HomeLatest Jobജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി നേടാം | Employment Exchange job vacancy 2023

ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ജോലി നേടാം | Employment Exchange job vacancy 2023

ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിന് പാലക്കാട് ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഏപ്രില്‍ 27 ന് രാവിലെ 10.30 ന് അഭിമുഖം സംഘടിപ്പിക്കുന്നു.

Kerala Employability Centre Job Vacancies
Kerala Employability Centre Job Vacancies

സെയില്‍സ് എക്‌സിക്യൂട്ടീവ് (പ്ലസ് ടു-പ്രായം 20-30),
എം.ഐ.ജി. വെല്‍ഡര്‍ (ഐ.ടി.ഐ. വെല്‍ഡര്‍-പ്രായം 20-30),
സി.എന്‍.സി മെഷിന്‍ ഓപ്പറേറ്റര്‍ (ഐ.ടി.ഐ /ഡിപ്ലോമ-പ്രായം 20-30),
ഹെല്‍പ്പര്‍- വെല്‍ഡിങ് (ഐ.ടി.ഐ വെല്‍ഡര്‍-പ്രായം 18-25),
മെക്കാനിക്കല്‍ ഹെല്‍പ്പര്‍ (ഐ.ടി.ഐ മെക്ക് ട്രേഡ്-പ്രായം 18-25),

പ്രൊഡക്ഷന്‍ അസിസ്റ്റന്റ് (എസ്.എസ്.എല്‍.സി/ പ്ലസ് ടു-പ്രായം 18-25)
പ്രൊഡക്ഷന്‍ ട്രെയിനി (ഐ.ടി.ഐ ഫിറ്റര്‍-പ്രായം 18-25),
ബോയ്‌ലര്‍ ഓപ്പറേറ്റര്‍ (ഐ.ടി.ഐ ഫിറ്റര്‍ സെക്കന്റ് ക്ലാസ് ബോയ്‌ലര്‍ സര്‍ട്ടിഫിക്കറ്റ്-പ്രായം 18-25),
ഷിഫ്റ്റ് സൂപ്പര്‍വൈസര്‍ (ഡിപ്ലോമ മെക്ക്-പ്രായം 18-23),
ലാബ് അസിസ്റ്റന്റ് (ഡിപ്ലോമ മെക്ക്-പ്രായം 18-21),
സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ (ഏതെങ്കിലും ഡിഗ്രി-പ്രായം 45 ന് മുകളില്‍)

എന്നീ തസ്തികകളിലാണ് ഒഴിവുകള്‍. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. പരമാവധി പ്രായപരിധി 45 വയസ്. എംപ്ലോയബിലിറ്റി സെന്ററില്‍ ഏപ്രില്‍ 25, 26, 27 തീയതികളില്‍ രജിസ്റ്റര്‍ ചെയ്യാം. ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം ജില്ലാ എപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാം. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുളളവര്‍ രശീതി, ബയോഡാറ്റയുടെ മൂന്ന് പകര്‍പ്പ് എന്നിവ നല്‍കിയാല്‍ മതിയെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments