ വികസന ഓഫീസില്‍ ഫെബ്രുവരി 28 ന് രാവിലെ 10.30 ന് നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. 2 വര്‍ഷത്തില്‍ കൂടുതല്‍ പട്ടികവര്‍ഗ്ഗ വികസന ഓഫീസുകളില്‍ സഹായിയായി പ്രവര്‍ത്തിച്ചവര്‍ കൂടിക്കാഴ്ച്ചയ്ക്ക് ഹാജരാകേണ്ടതില്ല. ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 04935 240210.