ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഒഴിവുകൾ
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്‌മെന്റ് വിഭാഗം) എന്നീ തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കേരള പബ്ലിക് സർവീസ് കമ്മീഷനിൽ നിന്നും അഡീഷണൽ സെക്രട്ടറി/ ജോയിന്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി/ അണ്ടർ സെക്രട്ടറി എന്നീ തസ്തികകളിൽ നിന്നും 2020 ജനുവരിക്കു ശേഷം വിരമിച്ചതും, ഹിന്ദു മതവിഭാഗത്തിൽപ്പെട്ടവരും ക്ഷേത്രാരാധനയിൽ വിശ്വാസമുള്ളവർക്കും പരീക്ഷാ നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്കും അപേക്ഷിക്കാം. വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകും. സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്, എം.ജി.റോഡ്, ആയൂർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം – 695 001 എന്ന വിലാസത്തിൽ മാർച്ച് 8ന് മുമ്പ് അപേക്ഷിക്കണം.
ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്കും സ്പോർട്സ് മെഡിസിൻ, ജെറിയാട്രിക്, പഞ്ചകർമ്മ പദ്ധതികളിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് മെയിൽ, ആയുർവേദ തെറാപ്പിസ്റ്റ് ഫീമെയിൽ തസ്തികകളിലേക്കും ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത ഉള്ള ഉദ്യോഗാർഥികൾ തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത, മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നേരിട്ട് ഹാജരാക്കേണ്ടതാണ്.
മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) ഇന്റർവ്യൂ മാർച്ച് 2ന് രാവിലെ 11ന് നടക്കും. ബി.എ.എം.എസ്, എം.ഡി (കൗമാരഭൃത്യം), തിരുവിതാംകൂർ കൊച്ചിൻ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയാണ് യോഗ്യത. കൗമാരഭൃത്യം പി.ജി ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റ് വിഷയത്തിൽ പി.ജി ഉള്ളവരെയും പരിഗണിക്കും.
ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ), ആയുർവേദ തെറാപ്പിസ്റ്റ് (ഫീമെയിൽ) ഇന്റർവ്യൂ മാർച്ച് 3ന് രാവിലെ 11 മണിക്ക് നടക്കും. പത്താം ക്ലാസ് വിജയം, കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്സ് ജിയം എന്നിവയാണ് യോഗ്യത.
വാക് ഇൻ ഇന്റർവ്യു
തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദത്ര വകുപ്പിലെ ഹോണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് മാർച്ച് ഒമ്പതിനു രാവിലെ 11 നു തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
എറണാകുളം ഗവ.മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സീനിയര്‍ റസിഡന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് ആറിന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ നടക്കും. സീനിയര്‍ റസിഡന്റ് യോഗ്യത എംബിബിഎസും ബന്ധപ്പെട്ട വിഷയത്തില്‍ പിജി/ടിസിഎംസി – രജിസ്‌ട്രേഷനും. പ്രതിമാസം 70,000 രൂപ (ഏകീകൃത ശമ്പളം). ഇനിപ്പറയുന്ന രേഖകള്‍ അതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ക്കൊപ്പം എസ്.എസ്.എല്‍.സി ബുക്കിന്റെ മൂന്നാം പേജ് അല്ലെങ്കില്‍ പ്രായം തെളിയിക്കുന്ന തത്തുല്യം. എംബിബിഎസ് ബിരുദം, പിജി സര്‍ട്ടിഫിക്കറ്റ്, എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, ടിസി മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, വിലാസം തെളിയിക്കുന്നതിന് ആധാര്‍, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ് എന്നിവയിലേതെങ്കിലും. ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ.
റേഡിയോളജിസ്റ്റ് ഒഴിവ്
കോട്ടയം ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), തൃശ്ശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഈഴവ, ഓപ്പണ്‍ വിഭാഗക്കാര്‍ക്കായുള്ള താല്‍ക്കാലിക ഒഴിവുണ്ട്.
യോഗ്യത: എം ഡി ഇന്‍ റേഡിയോ ഡയഗ്നോസിസ്/ ഡി എം ആര്‍ ഡി/ ഡിപ്ലോമ ഇന്‍ എന്‍ ബി റേഡിയോളജി വിത്ത് എക്‌സ്പീരിയന്‍സ് ഇന്‍ സി ഇ സി ടി, മാമ്മോഗ്രാം ആന്റ് സോണോ മാമ്മോഗ്രാം. പ്രായം: 18 – 41.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം.
മിനി ജോബ് ഫെയര്‍
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഫെബ്രുവരി 27, 28 തീയതികളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
സീനിയര്‍ പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, സീനിയര്‍ ടീച്ചേര്‍സ് (സോഷ്യല്‍ സ്റ്റഡീസ്, ഇംഗ്ലീഷ്, അറബിക്, ഫിസിക്‌സ്, കെമിസ്ട്രി), അക്കാദമിക് സ്‌പെഷ്യലിസ്റ്റ് (സയന്‍സ്/മാത്‌സ്), നഴ്‌സറി ഹെഡ്, നഴ്‌സറി ടീച്ചേര്‍സ്, അക്കൗണ്ടന്റ്, അഡ്മിനിസ്‌ട്രേറ്റര്‍, മെന്റര്‍, കോഴ്‌സ് കോ ഓര്‍ഡിനേറ്റര്‍, കെയര്‍ ടേക്കര്‍, സെക്യൂരിറ്റി, ഡ്രൈവര്‍), സെന്റര്‍ മാനേജര്‍, പ്രോഗ്രാമിങ് ഫാക്കല്‍റ്റി, ഡി ടി പി ഓപ്പറേറ്റര്‍, ബ്യൂട്ടീഷ്യന്‍ ഫാക്കല്‍റ്റി, ഓഫീസ് സെക്രട്ടറി, ബിസിനസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ്, ടെലി-കോളര്‍, സോര്‍ട്ടിങ് എക്‌സിക്യൂട്ടീവ്, ഡെലിവറി എക്‌സിക്യൂട്ടീവ്, എച്ച് ആര്‍ ഇന്റേണ്‍, അസിസ്റ്റന്റ് വര്‍ക്‌സ് മാനേജര്‍, സര്‍വീസ് ഇന്‍ -ചാര്‍ജ്, മെക്കാനിക് (ത്രീ വീലര്‍), സ്‌പൈര്‍ ഇന്‍-ചാര്‍ജ്, സെയില്‍സ് എക്‌സിക്യൂട്ടീവ് (ത്രീ വീലര്‍, ടു വീലര്‍) എന്നീ തസ്തികകളിലേക്കാണ് അഭിമുഖം.
യോഗ്യത:എസ് എസ് എല്‍ സി, പ്ലസ്ടു, എം ബിഎ, എം സി എ, എം എസ് സി, ബി എഡ്, പി ജി, ഡിഗ്രി.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിനു പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്‌ട്രേഷൻ സ്ലിപ് സഹിതം വന്ന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
ക്രഷിൽ വർക്കർ, ഹെൽപ്പർ
കോട്ടയം: സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിൽ വൈക്കം നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കറേയും ഹെൽപ്പറേയും ആവശ്യമുണ്ട്. വർക്കർ പന്ത്രണ്ടാം ക്ലാസും ഹെൽപ്പർ പത്താം ക്ലാസും പാസായിരിക്കണം. പ്രായപരിധി 18-35. അംഗീകൃത പരിശീലനകേന്ദ്രത്തിൽനിന്ന് മൂന്നുവർഷത്തെ പരിശീലനം നേടിയിരിക്കണം. വൈക്കം നഗരസഭാ പ്രദേശത്തുള്ളവർക്കു മുൻഗണന. നിശ്ചിതയോഗ്യതയുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മാർച്ച് പതിനഞ്ചിനകം അപേക്ഷ നൽകണം. വിലാസം: സെക്രട്ടറി, ശിശുക്ഷേമസമിതി, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണർ(ജനറൽ) ഓഫീസ്,, കളക്‌ട്രേറ്റ് പി.ഒ. കോട്ടയം. ഫോൺ: 9447355195. അപേക്ഷയുടെ പുറത്ത് ജില്ലാ ശിശുക്ഷേമസമിതി ക്രഷിലേയ്ക്കുള്ള അപേക്ഷ എന്നു രേഖപ്പെടുത്തണം