പ്രമുഖ കമ്പനികളായ കൊശമറ്റം ഗ്രൂപ്പ്, ഇസാഫ് കോപ്പറേറ്റീവ് , മൈ ജി, എഡ്യൂക്യാൻ ഗ്ലോബൽ ഓപ്പറേഷൻസ് എന്നിവരുടെ 100 ലധികം ഒഴിവുകളിലേക്ക് കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് മെയ് 9 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 1 മണി വരെ ഇന്റർവ്യൂ നടത്തുന്നു.
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന പോസ്റ്ററിലെ ഒഴിവു വിവരങ്ങൾ കൃത്യമായി വായിച്ചു മനസ്സിലാക്കുക. നിങ്ങളുടെ പേര്,വിദ്യാഭ്യാസ യോഗ്യത,സ്ഥലം, പങ്കെടുക്കുന്ന കമ്പനികൾ എന്നിവ 7356754522 എന്ന നമ്പറിലേക്കു whatsapp ചെയ്തതിനു ശേഷം ഇന്റർവ്യൂ ദിവസം എംപ്ലോയബിലിറ്റി സെന്ററിൽ നേരിട്ടെത്തുക.
കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് – എംപ്ലോയബിലിറ്റി സെന്ററിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്.
4 കമ്പനികളിലേക്കുള്ള 100 ലധികം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടത്തുന്നത്.
കമ്പനികൾ
2. ഇസാഫ് കോഓപ്പറേറ്റീവ്
3 . മൈജി മൊബൈൽസ്
4 . എഡ്യുക്യാൻ ഗ്ലോബൽ ഓപ്പറേഷൻസ്
ഒരു ഉദ്യോഗാർത്ഥിക്ക് 4 കമ്പനികളുടെയും ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ് ആയതിനാൽ പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണത്തിനനുസരിച്ചുള്ള റെസ്യുമെ കയ്യിൽ കരുതുക.
സമയം: രാവിലെ 9. 30 മുതൽ ഉച്ചയ്ക്ക് 1 മണി വരെ.
ഫോർമൽ ഡ്രസ്സ് കോഡിൽ എത്തുവാൻ പ്രത്യേകം ശ്രദ്ധിക്കുക.
എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ ഫീ അടച്ചപ്പോൾ ലഭിച്ച റെസിപ്റ്റ് കയ്യിൽ കരുതുക.
രജിസ്റ്റർ ചെയ്യാത്തവർക്ക് നാളെ രജിസ്റ്റർ ചെയ്തതിനു ശേഷം ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
ഉദ്യോഗാർത്ഥികൾ ജോലി നേടുവാനുള്ള ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക.
എംപ്ലോയബിലിറ്റി സെന്റർ കോട്ടയം
ഫോൺ :0481 -2563451 / 2565452