എംപ്ലോയബിലിറ്റി സെന്റര്‍, പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി ഒക്ടോബര്‍ 20 ന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം സംഘടിപ്പിക്കുന്നു.
സെയില്‍സ് എക്‌സിക്യൂട്ടീവ്, സൂപ്പര്‍വൈസര്‍, ബില്ലിങ് എക്സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, സ്റ്റോര്‍ മാനേജര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്.
സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 18-30.
സൂപ്പര്‍വൈസര്‍ തസ്തികയില്‍ പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 25-32.
ബില്ലിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 20-28.
കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 20-25.
സ്റ്റോര്‍ മാനേജര്‍ തസ്തികയിലേക്ക് ഡിഗ്രിയാണ് യോഗ്യത. പ്രായപരിധി 28-40.
ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ ആണ് യോഗ്യത. പ്രായപരിധി 23-35.
പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 23-35.
എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ബയോഡാറ്റയുടെ രണ്ട് പകര്‍പ്പ് കൈവശം കരുതണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.