HomeLatest Jobഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 1000+ ഒഴിവുകള്‍ - ദിശ തൊഴില്‍ മേളയില്‍ പങ്കെടുക്കാം | തുടക്കക്കാര്‍ക്ക്...

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി 1000+ ഒഴിവുകള്‍ – ദിശ തൊഴില്‍ മേളയില്‍ പങ്കെടുക്കാം | തുടക്കക്കാര്‍ക്ക് അവസരം

Disha Job Fair 2023
Disha Job Fair 2023

ദിശ 2023 തൊഴിൽ മേള കോട്ടയം , നാട്ടകം , ഗവൺമെന്റ് കോളേജിൽ ജനുവരി 28 ശനിയാഴ്ച രാവിലെ 9 ന് .
കോട്ടയം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിന്റെയും , നാട്ടകം , ഗവൺമെന്റ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിൽ മേള ദിശ 2023 ജനുവരി 28 ന് നാട്ടകം , ഗവൺമെന്റ് കോളേജിൽ സംഘടിപ്പിക്കുന്നു ഇരുപത്തിയഞ്ചോളം ഉദ്യോഗദായകർ പങ്കെടുക്കുന്ന തൊഴിൽ മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന നിർദ്ദേശങ്ങൾ വിശദമായി വായിക്കുക .

  • ദിശ 2023 ജോബ് ഫെയറിൽ കേരളത്തിലെ ഏതു ജില്ലകളിൽ നിന്നുമുള്ള പത്താംക്ലാസ്സ് യോഗ്യത മുതൽ പ്ലസ് ടു , ഐ ടി ഐ , ഡിപ്ലോമ , ബിരുദം , ബിരുദാനന്തര ബിരുദം , എൻജിനിയറിങ് , നഴ്സിംഗ് വരെ യോഗ്യത ഉള്ളവർക്കു പങ്കെടുക്കാം .
  • പ്രായപരിധി 18 വയസ്സ് മുതൽ 40 വയസ്സ് വരെ . പ്രവർത്തിപരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും നിരവധി തൊഴിൽ അവസരങ്ങളാണ് ദിശ 2023 തൊഴിൽ മേളയിയിലുള്ളത് .
  • 25 കമ്പനികളിൽ നിന്നും യോഗ്യതയ്ക്കനുസരിച്ച് എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്ക് 5 കമ്പനികളുടെയും രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 3 കമ്പനികളുടെയും അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ് .
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ Receipt കയ്യിൽ കരുതുക .
  • അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെ പ്രതിനിധികൾ ആയിരിക്കും
  • ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂവിന് അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക .

സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ് , ബയോഡാറ്റയുടെ 5/3 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക . ഉദ്യോഗാർത്ഥികൾക്കായി Two Wheeler , Four Wheeler പാർക്കിങ് കോളേജ് ഗേറ്റിനു വെളിയിലും , കമ്പനി ഒഫീഷ്യലുകൾക്ക് കോളേജ് ഗ്രൗണ്ടിലുമാണ് ഒരുക്കിയിട്ടുള്ളത്.വോളണ്ടിയേഴ്സ് , ഒഫീഷ്യൽസ് ,സെക്യൂരിറ്റീസ് നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക .

തൊഴിൽ മേളയിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുക . രജിസ്റ്റർ ചെയ്യാത്തവർക്ക് സ്പോട് രജിസ്ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ് . പ്രവേശനം സൗജന്യമാണ് . കൂടാതെ താഴെ കൊടുത്ത PDF നോക്കി ജോലി ഒഴിവുകള്‍ മനസ്സിലാക്കുക

Disha Job Vacancy PDFClick Here
RegistrationClick Here
For PVT JobsClick Here
For Latest JobsClick Here
തൊഴില് വാര്ത്തകള് മലയാളത്തില്Click Here
Join Job News-Telegram GroupClick Here
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments